ജീവിതത്തിൽ വന്നു ചേരുന്നത് അദ്ഭുതകരമായ മാറ്റങ്ങൾ; പേരിൽ വരുത്താം ചെറിയ മാറ്റങ്ങൾ
Mail This Article
ഒരു കഥ ആളുകൾ വായിച്ചു തുടങ്ങണമെങ്കിൽ ആ കഥയുടെ പേര് നല്ലതായിരിക്കണം. സിനിമയുടെ പേരുകൾ ശ്രദ്ധിച്ചിട്ടില്ലേ? ചില സിനിമ പേരുകേട്ടാൽ അപ്പോൾ തന്നെ പോയി കാണണം എന്നു തോന്നും. മറിച്ച് തോന്നുന്ന ചിത്രങ്ങളുമുണ്ട്. മനുഷ്യന്റെ കാര്യത്തിലും അതുപോലെ തന്നെയാണ്. ചില പേരിനോട് നമുക്ക് സ്നേഹവും അടുപ്പവുമൊക്കെ തോന്നും.
സ്വന്തം പേര് മാറ്റണം എന്ന് ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും. അതിന് പല കാരണങ്ങളും കാണും. ചിലർക്ക് ആ പേര് ഇഷ്ടപ്പെടാത്തതാകാം കാരണം. വളരെ പൊതുവായ പേരായതു കൊണ്ട് മാറ്റണമെന്ന് വിചാരിക്കുന്നവർ ഉണ്ടാവും. പേരിന് ഗമ പോരാത്തതാകാം ചിലരുടെ പ്രശ്നം. അത്തരം സാഹചര്യങ്ങളിൽ സംഖ്യാ ശാസ്ത്രം കൂടി പരിഗണിച്ച് വേണം പേര് മാറ്റാൻ.
കുട്ടികൾക്ക് പേരിടുമ്പോഴും ഇത്തരം കാര്യങ്ങൾ കൂടി കണക്കിലെടുത്ത് പേരിട്ടാല്‍ ജീവിതവിജയം നേടാൻ അവർക്ക് അത് സഹായകരമാകും. മനുഷ്യന് മാത്രമല്ല സ്ഥാപനങ്ങൾക്കും ഉൽപന്നങ്ങൾക്കുമൊക്കെ പേരിടുമ്പോൾ സംഖ്യാശാസ്ത്രം നോക്കുന്നത് നല്ലതാണ്. ചിലപ്പോൾ പേര് മുഴുവനായി മാറ്റാതെ ഒരക്ഷരം അധികമായി ചേർക്കുകയോ കുറയ്ക്കുകയോ ചെയ്താലും നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും.
പേരിന്റെ അക്ഷരം മാത്രം മാറുകയാണെങ്കിൽ അത് മറ്റുള്ളവർ ശ്രദ്ധിക്കാൻ സാധ്യത കുറവാണ്. പേര് മാറ്റിയത് മറ്റുള്ളവർ അറിയണമെന്ന് നിർബന്ധമില്ല. മാറി എന്നുള്ളത് സ്വയം ചിന്തിക്കുകയും എഴുതുകയും ചെയ്താൽ തന്നെ ഫലങ്ങൾ കണ്ടു തുടങ്ങുന്നതാണ്. ഗസറ്റിൽ പബ്ലിഷ് ചെയ്ത് പേര് മാറ്റാതെയും ഇത് ചെയ്യാമെന്ന് ചുരുക്കം.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337