ചിങ്ങസംക്രമം; ഈ സമയം അതിവിശിഷ്ടം
Mail This Article
സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു. അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും. 2024 ഓഗസ്റ്റ് 16 വെള്ളിയാഴ്ച സൂര്യൻ കർക്കടകം രാശിയിൽ നിന്ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. ഇത് ചിങ്ങ രവിസംക്രമം എന്നാണ് അറിയപ്പെടുന്നത്.
ഇന്ന് വൈകിട്ട് 7.04 നാണു ചിങ്ങ രവിസംക്രമം നടക്കുന്നത്. വളരെ സവിശേഷമായസമയമാണിത്. ഈ സമയത്തു നിലവിളക്ക് കൊളുത്തി പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും. ലളിതാസഹസ്രനാമം, കനകധാരാ സ്തോത്രം എന്നിവ ജപിക്കുന്നത് അത്യുത്തമം.
ലളിതാസഹസ്രനാമ ധ്യാനം
ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകംരക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം.
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം.
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.
അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം!
ശ്രീലളിതാ പഞ്ചവിംശതി നാമാവലി (ഈ ജപം ലളിതാസഹസ്രനാമത്തിനു തുല്യം)
സിംഹാസനേശീ ലളിതാ മഹാരാജ്ഞി വരാങ്കുശ
ചാപനീ ത്രിപുരാ ചൈവ മഹാത്രിപുര സുന്ദരി
സുന്ദരീ ചക്രനാഥാ ച സാമ്രാജ്ഞീ ചക്രണീ തഥാ
ചക്രേശ്വരി മഹാദേവി കാമേശീ പരമേശ്വരി
കാമരാജപ്രിയാ കാമകോടികാ ചക്രവർത്തിനീ
മഹാവിദ്യാ ശിവാനന്ദവല്ലഭാ സർവ്വ പാടലാ
കുലനാഥാമ്നായനാഥാ സർവ്വാമ്നായ നിവാസിനി
ശൃംഗാരനായികാ ചേതി പഞ്ചവിംശതി നാമഭി :
സ്തൂവന്തി യേ മഹാഭാഗം ലളിതാം പരമേശ്വരീം
തേ പ്രാപ്നുവന്തി സൗഭാഗ്യം അഷ്‌ടൗ സിദ്ധിർ മഹദ്യഥാ