ADVERTISEMENT

ആശ്വിനമാസത്തിന്റെ വരവറിയിച്ച് ആകാശത്തിനു വെണ്മ ചാർത്തി ശാരദമേഘങ്ങൾ. ഇതാ, നവരാത്രിക്കു തുടക്കമായിരിക്കുന്നു.  ഈ പുണ്യനാളുകളിൽ ശക്തിസ്വരൂപിണിയായ ദേവിയുടെ ആരാധനയിലൂടെ ശക്തിയും ഐശ്വര്യവും അറിവും നേടുകയാണു നാം. 

പ്രപഞ്ചത്തിലെ ഓരോ ചലനത്തിനു പിന്നിലും ഓരോ ശക്തിയുണ്ട്. ആ ശക്തിയെ  ആദിപരാശക്തിയായി വിവിധ ദേവീഭാവങ്ങളിൽ ആരാധിക്കുന്നു. അതുകൊണ്ട് ദേവിയെന്നാൽ ശക്തി തന്നെ. 

ആ ശക്തിയില്ലെങ്കിൽ സൃഷ്ടി-സ്ഥിതി-സംഹാരം പോലുമില്ലെന്നു ദേവീഭാഗവതം ഉൾപ്പെടെയുള്ള പുരാണങ്ങൾ പറയുന്നു.

"ശിവ: ശക്ത്യാ യുക്തോ യദി ഭവതി ശക്ത: പ്രഭവിതും...." എന്ന് ആദിശങ്കരാചാര്യർ സൗന്ദര്യലഹരിയിൽ പറയുന്നു. ശക്തിയെന്ന ദേവിയോടു ചേരുമ്പോൾ മാത്രമാണ് സാക്ഷാൽ പരമശിവൻ പോലും പ്രഭാവത്തിനു ശക്തനാകുന്നത് എന്ന്. 

ആ ശക്തിയെ ആരാധിക്കുന്ന വിശേഷപ്പെട്ട ദിവസങ്ങളാണ് നവരാത്രി. 

നവരാത്രിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ..... 

English Summary:

Unveiling the Essence of Navaratri: A Journey into Shakti and Spirituality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com