ADVERTISEMENT

ഭയാനകമായ രാമരാവണയുദ്ധം തുടരവേ അഗസ്ത്യമുനി ശ്രീരാമദേവനെ കാണുവാൻ എത്തുന്നു. അഗസ്ത്യമുനി എല്ലാ ദിവസവും ആദിത്യ ഹൃദയമന്ത്രം ജപിക്കേണ്ടുന്നതിന്റെ കാരണവും മന്ത്രത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്നു. ''ദേവന്മാരും കിന്നര ചാരണന്മാരും താപസന്മാരും യക്ഷന്മാരും എന്തിന് മാനുഷനും അങ്ങനെ എല്ലാവരും സൂര്യനെത്തന്നെയാണ് ഭജിക്കുന്നത്. പതിനാലു ലോകങ്ങളെയും രക്ഷിക്കുന്നതും ആദിത്യൻ തന്നെ. വേദാന്തവേദ്യനായ വേദാത്മകനാണ് വേദാർത്ഥവിഗ്രഹകനും വേദജ്ഞസേവിതനും ആദിത്യഭഗവാൻ തന്നെയാണ്. ഖേദവിനാശനനും ശോകാപഹാരിയും ഹിരണ്യേന്ദ്രിയനും ദാനപ്രിയനുമായ ജ്ഞാനപ്രിയനായ അജ്ഞാന വിനാശനനുമായ ആദിത്യദേവനെ ധ്യാനിച്ചുകൊൾക ഭക്ത്യാ നമസ്കരിച്ചുകൊൾക'' ഇപ്രകാരം പറഞ്ഞിട്ട് അഗസ്ത്യമഹർഷി ആദിത്യ ഹൃദയമന്ത്രം ഉപദേശിക്കുന്നു.

സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌. ആലാപനം രവിശങ്കർ. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്‌ണ.

തയാറാക്കിയത് അനിൽ കൃഷ്‌ണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com