ADVERTISEMENT

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പര്യവസാനിക്കുന്നത് ഫലശ്രുതിയോടെയാണ്. പരമശിവനാൽ ചൊല്ലപ്പെട്ട അത്യുത്തമോത്തമമായ അദ്ധ്യാത്മരാമായണം, പാരായണം ചെയ്‌താലും കേട്ടാലും കൈവരുന്ന ഗുണങ്ങളാണ് ഫലശ്രുതിയിൽ വിവരിക്കുന്നത്. മൈത്രീകരവും ധനധാന്യാവൃദ്ധിപ്രദവുമായ അദ്ധ്യാത്മരാമായണം പഠിച്ചവർക്ക് ആ ജന്മത്തിൽത്തന്നെ മുക്തി സിദ്ധിക്കുന്നതാണ്. ശത്രുവിനാശകവും ആരോഗ്യവർധകവുമാണ് അദ്ധ്യാത്മരാമായണം. ഭക്തിയോടെ പഠിച്ചു ചൊല്ലുന്നവരുടെ കൊടുംപാപങ്ങളെപ്പോലും നശിപ്പിക്കാൻ തക്കവണ്ണം ശക്തിമത്താണ് അദ്ധ്യാത്മരാമായണം. ഭീരുക്കൾ അദ്ധ്യാത്മരാമായണം കേട്ടാൽപ്പോലും നിർഭയനായി മാറും. രോഗാവസ്‌ഥയിൽ ഉള്ളവരുടെ രോഗനാശകമാണ് ആധികളൊയൊക്കെ അകറ്റുവാൻ കഴിയും കൽമഷമെല്ലാം അകന്നു ധർമാർത്ഥ കാമമോക്ഷങ്ങൾ നൽകുന്നതാണ് അദ്ധ്യാത്മരാമായണം. ഇപ്രകാരം ഫലശ്രുതി വെളിവാക്കിക്കൊണ്ട് യുദ്ധകാണ്ഡവും അധ്യാത്മരാമായണവും പര്യവസാനിക്കുന്നു.

ശ്രീരാമ രാമ രാമ ! ശ്രീരാമചന്ദ്ര ജയ !

ശ്രീരാമ രാമ രാമ ! ശ്രീരാമഭദ്ര ജയ !

ശ്രീരാമ രാമ രാമ ! സീതാഭിരാമ ജയ !

ശ്രീരാമ രാമ രാമ ! ലോകാഭിരാമ ജയ !

സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌. ആലാപനം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌ അനിൽ കൃഷ്‌ണ രവിശങ്കർ സരിതാ രാജീവ്. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്‌ണ.

തയാറാക്കിയത് അനിൽ കൃഷ്‌ണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com