പഴ്സിൽ ധനം കുമിഞ്ഞുകൂടണോ? സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ
Mail This Article
ചില പഴ്സുകൾ ഐശ്വര്യമുള്ളതും മറ്റു ചിലത് അങ്ങനെയല്ലെന്നും ചിലരെങ്കിലും കരുതുന്നു. ഗിഫ്റ്റായി പഴ്സ്നൽകുമ്പോൾ അതിൽ കുറച്ച് നാണയമെങ്കിലും ഇട്ടു വേണം കൊടുക്കാൻ. പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ ഒരിക്കലും പേഴ്സ് വയ്ക്കരുത്. അത് പണത്തിനു മുകളിൽ കയറി ഇരിക്കുന്നതിന് തുല്യമാണ്. പണം മഹാലക്ഷ്മി ആയതിനാൽ നിന്ദിക്കാൻ പാടില്ല.
പഴ്സിൽ കാലഹരണപ്പെട്ട ഡെബിറ്റ് കാർഡുകൾ വയ്ക്കരുത്. അത് ധനത്തിന്റെ ഒഴുക്കിനെ തടയും. പഴയ രസീതുകളും സൂക്ഷിക്കരുത്. അത് പഴയ ചെലവുകളിൽ നിങ്ങളെ തളച്ചിടും. പഴ്സിന്റെ എല്ലാ അറകളിലും പണം വയ്ക്കണം. അറകൾ കാലിയായി ഇടാതിരിക്കാൻ ശ്രദ്ധിക്കണം. അതിലൂടെയും പ ണത്തിന്റെ വരവ് വർധിക്കും.
കാലിപഴ്സ് കൊണ്ടു നടക്കരുത്.സ്വർണ നിറമുള്ള നടുക്ക് ഓട്ടയുള്ള ചൈനീസ് നാണയങ്ങൾ ചുവന്ന ചരടുകൊണ്ട് കെട്ടിയത് പഴ്സിൽ വയ്ക്കുന്നത് ഐശ്വര്യം നൽകുമെന്നാണ് ഫെങ്ഷൂയി പറയുന്നത്. പഴ്സിന് സിപ് അഥവാ ബട്ടൻ ഉണ്ടെങ്കിൽ അത് കൃത്യമായി പ്രവർത്തിക്കുന്നതായിരിക്കണം കൃത്യമായി അടച്ചുവയ്ക്കാനും തുറക്കാനും സാധിക്കുന്നില്ലെങ്കിൽ പണത്തിൽ നിയന്ത്രണം വയ്ക്കാനും നിങ്ങ ൾക്ക് കഴിയില്ല. അത്തരം പഴ്സുകൾ ഉപേക്ഷിക്കുന്നതാണ് നല്ലത്.