ADVERTISEMENT

ഓണമുണ്ണുമ്പോൾ നാം ചുറ്റുമുള്ളവരെയും ഊട്ടണം. ഈ വിശാലചിന്തയെ ഉറപ്പിക്കുന്ന ഒരാചാരം പണ്ടു മുതൽ ഇവിടെ ഉണ്ടായിരുന്നു. അതാണ് ഉറുമ്പൂട്ട്. അരിവറുത്തതിൽ ശർക്കരയും തേങ്ങാപീരയും ചേർത്തിളക്കി വാഴയിലക്കീറിൽ വീടിന്റെ പരിസരങ്ങളിലോ നാലു മൂലയ്ക്കോ വച്ച് ഉറുമ്പുകൾക്ക് ഓണപ്പങ്കു നൽകുന്നതാണു രീതി. ഇലക്കീറിന്റെ ഒരറ്റത്ത് തിരി തെളിച്ചും വയ്ക്കുമായിരുന്നു. ചില സ്ഥലങ്ങളിൽ ഓണപ്പായസം ഇലയിൽ തുള്ളി തുള്ളിയായി ഇറ്റിച്ചുകൊടുക്കും. 

സർവ ചരാചരങ്ങളെയും ഒരുപോലെ കാണണമെന്നു പഴമക്കാർ കരുതിയിരുന്നതിന്റെ ഒരു ഉദാഹരണമാണ് ഉറുമ്പുകൾക്ക് ഓണം നൽകുന്നത്. ചിലയിടങ്ങളിലെങ്കിലും ഇപ്പോഴും ഈ രീതി പിന്തുടരുന്നുണ്ട്. ഉറുമ്പുകൾക്ക് മാത്രമല്ല വീട്ടിൽ വളർത്തുന്ന കന്നുകാലികൾക്കും മറ്റു ജീവികൾക്കും ഓണത്തിന് പ്രത്യേക വിഭവങ്ങൾ ഒരുക്കി നൽകാറുണ്ട്. പശുക്കളെയും ആടുകളെയും മറ്റും കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷമാണ് അവയ്ക്ക് ഓണം നൽകുന്നത്. ജീവജാലങ്ങളെ സമഭാവനയോടെ കാണണമെന്ന തത്വമാണ് ഇതിന് പിന്നിൽ.

English Summary:

Beyond the Feast: Exploring the Unique Tradition of Urumponam during Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com