ADVERTISEMENT

ഭാഗ്യക്കുറി, ഷെയർ മാർക്കറ്റ്, റിയൽ എസ്റ്റേറ്റ്, കയറ്റുമതി, ഇറക്കുമതി, ഊഹക്കച്ചവട ബിസിനസുകൾ എന്നിവയിൽ ഏർപ്പെടുന്നവർക്ക് ഭാഗ്യാനുഭവം നൽകുന്ന രത്നമാണ് ഗോമേദകം (Grossular Garnet).

ഗോമൂത്രത്തിന്റെ നിറം, തേനിൽ പഞ്ചസാര പൊടിച്ചിട്ടതുപോലെ തോന്നിക്കുന്ന ഉൾഭാഗത്തോട് കൂടിയതാണ് ഗോമേദക രത്നം. സുഗന്ധ വസ്തുക്കളുടെ നാടായി അറിയപ്പെട്ടിരുന്ന ശ്രീലങ്കയിൽ നിന്ന് ധാരാളമായി ലഭിച്ചിരുന്നതിനാൽ ഹെസനേറ്റ് സിനമൺസ്റ്റോൺ എന്നും വിളിക്കുന്നു. 

ജ്യോതിഷ–രത്നശാസ്ത്രപ്രകാരം അസുര സൈന്യാധിപൻ ആയ രാഹുവിന്റെ രത്നം.  വിഷുവത്ക്രാന്തി വൃത്തങ്ങളുടെ മുകൾഭാഗത്തെ ബിന്ദുവിനെ രാഹു എന്ന് വിളിക്കുന്നു. പൊതുവിൽ രാഹുവിന്റെ ദോഷശമനത്തിനും ഭാഗ്യന്വേഷണത്തിനുമായി ഗോമേദകം ധരിക്കാം. 

 

ഗോമേദകം ധരിക്കുന്നത് മൂലം ഭൂതബാധകളാലുള്ള മാനസിക പ്രശ്നങ്ങൾക്ക് ശമനം വരും എന്നാണ് വിശ്വാസം. ത്വക്ക് രോഗങ്ങൾ, രക്തദൂഷ്യവ്രണങ്ങൾ എന്നിവ മാറാനും ഈ രത്നം സഹായകരമാണ്. 

ധനം, സമ്പത്ത്, സുഖം, എന്നിവ വർധിപ്പിക്കാൻ ഗോമേദക ധാരണം ഫലപ്രദമാണത്രേ. ഊഹക്കച്ചവടക്കാർ, രാസവസ്തു- അലോപ്പതി മരുന്ന്- കോസ്മെറ്റിക്ക് വ്യാപാരികൾ, ലോട്ടറിക്കച്ചവടക്കാർ, ഷെയർ മാർക്കറ്റിൽ പ്രവർത്തിക്കുന്നവർ, സീരിയൽ– സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർ, രാസപരിശോധന സ്ഥാപനത്തിലെ ജോലിക്കാർ എന്നിവർക്ക് തൊഴിൽപരമായി ഗോമേദകം ഗുണം നൽകും. 

ശരിയായ ഭാഗ്യരത്ന നിർണയരീതിയിൽ ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുംഭം എന്നീ ലഗ്നങ്ങളിൽ ജനിച്ചവർക്ക് ഗോമേദകം ധരിക്കാം. കൂടാതെ സംഖ്യാശാസ്ത്രരീതിയില്‍ 4–13–22–31 എന്നീ തീയതികളിൽ ജനിച്ചവർക്കും പൊതുവിൽ രാഹുദശ നടക്കുന്നവർക്കും ജന്മനക്ഷത്രപ്രകാരം തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാര്‍ക്കും ധരിക്കാം. 

 

നവരത്നപ്പട്ടികയിലെ എട്ടാമത്തെ രത്നം, ജാതകത്തിൽ കാലസർപ്പദോഷം ഉള്ളവർ ഗോമേദകം ധരിക്കരുത്. ഇതു ദോഷം കൂട്ടാൻ ഇടയാക്കും എന്നാണ് അനുഭവം. 

 

അതുപോലെ ജനിച്ച ലഗ്ന രാശിയുടെ 6–8–12–ൽ രാഹു നിൽക്കുന്നവരും ഗോമേദകം ധരിക്കരുത്. ഗോമേദകം ധരിക്കുന്നതിന് മുൻപ് ഉത്തമ ജ്യോതിഷ–രത്നശാസ്ത്ര പണ്ഡിതനെ കൊണ്ട് ജാതകം പരിശോധിപ്പിച്ച് രത്നനിർദേശം വാങ്ങിയ ശേഷം ഉത്തരവാദിത്തം ഉള്ള രത്നവ്യാപാരികളില്‍ നിന്നു രത്നം വാങ്ങുക. 

 

ശനിയാഴ്ച രാവിലെ ഉദയം മുതൽ 1 മണിക്കൂറിനകം ശനിയുടെ കാലഹോരയില്‍ ഗോമേദകം ധരിക്കുക. സ്വർണത്തിലും വെള്ളിയിലും ധരിക്കാം. നടുവിരൽ ഉത്തമം. ഇതാണു ശരിയായ രീതി. രാഹുവിന്റെ നക്ഷത്രങ്ങളായ തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രങ്ങൾ വരുന്ന ദിവസവും ഗോമേദകം ധരിക്കാം. 

ലഭ്യമാകുന്ന രാജ്യങ്ങൾ – ശ്രീലങ്ക, ഇന്ത്യ, സൗത്ത് ആഫ്രിക്ക, പാക്കിസ്ഥാനിലെ സ്വാത്ത് പ്രവിശ്യ, അമേരിക്കൻ ഐക്യനാടുകൾ, ബ്രസീൽ, ടാന്‍സാനിയ, കെനിയ.

 

ഗോമൂത്രത്തിന്റെ നിറമുള്ള ധാരാളം രത്നങ്ങൾ മാർക്കറ്റിൽ ഉള്ളതിനാൽ ലാബ് സര്‍ട്ടിഫിക്കറ്റ് ഉള്ള ഗോമേദകം വാങ്ങുന്നതാണു നല്ലത്. നവരത്ന ഗ്രൂപ്പ് രത്നമാണെങ്കിലും വലിയ വിലയുള്ള രത്നമല്ല. അതിനാൽ സാധാരണക്കാർക്കും ധരിക്കാൻ സാധിക്കും. 

 

സർപ്പദോഷനിവാരണത്തിനായി ഗോമേദകം പൗരാണിക കാലം മുതൽ ഉപയോഗിക്കുന്നു. ബൈബിളിലെ പുറപ്പാട്, വെളിപാട് അധ്യായങ്ങളിൽ ഗോമേദകത്തിന് വലിയ പ്രാധാന്യം നൽകിയിരിക്കുന്നത് കാണാം. ഭാഗ്യാനുഭവങ്ങൾക്കായി ഗോമേദകം ജാതക പ്രകാരം അനുകൂലമാണെങ്കിൽ മാത്രം ധരിക്കുക. 

 

 

 

 

ലേഖകന്റെ വിലാസം:

 

 

ആർ. സഞ്ജീവ് കുമാർ,

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ 

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി.ഒ. 

തിരുവനന്തപുരം – 695014 

ഫോൺ: 8078908087, 9526480571 

E-mail: jyothisgems@gmail.com 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com