ADVERTISEMENT

ദീപങ്ങളുടെ ഉത്സവമാണു ദീപാവലി. തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം. 

ചാന്ദ്രപക്ഷ രീതിയിലുള്ള ആശ്വിനമാസത്തിലെ കറുത്ത പക്ഷ ചതുർദശി വരുന്ന ദിവസം ദീപാവലി എന്നതാണു കേരളീയരീതി. എന്നാൽ ആശ്വിനമാസത്തിലെ കറുത്ത വാവ് രാത്രി വരുന്ന ദിവസം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നത്. 

ഏതായാലും ഇക്കൊല്ലം (2024) കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ദീപാവലി ഒക്ടോബർ 31നു വ്യാഴാഴ്ച തന്നെ. കാരണം 31ന് പകൽ 23 നാഴിക 54 വിനാഴിക വരെ ചതുർദശിയും അതുകഴിഞ്ഞ് കറുത്ത വാവുമാണ്. 

ദീപാവലിയെ സംബന്ധിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. മഹാലക്ഷ്മി അവതരിച്ച ദിവസം എന്നതാണ് ഐതിഹ്യങ്ങളിൽ പ്രധാനം. അതുകൊണ്ടുതന്നെ ഈ ദിവസം മഹാലക്ഷ്മിയെ ആരാധിക്കുന്നതിനു കൂടുതൽ പ്രാധാന്യമുണ്ട്. 

ദീപാവലിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ.....

English Summary:

Discover the significance of Diwali 2024 in both Kerala and North India. Explore the legends, traditions, and the auspicious connection with Goddess Mahalakshmi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com