ADVERTISEMENT

മുത്ത്  നവഗ്രഹങ്ങളിൽ  ചന്ദ്രനെ സൂചിപ്പിക്കുന്നു. മാനസിക സമ്മർദങ്ങളെ അതിജീവിക്കാനും ദാമ്പത്യപിണക്കങ്ങള്‍ കുറയ്ക്കാനും മുത്ത് ഉപകരിക്കും.

 

തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോകുന്ന വ്യക്തികൾക്കു മുത്ത് ധരിച്ചാൽ പെട്ടെന്നു തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നു. ഓർമശക്തിയും ശ്രദ്ധ കേന്ദ്രീകരിക്കാനും മുത്തു നല്ലതാണ്. പ്രത്യേകിച്ചും മത്സരപ്പരീക്ഷകളിൽ ഏർപ്പെടുന്നവർക്ക്, പരസ്പരധാരണയും, സ്നേഹവും വർധിപ്പിക്കാനും വിവാഹബന്ധം കരുതലോടെ, സ്നേഹത്തോടെ നിലനിർത്തുവാനും മുത്തു നല്ലതാണ്. മുത്തു ധരിക്കുന്നവർ ചീത്ത ആൾക്കാരിൽ നിന്ന് ഒഴിഞ്ഞു നിൽക്കും. ആതുരാലയങ്ങളുമായി ബന്ധപ്പെടുന്നവർക്ക് മുത്ത് അനുകമ്പയും സ്നേഹാനുഭൂതിയും മറ്റും വർധിപ്പിക്കാൻ സഹായിക്കും.

 

കർക്കടകം, മേടം, വൃശ്ചികം, മീനം ലഗ്നക്കാർക്ക് മുത്ത് ഏറ്റവും ഉത്തമമാണ്. മാനസികവും ആർത്തവസംബന്ധവുമായ അസുഖങ്ങളെയും ചന്ദ്രന്‍ സ്വാധീനിക്കുന്നു.

 

ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിലും രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങളിലും മുത്ത് മോതിര വിരലിൽ അണിയാം.

 


ലേഖകൻ 

പി. എസ്. മുരുഗൻ 

ജമോളോജിസ്റ് 

സോഡിയാക് ടെംപിൾ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com