ADVERTISEMENT

തിരുപ്പതിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ തിരുച്ചനൂര്‍ എന്ന സ്ഥലത്താണ് പത്മാവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ ഭരണാധികാരിയായ ആകാശരാജാവിന് ലക്ഷ്മീ ദേവി മകൾ അലമേലുവായി ജനിച്ചതായും തിരുപ്പതിയിലെ വെങ്കിടേശ്വരനെ വിവാഹം കഴിച്ചതായും വിശ്വസിക്കുന്നു. പന്ത്രണ്ടു വർഷത്തെ തപസ്സിനു ശേഷം അലമേലു മംഗപുരത്ത് ലക്ഷ്മി വെങ്കിടേശ്വരന് ചുവന്ന താമരപ്പൂവിൽ ദർശനം നൽകി എന്നാണ് വിശ്വാസം. 

പാരമ്പര്യമനുസരിച്ച്, ദേവി പത്മസരോവരം എന്ന പുഷ്കരിണിയിൽ സ്വർണ താമരയിൽ പ്രത്യക്ഷപ്പെട്ടു.  സൂര്യനാരായണൻ താമര പൂർണ തേജസ്സോടെ വിരിയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി വെങ്കിടാചല മഹാത്മ്യം പറയുന്നു. പുഷ്ക്കരണിയുടെ കിഴക്ക് ഭാഗത്തായാണ് സൂര്യനാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്മപുരാണം ദേവിയുടെ വരവിനെ കുറിച്ചും വെങ്കിടേശ്വരനുമായുള്ള വിവാഹത്തെക്കുറിച്ചുമുള്ള വിവരണം നൽകുന്നു.

padmavathi-temple-tiruchanoor2
പത്മാവതി ക്ഷേത്രം. ചിത്രം∙ പി. ബി രാജേഷ്

പത്മാവതി കാർത്തിക മാസം ശുക്ലപക്ഷ പഞ്ചമി നാളിൽ ഉത്രാടം നക്ഷത്രത്തിൽ ഉദിച്ചുയർന്നു എന്നാണ് വിശ്വാസം. ഈ സന്ദർഭത്തിന്റെ സ്മരണയ്ക്കായി ദേവിയുടെ ബ്രഹ്മോത്സവം എല്ലാ ആർഭാടങ്ങളോടും കൂടി ഈ ദിവസം ആഘോഷിക്കുന്നു. കൃഷ്ണ സ്വാമിക്ഷേത്രവും സുന്ദരരാജസ്വാമി ക്ഷേത്രവും ഉപക്ഷേത്രങ്ങളാണ്. തിരുപ്പതി യാത്രയുടെ പുണ്യവും ഫലങ്ങളും പൂര്‍ത്തിയാകണമെങ്കിൽ നിര്‍ബന്ധമായും പത്മാവതി ക്ഷേത്രത്തിൽ കൂടി ദര്‍ശനം നടത്തണം. പുലർച്ചെ 5 മുതൽ രാത്രി 9 മണി വരെയാണ് ദർശന സമയം.

padmavathi-temple-tiruchanoor1
പത്മാവതി ക്ഷേത്രം. ചിത്രം∙ പി. ബി രാജേഷ്
English Summary:

Discover the divine Padmavathi Temple in Tiruchanoor, near Tirupati. Learn about its fascinating history, legends, and the annual Brahmaotsavam festival celebrating the Goddess's appearance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com