രാമായണസംഗീതാമൃതം മുപ്പതാം ദിനം - ശിവസ്തുതി
Mail This Article
രാവണനിഗ്രഹശേഷം വിഭീഷണാഭിഷേകവും ചെയ്‌തു സീതയെ സ്വീകരിച്ചു ശ്രീരാമദേവൻ അയോധ്യാപ്രവേശം നടത്തുന്നു. വാമദേവ-ജാബാലി-ഗൗതമ-വാൽമീകി-വസിഷ്ഠ മഹർഷിമാരും ബ്രാഹ്മണ ശ്രേഷ്‌ഠരും ചേർന്ന് രാമദേവന് അഭിഷേകം ചെയ്യുന്നു. തദവസരത്തിൽ ഹനുമാൻ ചാമരം വീശി, ശത്രുഘ്നൻ കുടചൂടി ,ലോകപാലന്മാരും ഉപദേവതകളും ആകാശത്തിൽ സ്‌ഥിതി ചെയ്തു. സീതാദേവി വാമഭാഗത്തു നിലയുറപ്പിച്ചു. ഇന്ദ്രൻ രാമദേവന് ദിവ്യഹാരം കൊടുത്തയച്ചു. ആയിരത്തിയെട്ടു പൊൻ കലശങ്ങളെ സാക്ഷിയാക്കി വേദങ്ങൾ അനുസ്യൂതം ഉച്ചരിച്ചു.ഈ വേളയിൽ ഉമാദേവിയോടൊത്ത് ശിവഭഗവാനും വന്നെത്തുന്നു. ശ്യാമള കോമള രൂപനായ ശക്തിയുക്തനായ ആദി മധ്യ അന്തഹീനനായ വേദസ്വരൂപനായ രാമദേവനെ ശിവഭഗവാൻ സ്തുതിച്ചു തുടങ്ങി.
സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം സുദീപ് കുമാർ. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്‌ണ.
തയാറാക്കിയത് അനിൽ കൃഷ്‌ണ.