ADVERTISEMENT

ജീവിതത്തിൽ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് പല സൂചനകളും നമ്മുടെ കൺമുന്നിൽ എത്താറുണ്ട്. എന്നാൽ പലരും അത് തിരിച്ചറിയാത്തതുമൂലം വേണ്ടത്ര പ്രാധാന്യം കൽപ്പിക്കാറില്ല. ഇത്തരത്തിലുള്ള പല കാര്യങ്ങളും പ്രകൃതി തന്നെ നൽകുന്ന സൂചനകളാണെന്ന് ലക്ഷണശാസ്ത്ര വിദഗ്ധർ പറയുന്നു. വീട്ടിൽ എത്തുന്ന വിവിധ ജീവജാലങ്ങളുടെ സാന്നിധ്യവും അവയുടെ പെരുമാറ്റവും അവിടെ വസിക്കുന്നവരുടെ ഭാവി എന്തായിരിക്കും എന്ന് സൂചിപ്പിക്കുന്നു. അത്തരത്തിൽ ശുഭകരവും അശുഭകരവുമായ ചില അടയാളങ്ങൾ നോക്കാം.

∙കറുത്ത ഉറുമ്പുകൾ കൂട്ടമായി എത്തുന്നത് പൊതുവേ ശുഭസൂചകമാണ്. വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് ഇതിലൂടെ മനസ്സിലാക്കാം. അതേസമയം ഇതിന് ദോഷകരമായ മറ്റൊരു വശം കൂടിയുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ശക്തമാകുമെന്ന് സൂചനയും ഇത് നൽകുന്നുണ്ട്.

∙ഐശ്വര്യവും ഊർജവും തിരിച്ചറിയാൻ ആനകൾക്ക് സാധിക്കും. വീടിനു മുൻപിൽ എത്തുന്ന ആന തുമ്പിക്കൈ ഉയർത്തിയാൽ അവിടേയ്ക്ക് ഐശ്വര്യം തേടിയെത്തും എന്ന് മനസ്സിലാക്കാം. ഏറ്റവും നല്ല മാർഗത്തിലൂടെയാവും കുടുംബത്തിൽ സമൃദ്ധി നിറയുന്നത്.

∙പ്രാവുകൾ സ്വയമേ വീട്ടുപരിസരത്ത് കൂടുകൂട്ടുന്നതും ശുഭസൂചകമാണ്. കുടുംബാന്തരീക്ഷത്തിൽ സമാധാനവും സന്തോഷവും നിറയാൻ ഇത് സഹായിക്കും. അതിനാൽ അത്തരം ഒരു കൂടു കണ്ടെത്തിയാൽ അത് ഒരിക്കലും നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

∙എലികളുടെ സാന്നിധ്യം വീടിനുള്ളിൽ താമസിക്കുന്നവർക്ക് അരോചകമാണെങ്കിലും ചുണ്ടെലികൾ ധനനേട്ടത്തിന്റെ സൂചനയാണെന്നാണ് കണക്കാക്കുന്നത്. അതേസമയം സാധാരണ എലികളാണ് വീടിനുള്ളില്‍ ഉള്ളതെങ്കിൽ അത് കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നതിന്റെ സൂചനയാണ്.

∙വിരുന്നെത്തുന്ന ചിത്രശലഭം ഭാഗ്യസൂചന നൽകുന്ന ഒന്നായാണ് ചിത്രശലഭങ്ങളെ കണക്കാക്കുന്നത്. ഒരുകാലത്ത് പലയിടങ്ങളിലും ചിത്രശലഭങ്ങളെ മരണസൂചനകളായും കണ്ടിരുന്നു. എന്നാൽ ഇന്ന് അവ വീട്ടിൽ വിരുന്നെത്തുന്നത് ഭാഗ്യവും സന്തോഷവും കുടുംബത്തിൽ നിറയും എന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. പുഴുവായും ശലഭമായും ഒരേ ജീവിതം ജീവിച്ചു തീർക്കുന്ന ചിത്രശലഭങ്ങൾ വീട്ടിലെത്തുന്നത് പുനർ ജന്മത്തിന്റെ സൂചനയായും കരുതുന്നുണ്ട്. ചിത്രശലഭം പറന്നു വീടിനുള്ളിൽ പ്രവേശിച്ചാൽ പ്രണയം, തൊഴിൽ, സമ്പത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശുഭ വാർത്തകൾ കേൾക്കാനാവും എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ അവയെ പിന്തുടർന്ന് പിടിക്കാൻ നോക്കുന്നതോ കൊല്ലുന്നതോ ഭാഗ്യത്തെ തുരത്തിയോടിക്കുന്നതിന് സമാനമാണ്.

∙പരിസരത്തുണ്ടാകുന്ന ശുഭകരമായ മാറ്റങ്ങൾ ഭാഗ്യവും സന്തോഷവും നല്ല കാര്യങ്ങളും ജീവിതത്തിലേക്ക് വരുന്നതിന്റെ സൂചനയാണ്. വീട്ടുമുറ്റത്ത് വളരെ കാലങ്ങളായി പൂവിടാതിരുന്ന ഒരു ചെടിയോ മരമോ പൂക്കുന്നതോ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ കൂടുതൽ ആരോഗ്യവാന്മാരാകുന്നതോ ഒക്കെ ഇത്തരം സൂചനകളായി കണക്കാക്കാം.

∙മുറ്റത്തോ പരിസരങ്ങളിലോ മുറിവേറ്റ നിലയിൽ പക്ഷി വന്ന് വീഴുന്നത് അശുഭകരമാണ്. വീട്ടിലുള്ളവർക്ക് അപകടങ്ങൾ വന്നുചേർന്നേക്കാം എന്ന മുന്നറിയിപ്പായി ഇതിനെ കണക്കാക്കാം.

∙വീട്ടിലേക്ക് നോക്കി പട്ടി കുരയ്ക്കുന്നത് അത്ര നല്ല ലക്ഷണമല്ല. കുടുംബാംഗങ്ങൾ പ്രതിസന്ധി നേരിടുമെന്ന മുന്നറിയിപ്പായി ഇതിനെ കണക്കാക്കാം.

∙ചിലന്തിവലകളാണ് മറ്റൊരു അശുഭ സൂചന. ദാരിദ്ര്യവും ധനനഷ്ടവും എത്തുമെന്നതിന്റെ അടയാളമാണ് ചിലന്തിവലകൾ. അതിനാൽ വീടിന്റെ ഏത് ഭാഗത്ത് ചിലന്തി വല കെട്ടിയിരിക്കുന്നത് കണ്ടാലും അത് ഉടൻതന്നെ നീക്കം ചെയ്യുക.

English Summary:

Attract Good Fortune: Unveiling Powerful Auspicious Symbols

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com