ഇന്നത്തെ നക്ഷത്രഫലം : Horoscope Today, November 21, 2024
Mail This Article
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ധനതടസ്സം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, കലഹം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു.
കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, അലച്ചിൽ, ചെലവ്, യാത്രാപരാജയം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം.
തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം, അഭിമാനക്ഷതം, ഉത്സാഹക്കുറവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ഉപയോഗസാധനലാഭം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.