ADVERTISEMENT

അശ്വതി: ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റവും ഉണ്ടാകും. നിസ്സാരകാരണത്താൽ ദാമ്പത്യ അനൈക്യം ഉണ്ടാകുമെങ്കിലും ആത്മസംയമനം പാലിച്ചാൽ ആശ്വാസമാകും.
ഭരണി: ശ്രമിച്ചുവരുന്ന വിവാഹത്തിൽ തടസ്സങ്ങൾ വരുന്നതിനാൽ പ്രത്യേക ഈശ്വര പ്രാർഥനകളും പരിഹാരങ്ങളും നടത്തുവാനിടവരും.  സാമ്പത്തികാനുഭവങ്ങൾ കുറവായതിനാൽ ഉദ്യോഗം ഉപേക്ഷിക്കും.
കാർത്തിക: പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിച്ചതിനാൽ നിലവിലുള്ളതിൽ രാജിക്കത്ത് നൽകും. ആദർശവാദം ആപത്തിനു വഴിയൊരുക്കും.
രോഹിണി: പൂർവികസ്വത്ത് വിൽപന ചെയ്തു പട്ടണത്തിൽ ഗൃഹം വാങ്ങുവാൻ തീരുമാനിക്കും. കടം കൊടുത്ത സംഖ്യ ലഭിക്കുവാൻ നിയമസഹായം തേടും.
മകയിരം: പരിശ്രമസാഫല്യത്താൽ മനസ്സമാധാനമുണ്ടാകും. വസ്തു–വാഹന ക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തികനേട്ടമുണ്ടാകും. ആരോഗ്യം തൃപ്‌തികരമായിരിക്കും.
തിരുവാതിര: ആരോഗ്യം തൃപ്‌തികരമായിരിക്കും. വ്യാപാര–വ്യവസായ വിപുലീകരണത്തിന്റെ ഭാഗമായി ഭൂമിവാങ്ങി കെട്ടിടം പണിയുവാൻ തീരുമാനിക്കും.
പുണർതം: അസ്ഥാനത്തുള്ള വാക്പ്രയോഗം ഉദ്യോഗനഷ്ടത്തിനു വഴിയൊരുക്കും. അത്യധ്വാനത്താൽ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും.
പൂയം: ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. പുത്രന് ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗം ലഭിച്ചതിൽ ആശ്വാസമാകും.
ആയില്യം: സൗഹൃദസംഭാഷണത്തിൽ പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. ഗൃഹനിർമാണം പൂർത്തീകരിക്കുവാൻ സഹോദരനു സാമ്പത്തികസഹായം നൽകുവാനിടവരും. മാനസികസംഘർഷം വർധിക്കും.
മകം: വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുവാനുള്ള പ്രാരംഭതല ചർച്ചകളിൽ പങ്കെടുക്കും. തൊഴിൽപരമായി ദൂരദേശയാത്രകൾ വേണ്ടിവരും.
പൂരം: കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്തു പട്ടണത്തിലേക്കു താമസം മാറും. അശ്രദ്ധകൊണ്ടു വാഹനാപകടമുണ്ടാകും. ഔദ്യോഗികമായി മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റം ലഭിക്കുവാൻ നിയമസഹായം തേടും.
ഉത്രം: ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കുമെന്ന് ഉറപ്പായതിനാൽ ആശ്വാസമാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
അത്തം: ഉദ്യോഗം ഉപേക്ഷിച്ചു വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. പുത്രന്റെ ഉപരിപഠന ആവശ്യത്തിനായി അന്യദേശയാത്ര വേണ്ടിവരും.
ചിത്തിര: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളിൽ അശ്രദ്ധകൊണ്ടു പരാജയം സംഭവിക്കും.
ചോതി: പുതിയ വ്യാപാര–വ്യവസായങ്ങൾ തുടങ്ങുന്നതിനു വിദഗ്ധോപദേശം തേടും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും.
വിശാഖം: സുഖസൗകര്യങ്ങൾ കുറവുള്ളതിനാൽ നിലവിലുള്ള ഗൃഹം വിൽപനചെയ്തു പട്ടണത്തിൽ വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ശത്രുതാമനോഭാവത്തിൽ ആയിരുന്ന പലരും അവരുടെ സ്വാർഥ താൽപര്യങ്ങൾക്കായി മിത്രങ്ങളായി നടിക്കും.
അനിഴം: പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ നിർബന്ധിതനാകും. പുത്രനോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
തൃക്കേട്ട: വിവാഹത്തിനു തീരുമാനമാകും. ഉദ്യോഗത്തിൽ ഉയർച്ചയും സ്ഥാനക്കയറ്റവും ഉണ്ടാകും.
മൂലം: സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കുവാനിടവരും. കാർഷികമേഖലയിലെ കൂട്ടായ്മയിൽ പങ്കുചേരും.
പൂരാടം: ഉദ്ദിഷ്ട‌കാര്യങ്ങൾ നിഷ്പ്രയാസം സാധ്യമാകും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
ഉത്രാടം: അനുചിതപ്രവൃത്തികളിൽ ഏർപ്പെടുന്ന പുത്രനെ രക്ഷിക്കുവാൻ ബന്ധുവിന്റെ സഹായം തേടും. പുതിയ വ്യാപാര–വ്യവസായ മേഖലകൾക്ക് തുടക്കംകുറിക്കും.
തിരുവോണം: വിദേശത്തു വസിക്കുന്ന പുത്രന് ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗം ലഭിച്ചതിൽ ആശ്വാസമാകും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും.
അവിട്ടം: വ്യാപാര–വ്യവസായങ്ങൾ തുടങ്ങുവാനുള്ള സാധ്യതകൾ വന്നുചേരുമെങ്കിലും വിദഗ്ധോപദേശം തേടാതെ പണം മുടക്കരുത്. ആത്മാർഥ സുഹൃത്തിന്റെ വിവാഹ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും.
ചതയം: അനായാസേന ചെയ്‌തുതീർക്കേണ്ടതായ പ്രവൃത്തികൾക്ക് അതിപ്രയത്നം വേണ്ടിവരും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്‌മതയും വേണം.
പൂരുരുട്ടാതി: നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. പുത്രിയോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
ഉത്തൃട്ടാതി: സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ചുമതലാബോധമില്ലാത്ത ജോലിക്കാരെ പിരിച്ചുവിടും.
രേവതി: ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം ചെയ്യുവാനിടവരും. അധികവില കൊടുത്ത് ആഗ്രഹിച്ച ഭൂമി വാങ്ങുവാനിടവരും.

English Summary:

Get your weekly star predictions by renowned astrologer Kanippayyur Narayanan Namboodiripad for December 15 to 21. Find out what this week holds for your career, finances, relationships, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com