കുബേര മുദ്രയും സാമ്പത്തിക നേട്ടവും; ആഗ്രഹിക്കുന്ന കാര്യം എളുപ്പത്തിൽ നേടിയെടുക്കാം
Mail This Article
സ്വാമി വിവേകാനന്ദൻ ചിന്മുദ്രയുടെ രഹസ്യമറിയാൻ വേണ്ടിയാണ് കേരളത്തിലേക്ക് വന്നതെന്നാണ് പറയപ്പെടുന്നത്. വിരലുകൾ പ്രത്യേക രീതിയിൽ ചേർത്തുവയ്ക്കുന്നതും മടക്കിവയ്ക്കുന്നതുമൊക്കെയാണ് കൈമുദ്രകൾ. കഥകളിയിലും നൃത്തത്തിലുമെല്ലാം ഇതുപയോഗിക്കുന്നു.
പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടാണ് ഓരോ വിരലുകളെയും കണക്കാക്കുന്നത്. അതിനാൽ ഓരോ ഭൂതങ്ങളുടെയും സംയോജനമാണ് അവ ചേർത്തുവയ്ക്കുമ്പോൾ സംഭവിക്കുന്നത്. സമ്പത്തിന്റെ കാവലാളായാണ് കുബേരനെ കണക്കാക്കുന്നത്. വാസ്തുശാസ്ത്രത്തിലും കുബേരമൂല എങ്ങനെയാണ് വേണ്ടത് എന്നതിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. മുദ്ര തെറാപ്പി എന്നൊരു ചികിത്സാ സമ്പ്രദായം തന്നെ നിലനിൽക്കുന്നു. രണ്ട് കൈയിലും കുബേരമുദ്ര പിടിച്ച് ഒരു മണിക്കൂർ ധ്യാനത്തിലിരുന്നുകൊണ്ട് ആഗ്രഹിക്കുന്ന ഏതു കാര്യവും എളുപ്പം നേടിയെടുക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. സാമ്പത്തിക നേട്ടവും ഇതിന്റെ ഫലമായി പറയുന്നു.
കുബേരമുദ്ര ചെയ്യാനായി തള്ളവിരലും ചൂണ്ടുവിരലും നടുവിരലും ചേർത്ത് പിടിച്ചതിനു ശേഷം മോതിര വിരിലും ചെറുവിരലും ഉള്ളം കയ്യോടു ചേർത്ത് മടക്കിവയ്ക്കണം. എന്നിട്ട് ദീർഘ നിശ്വാസമെടുക്കുക. പിന്നീട് ശ്വാസം മെല്ലെ പുറത്തേക്ക് വിടാം. ധ്യാനത്തിലിരിക്കുന്ന സമയമത്രയും ഇതാവർത്തിക്കാം. രക്ത സമ്മർദ്ദം സാധാരണ നിലയിലാകാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും തലവേദന ഇല്ലാതാക്കാനുമൊക്കെ ഇത് സഹായകരമാണ്.
സന്യാസിമാരുടെയും ആത്മീയ ആചാര്യന്മാരുടെയുമൊക്കെ കൈകൾ പ്രത്യേക മുദ്രയിൽ പിടിച്ചിരിക്കുന്നതായി ചിത്രങ്ങളിലും മറ്റും കാണാം. ഇത്തരത്തിലുള്ള ഓരോ മുദ്രയ്ക്കും ഓരോ അർഥമാണുള്ളത് അതുപോലെ തന്നെ പ്രത്യേക ഫലങ്ങളും ഇവയ്ക്കുണ്ട്. ദൈവങ്ങളുടെ ചിത്രങ്ങളിലും ഇത്തരം മുദ്രകൾ നമുക്ക് കാണാവുന്നതാണ്.