ADVERTISEMENT

ജ്യോതിഷ രത്നശാസ്ത്രരംഗത്ത് ധാരാളമായി ഉപയോഗിക്കുന്ന രത്നമാണ് ഓപൽ. ചന്ദ്രനുമായി ബന്ധപ്പെട്ട രത്നമായി കണക്കാക്കുന്നു. ഈ രത്നം എല്ലാവർക്കും ധരിക്കാം. ഓപൽ ധരിച്ചാൽ നല്ല ഓർമശക്തിയും മാനസിക കഴിവും ശക്തിയും വർധിക്കും എന്നാണ് വിശ്വാസം. താരതമ്യേന കുറഞ്ഞ വില മുതൽ വളരെ ഉയർന്ന വില വരെയുള്ള ഓപലുകൾ ലഭ്യമാണ്. എളുപ്പം പൊട്ടാൻ സാധ്യതയുള്ളതിനാൽ വളരെ സൂക്ഷിച്ച് ധരിക്കണം. സൂര്യപ്രകാശത്തിന്റെ രീതിയനുസരിച്ച് ഓപലിൽ പലതരം നിറങ്ങൾ പ്രത്യക്ഷപ്പെടും. ആഭരണ വ്യവസായരംഗത്ത് ഓപൽ വൻതോതിൽ ഉപയോഗിക്കുന്നു.

മനോഹരമായ വർണവിന്യാസം പുലർത്തുന്ന ഒരു രത്നമാണ് ഓപൽ (OPAL).ശിവധാതുക്കല്ല് എന്ന് വിളിക്കപ്പെടുന്നു.ഫയർ ഓപൽ, ബ്ലാക്ക് ഓപൽ, മാറ്റിക്സ് ഓപൽ എന്നീ വിവിധ ഇനം ഓപലുകൾ ഉണ്ട്. സിന്തറ്റിക് ഓപലുകളും ലഭ്യമാണ്. ഓസ്ട്രേലിയ, യു.എസ്.എ, മെക്സിക്കോ, സൗത്ത് ആഫ്രിക്ക, ഫ്രാൻസ്, റൊമാനിയ എന്നിവയാണ് പ്രധാന ഓപൽ ഉൽപാദക രാജ്യങ്ങൾ. രാസപരമായി ഹൈഡ്രേറ്റഡ് സിലിക്കാജെൽ ആണിത്. ഹാർഡ്നസ്സ് 6 ഉം സാന്ദ്രത 2.10 ഉം റിഫ്രാക്റ്റീവ് 1.37– 1.47 ഉം ആണ്.

ഒക്ടോബർ മാസത്തിൽ ജനിച്ചവർക്കും ജാതകത്തിൽ ചന്ദ്രന് ബലക്കുറവുള്ളവർക്കും ഓപൽ ധരിച്ചാൽ മാനസിക സമ്മർദങ്ങളെ അതിജീവിക്കാൻ സാധിക്കുന്നതാണ്. ഓപൽ മോതിരമായും ലോക്കറ്റായും ധരിക്കാം. വലത്/ഇടത് കയ്യിലെ മോതിരവിരലിൽ തിങ്കളാഴ്ച രാവിലെ ചന്ദ്രന്റെ കാലഹോരയിൽ ധരിക്കുക. മനഃശാന്തിക്കും, ഭാഗ്യവും ഭാവനയും ഉണ്ടാകാനും ഓപൽ ധരിക്കുക.

ലേഖകൻ
ആർ സഞ്ജീവ്കുമാർ PGA
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാര്‍ട്ട്മെന്റ്, Opp: പൊലീസ് ഗ്രൗണ്ട്
തൈക്കാട് പി.ഒ, തിരുവനന്തപുരം 695014
ഫോൺ: 8078908087, 9526480571
E-mail:jyothisgems@gmail.com

English Summary:

The Power of Opal: A Gemstone for Enhanced Focus, Creativity, and Luck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com