ധനധാന്യസൗഭാഗ്യങ്ങൾക്കായി നവരാത്രിയുടെ ആറാം ദിനം കാത്യായനീ ദേവിയെ ഭജിക്കാം
Mail This Article
നവരാത്രിയുടെ ആറാം ദിവസം ദേവി കാത്യായനി പൂജയാണ് നടത്തേണ്ടത്. വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവൾ എന്നാണ് കാത്യായനിയുടെ അർഥം. ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ശുദ്ധതയിലേക്കുള്ള പ്രയാണത്തിൽ ഓരോ ആത്മാവിനും കാത്യായനീദേവിയുടെ അനുഗ്രഹം അത്യന്താപേക്ഷിതമാണ്. കാത്യായന മഹർഷിയാൽ ആദ്യമാരാധിക്കപ്പെട്ടതുമൂലം കാത്യായനീയെന്ന നാമത്താൽ ദേവി പ്രകീർത്തയായി. ഋഷി കാത്യായനും പത്നി ഹേമയും അനപത്യതാദു:ഖത്തിൽ നീറുന്ന കാലം; ദേവിയുടെ അകമഴിഞ്ഞ ഭക്തരായിരുന്നു ആ ദമ്പതികൾ. പക്ഷേ ഒരു കുഞ്ഞില്ലാത്ത ദു:ഖം അവർ ദൈവത്തോടു കാണിച്ചില്ല. വയസ്സുകാലത്ത് മറ്റു പ്രതീക്ഷകളില്ലായിരുന്ന അവർ ലൗകീക ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചു.
അങ്ങനെ സമസ്തവും ദാനം ചെയ്ത് സന്യാസത്തിലേക്കു തിരിയുന്ന നേരത്താണ് ദേവി കാത്യായനിയായി അവർക്കവതരിക്കുന്നത് എന്ന് ഐതിഹ്യം. കന്യകമാരുടെ സ്വയംവരദേവതകൂടിയാണ് കാത്യായനി. വിവാഹതടസ്സം നേരിടുന്നവർ ദേവീ കാത്യായനിയെ വിധിയാം വണ്ണം വ്രതമെടുത്ത് പ്രസാദിപ്പിച്ചാൽ ഫലം ഉറപ്പാണ്. അറിവില്ലായ്‌മയ്ക്ക് മേൽ ജ്ഞാനം നേടുന്ന വിജയമാണ് ഈ ആറാം ദിവസം.
നവരാത്രി പൂജയിൽ നമുക്ക് ദര്‍ശിക്കാൻ കഴിയുക. മാത്രമല്ല, ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാത്യായനീവ്രതം അനുഷ്ഠിച്ചാൽ അവര്‍ക്കുണ്ടാക്കുന്ന ഗുണങ്ങൾ വളരെയേറെയാണ്. ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിംഹവാഹിനിയായി വരുന്നതാണ് കാത്യായനീരൂപം.
ആജ്ഞാചക്രത്തിന് അധിപയായ കാത്യായനീ ദേവിയുടെ ധ്യാന ശ്ലോകം
ചന്ദ്രഹാസോജ്ജ്വലകര ശാർദ്ദൂലവരവാഹന
കാത്യായനീ ശുഭം ദദ്യദ ദേവീ ദാനവഘാതിനീ
ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദൂലവരവാഹനാ
കാത്യായനീ ച ശുഭദാ ദേവീ ദാനവഘാതിനീ
ധ്യാനം
വന്ദേ വാഞ്ചിത മനോരഥാര്‍ഥായ ചന്ദ്രാര്‍ദ്ധകൃതശേഖരാം
സിംഹാരൂഢാം ചതുര്‍ഭുജാം കാത്യായനീം യശസ്വനീം
സ്വര്‍ണവര്‍ണാമാജ്ഞാചക്രസ്ഥിതാം ഷഷ്ഠദുര്‍ഗാം ത്രിനേത്രാം
വരാഭീതകരാം സഗപദധരാം കാത്യായനസുതാം ഭജാമി
പടാംബരപരിധാനാം സ്മേരമുഖീം നാനാലങ്കാരഭൂഷിതാം
മഞ്ജീരഹാരകേയുരകിങ്കിണീരത്നകുണ്ഡലമണ്ഡിതാം
പ്രസന്നവദനാം പല്ലവാധരാം കാന്തകപോലാം തുംഗ കുചാം
കമനീയാം ലാവണ്യാം ത്രിവലീവിഭൂഷിത നിംനനാഭിം
സ്തോത്രം
കാഞ്ചനാഭാം വരാഭയപദ്മധരാം മുകുടോജ്ജ്വലാം
സ്മേരമുഖീം ശിവപത്നീം കാത്യായനസുതേ നമോഽസ്തുതേ
പടാംബരപരിധാനാം നാനാലങ്കാരഭൂഷിതാം
സിംഹാസ്ഥിതാം പദ്മഹസ്താം കാത്യായനസുതേ നമോഽസ്തുതേ
പരമാനന്ദമയീ ദേവി പരബ്രഹ്മ പരമാത്മാ
പരമശക്തി,പരമഭക്തി, കാത്യായനസുതേ നമോഽസ്തുതേ
വിശ്വകര്‍ത്രീം,വിശ്വഭര്‍ത്രീം,വിശ്വഹര്‍ത്രീം,വിശ്വപ്രീതാം
വിശ്വചിത്താം,വിശ്വാതീതാം കാത്യായനസുതേ നമോഽസ്തുതേ
കാം ബീജാ, കാം ജപാനന്ദാ കാം ബീജ ജപതോഷിതാ
കാം കാം ബീജജപാസക്താം കാം കാം സന്തുതാ കാം ബീജ ജപസംസ്തുതാം
കാങ്കാരഹര്‍ഷിണീം കാം കാം ധനദാം ധനമാനസാം
കാം ബീജജപകാരിണീം കാം ബീജതപമാനസാം
കാം കാരിണീം കാം സൂത്രപൂജിതാം കാം ബീജധാരിണീം
കാം കീം കൂം കൈം കൌം കഃ ഠഃ ഛഃ സ്വാഹാരൂപണീ
ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴത്തിന്റെ ദേവതയാണ് കാത്യായനീ ദേവി. അതിനാൽ കാത്യായനീ ദേവീ പ്രീതിയുടെ വ്യാഴപ്രീതിയും ലഭിക്കും. ചുവന്ന പൂക്കളാണ് ദേവിക്ക് പ്രിയം.
കാത്യായനീ ദേവീസ്തുതി
യാ ദേവീ സര്‍വ്വ ഭൂതേഷു മാ കാത്യായനീ രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന, ചങ്ങനാശേരി
Phone: 9656377700