ADVERTISEMENT

പ്രപഞ്ചശക്തിയായ ദേവിക്കു പല ഭാവങ്ങളുണ്ട്. സാത്വികഭാവത്തിന്റെ നൈർമല്യം പേറുന്ന ദേവി തന്നെ സംഹാരമൂർത്തിയുടെ ഘോരരൂപവും കൈക്കൊള്ളും. അധർമങ്ങളെയും അനീതികളെയും ഇല്ലായ്മ ചെയ്യാനായി ഭദ്രകാളിയായും രക്തചാമുണ്ഡിയായും മഹിഷാസുരമർദിനിയായുമെല്ലാം ദേവി അവതരിക്കുന്നുവെന്നു പുരാണങ്ങൾ. 

‘‘മാതർമേ മധുകൈടഭഘ്നി
മഹിഷപ്രാണാപഹാരോദ്യമേ
ഹേലാനിർമിത ധൂമ്രലോചന വധേ ഹേ ചണ്ഡമുണ്ഡാർദിനീ...’’
എന്നാണു ദേവീമാഹാത്മ്യത്തിലെ പ്രാർഥന.

അധർമത്തിന്റെ മൂർത്തിമദ്ഭാവങ്ങളായ മധുകൈടഭന്മാരെയും മഹിഷാസുരനെയും ധൂമ്രലോചനനെയും ചണ്ഡമുണ്ഡന്മാരെയും രക്തബീജനെയും ശുംഭനിശുംഭന്മാരെയുമൊക്കെ സംഹരിച്ച് ധർമം നിലനിർത്തിയ പ്രപഞ്ചമാതാവായ ദേവിയെ നമസ്കരിക്കുന്നു എന്നർഥം.
ആദിപരാശക്തിയായ ദേവിയുടെ ഘോരരൂപം അധർമത്തിനു നേരെ മാത്രമാണ്. ധർമത്തിന്റെ പാതയിലുള്ളവർക്കു മംഗളസ്വരൂപിണിയാണു ദേവിയെന്നു ദേവീഭാഗവതം പറയുന്നു.

കാലരാത്രി
∙ നവരാത്രിയുടെ ഏഴാംദിവസം നവദുർഗാസങ്കൽപത്തിൽ ദേവിയെ ആരാധിക്കുന്നത് കാലരാത്രി എന്ന ഭാവത്തിലാണ്. ദേവിയുടെ ഏറ്റവും രൗദ്രമായ ഭാവമാണിത്.

English Summary:

From Kaalaratri to Durga: Exploring the Wrathful Forms of the Goddess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com