നാഗദോഷങ്ങൾ അകലാൻ മണ്ണാറശാല ആയില്യം; അനുഷ്ഠാനങ്ങൾ ഇങ്ങനെ
Mail This Article
എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്കു പ്രധാനമാണ്. തുലാ മാസത്തിലെ ആയില്യം 2024 ഒക്ടോബർ 26 ശനിയാഴ്ചയാണ്. തുലാത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത് . അന്നേദിവസം വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുന്നതും നൂറും പാലും വഴിപാടായി സമർപ്പിക്കുന്നതും സവിശേഷഫലദായകമാണ്. സർപ്പ പ്രീതിയിലൂടെ രോഗദുരിതങ്ങക്ക് ഒരു പരിധിവരെ ശമനമുണ്ടാകുകയും കുടുംബത്തിൽ സമാധാനവും ഐശ്വര്യവും സന്തതി പാരമ്പരകൾക്ക് ശ്രേയസ്സുമാണ് ഫലം. എല്ലാ മാസവും ആയില്യ പൂജ സമർപ്പിക്കുന്നതിലൂടെ സങ്കടങ്ങൾക്കെല്ലാം അതിവേഗം പരിഹാരം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
ആയില്യം ദിനത്തിൽ പൂർണ ഉപവാസത്തോടെയോ ഒരിക്കലോടെയോ വ്രതം അനുഷ്ഠിച്ചു നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ സകല ദുഃഖങ്ങൾ ശമിച്ചു മനഃസമാധാനമുള്ള ജീവിതം നയിക്കാൻ സഹായകമാകും. അതിൽ പ്രധാനമാണ് ഗായത്രി ജപത്തിനു ശേഷമുള്ള നാഗരാജ ഗായത്രി ജപിക്കുന്നത് . 'ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ' എന്ന മൂലമന്ത്രം പ്രഭാതത്തിലും പ്രദോഷത്തിലും 108 തവണ ജപിക്കുക .
നാഗരാജ ഗായത്രി
സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്
സര്‍പ്പദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ മാർഗമാണ് നവനാഗസ്‌തോത്രം ജപിക്കുന്നത്. നാഗദേവതകൾക്കു പ്രധാനമായ ആയില്യം നാളിൽ കഴിയാവുന്നത്ര തവണ ഈ സ്തോത്രം ജപിക്കുക.
പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ
കൂടാതെ 12 തവണ അഷ്ടനാഗ മന്ത്രവും ജപിക്കാം.
അഷ്ടനാഗ മന്ത്രം
ഓം അനന്തായനമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാര്‍ക്കോടകായ നമ:
ഓം ഗുളികായനമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ: