മാതൃസ്വരൂപിണിയായ സ്കന്ദജനനി; നവരാത്രിയുടെ അഞ്ചാം ദിവസം ദേവിയെ ഇങ്ങനെ ആരാധിക്കാം
Mail This Article
സ്കന്ദജനനിയുടെ ആരാധനയാണ് നവരാത്രിയുടെ അഞ്ചാം ദിവസം നടക്കുക. ശിവശക്തിക്ക് യോഗശക്തിയാൽ ഉണ്ടായ പുത്രനാണ് സുബ്രഹ്മണ്യൻ. സുബ്രഹ്മണ്യൻ ഊർജരൂപത്തിലവതരിച്ച സമയം അഗ്നി ആ ഊർജത്തെ ആവാഹിക്കുവാൻ ശ്രമിച്ചു . എന്നാൽ അഗ്നിക്കും താങ്ങാനാവാതെ ആ ഊർജത്തെ ഗംഗയിൽ നിക്ഷേപിച്ചു. താപം ഉള്‍ക്കൊള്ളാനാവാതെ ഗംഗയതു ശരവണപ്പൊയ്കയിലൊഴുക്കി. അവിടെനിന്നാണ് ആറു താമരപ്പൂക്കളിൽ ആറു കുമാരന്മാരായി ആ ശക്തി രൂപപ്പെടുന്നത്. സംരക്ഷിച്ചത് കാർത്തിക നക്ഷത്രത്തിന്റെ ദേവതമാരും.ഈ സമയം ധ്യാനത്തിലായിരുന്ന പാർവതി ധ്യാനസമാപ്തിയിൽ തന്റെ പുത്രനെ കാണാതെ അതീവ ദു:ഖിതയായി. ദേവിയുടെ ദു:ഖം ഒരു കരിനിഴലായി അഗ്നിയിലാഴ്ന്നു. (അതിനുശേഷമാണത്രേ അഗ്നിക്കു പുകയും അഗ്നി സ്പർശിക്കുന്നതെല്ലാം കരിയുമായി ഭവിച്ചത്) പിന്നീട് ദേവീദർശനത്താൽ ആ ആറു കുമാരന്മാരും ഒന്നായി സ്കന്ദനായിത്തീർന്നു. സ്കന്ദനെ ഏറ്റെടുത്ത് താരകാസുര നിഗ്രഹത്തിനായി ആ കുമാരനെ സജ്ജമാക്കുന്നിടത്ത് സ്കന്ദമാതാ ഭാവം ദർശനമാകുന്നു. അതുകൊണ്ടുതന്നെ ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി ശക്തിയാകുന്ന സിംഹത്തിന്റെ പുറത്ത് ആസനസ്ഥയായ ഭാവത്തിലാണ് ഈ ദേവ്യാരാധന. മാതൃഭാവത്തിന്റെ പൂർണതയാണ് സ്കന്ദജനനിയിൽ ദൃശ്യമാകുന്നത്. അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദജനനി. വിശുദ്ധചക്ര നിലയയാണ് സ്കന്ദമാതാ.
സ്കന്ദമാതാവിന്റെ ധ്യാനം
സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ
ധ്യാനം
വന്ദേ വാഞ്ചിത കാമാര്‍ഥേ ചന്ദ്രാർദ്ധാകൃതശേഖരാംസിംഹാരൂഢാ ചതുര്‍ഭുജാ സ്കന്ധമാതാ യശസ്വനീ ധവളവര്‍ണാ വിശുദ്ധചക്രസ്ഥിതാ പഞ്ചമദുര്‍ഗാ ത്രിനേത്രാ അഭയപദ്മയുഗ്മകരാം ദക്ഷിണ ഊരുപുത്രധരാം ഭജേഽം പട്ടാംബരപരിധാനാ മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാംമഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലധാരിണീം പ്രഭുല്ലവദനാം പല്ലവാധരാം കാന്തകപോലാം പീനപയോധരാം കമനീയാം ലാവണ്യാം ചാരൂത്രിവലീം നിതംബനീം
സ്തോത്രം
നമാമി സ്കന്ദമാതരം സ്കന്ധധാരിണീം സമഗ്രതത്ത്വ സാഗരാമപാര പാരഗഹരാം ശശിപ്രഭാം സമുജ്ജ്വലാം സ്ഫുരച്ഛശാങ്കശേഖരാം ലലാടരത്നഭാസ്കരാം ജഗത്പ്രദീപ്തഭാസ്കരാം മഹേന്ദ്രകശ്യപാര്‍ചിതാം സനത്കുമാരസംസ്തുതാം സുരാസുരേന്ദ്രവന്ദിതാം യഥാര്‍ഥനിര്‍മലാദ്ഭുതാം അതര്‍ക്യരോചിരൂവിജാം വികാരദോഷവര്‍ജിതാം മുമുക്ഷുഭിര്‍വിചിന്തിതാം വിശേഷതത്ത്വമൂചിതാം നാനാലങ്കാരഭൂഷിതാം മൃഗേന്ദ്രവാഹനാഗ്രതാം സുശുദ്ധതത്ത്വതോഷണാം ത്രിവേദമാരഭാഷണാം സുധാര്‍മികൌപകാരിണീം സുരേന്ദ്രവൈരിഘാതിനീംശുഭാം സുപുഷ്പമാലിനീം സുവര്‍ണകല്‍പശാഖിനീം തമോഽന്ധകാരയാമിനീം ശിവസ്വഭാവകാമിനീം സഹസ്രസൂര്യരാജികാം ധനഞ്ജയോഗ്രകാരികാം സുശുദ്ധകാലകന്ദലാം സുഭൃങ്ഗകൃന്ദമഞ്ജുലാം പ്രജായിനീം പ്രജാവതീം നമാമി മാതരം സതീം സ്വകര്‍മധാരണേ ഗതിം ഹരിം പ്രയച്ഛ പാര്‍വതീം। അനന്തശക്തികാന്തിദാം യശോഽഥ ഭുക്തിമുക്തിദാം പുനഃപുനര്‍ജഗദ്ധിതാം നമാംയഹം സുരാര്‍ച്ചിതാം ജയേശ്വരി ത്രിലാചനേ പ്രസീദ ദേവി പാഹി മാം
സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സുബ്രഹ്മണ്യനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കും .'ശക്തിധരന്‍' ആയതിനാലാണ് സുബ്രഹ്മണ്യന് ദേവസൈന്യാധിപന്‍ ആകാന്‍ കഴിഞ്ഞതും ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ സാധിച്ചതെന്നുമാണ് വിശ്വാസം. സ്കന്ദമാതാ പ്രീതിയിലൂടെ സുബ്രഹ്മണ്യപ്രീതിയും ലഭിക്കുമെന്ന് ചുരുക്കം.
ചൊവ്വാദോഷമുള്ളവർ സ്കന്ദമാതായെ ആരാധിച്ചാൽ ദോഷശാന്തി ലഭിക്കുമെന്ന് പറയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് പ്രിയം.
സ്കന്ദമാതാ ദേവീസ്തുതി
യാ ദേവീ സര്‍വ്വ ഭൂതേഷു മാ സ്കന്ദമാതാ രൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700