രാമായണസംഗീതാമൃതം ഇരുപത്തിയെട്ടാം ദിനം - അഗസ്ത്യാഗമനം
Mail This Article
രാമരാവണയുദ്ധം അതിഭയാനകമായ രീതിയിൽ പുരോഗമിക്കുന്നു. രാമബാണമേറ്റ് തളരുന്ന രാവണൻ പക്ഷേ ഭയക്കുന്നില്ല. എങ്കിലും രാവണന്റെ തേരാളി തേര് തിരിച്ചോടിക്കുന്നു. ക്രുദ്ധനായ രാവണൻ തേരാളിയെ ശകാരിക്കുന്നു. ''രാമനോട് സ്നേഹമുണ്ടായിട്ടല്ല എന്റെ സ്വാമിയ അതിരറ്റു സ്നേഹിക്കുന്നതിനാലാണ് തേര് തിരിച്ചോടിച്ചത്. ശത്രുവിനുള്ള ജയാജയ കാലവും പോരിലെ നിമ്‌നോന്നത ദേശ വിശേഷങ്ങളും എല്ലാമറിഞ്ഞു തേരു നടത്തുന്നവനല്ലേ നിപുണനായ സൂതൻ?'' തേരാളി ഇപ്രകാരം മറുപടി നൽകുന്നതിൽ സന്തുഷ്ടനായ രാവണൻ കൈവള സമ്മാനമായി തേരാളിക്ക് നൽകുന്നു. പോരു മുറുകുന്നു. അപ്പോഴാണ് അഗസ്ത്യമുനി കടന്നുവരുന്നത്. ശ്രീരാമൻ അഗസ്ത്യമുനിയെ വന്ദിക്കുന്നു.
അഗസ്ത്യൻ പറയുന്നു. ''അഭ്യുദയം നിനക്ക് വരുത്തുവാനാണ് ഞാനെത്തിയത്. ആദിത്യഹൃദയമെന്ന മഹാമന്ത്രം നിത്യവും ഭക്തിപൂർവ്വം നീ ജപിക്കേണം. താപത്രയവും വിഷാദവും നശിക്കും. ആപത്ത് അകന്നു പോകും. ആദിത്യഹൃദയമന്ത്രം ജപിച്ചാൽ ശത്രുനാശമുണ്ടാകും. രോഗവിനാശനവും ഉണ്ടാകും. ആയുസ്സും വർധിക്കും'' ഇങ്ങനെ അഗസ്ത്യ മഹാമുനി തുടരുന്നു.
സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം അനൂപ് ശങ്കർ. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റിക്കോഡിങ് അനിൽ കൃഷ്‌ണ.
തയാറാക്കിയത് അനിൽ കൃഷ്‌ണ.