ADVERTISEMENT

ഏപ്രിൽ മാസത്തിൽ ജനിച്ച എല്ലാവർക്കും പാശ്ചാത്യ ബർത്ത് സ്റ്റോൺ രീതിയിൽ ധരിക്കാവുന്ന രത്നമാണ് വജ്രം. ഏപ്രിൽ മാസം 6–15–24 തീയതികളിൽ ജനിച്ചവർക്കുള്ള ഭാഗ്യരത്നമാണ് വജ്രം. ഇതേ മാസത്തിൽ ഭരണി, പൂരം, പൂരാടം എന്നീ ശുക്രന്റെ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും വജ്രം പൊതുവായി ധരിക്കാം എന്നാൽ ജാതകം പരിശോധിച്ച് വജ്രം ധരിക്കുന്നതാണ് ഉത്തമം 

 

വജ്രത്തിന്റെ ഗുണഫലങ്ങൾ 

 

വിവാഹം വേഗത്തിൽ നടക്കാൻ വജ്രം ധരിക്കാം. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനും, ശാരീരികബന്ധത്തിന്റെ ഊഷ്മളതയും സൗഖ്യവും സംതൃപ്തിയും നിലനിർത്താനും വജ്രം സഹായിക്കും. ആഡംബരപൂർണ്ണമായ ജീവിതം നൽകും. ദാമ്പത്യവും ദാമ്പത്യജീനിതസുഖവുമാണ് ശുക്രന്റെ ഈ രത്നം നൽകുന്നത്. 

 

രോഗശമനവുമായി ബന്ധപ്പെട്ട് ഹോർമോൺ തകരാറുകൾ ലൈംഗികരോഗങ്ങൾ, ലൈംഗികതവിരക്തി എന്നിവ മാറാനും ശരീരം പുഷ്ടിപ്രാപിക്കാനും സൗന്ദര്യം വർധിക്കാനും, ഗർഭാശയരോഗങ്ങൾ മൂലം ഉള്ള സന്താന ജനന പ്രശ്നങ്ങൾ പരിഹരിക്കാനും വജ്രം ധരിക്കാം ആഡംബരജീവിതം, കലാപ്രവർത്തനവിജയം ഫാഷൻ രംഗത്തെ പ്രവർത്തനങ്ങൾ, ടെലിവിഷൻ– സിനിമാരെഗത്ത് പ്രവർത്തിക്കുന്നവർ, ബ്യൂട്ടീഷന്മാർ, ബ്യൂട്ടിപാർലർ നടത്തിപ്പുകാർ, വസ്ത്ര, ആഭരണ വ്യാപാരികൾ എന്നിവർക്കും, ഗൈനോക്കോളജി ഡോക്ടർമാർ, കോസ്മറ്റോളജി ഡോക്ടർമാർ എന്നിവർക്കും ജാതക പ്രകാരം അനുയോജ്യമാകുമെങ്കിൽ വജ്രം ധരിക്കുന്നത് തൊഴിൽപരമായി നല്ല ഫലങ്ങൾ നൽകും. 

 

വജ്രത്തിന്റെ നാല് സവിശേഷതകൾ

വജ്രത്തിന്റെ വില, അതിന്റെ കട്ടിംഗ്, ക്ലാരിറ്റി, കളർ, കാരറ്റ് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും. വജ്രം വാങ്ങും മുൻപ് നന്നായി ചിന്തിക്കുക. ജ്യോതിക ഉപദേശം തേടുക. ഉത്തരവാദിത്ത്വം ഉള്ള വ്യാപാരികളിൽ നിന്നും വാങ്ങുക. വെള്ളിയാഴ്ച രാവിലെ ശുക്രന്റെ കാലഹോരയിൽ ആദ്യമായി ധരിക്കുക(ഉദയം മുതൽ ഒരു മണിക്കൂറിനകം) സ്വർണം, വെള്ളി, പ്ലാറ്റിനം എന്നീ ലോഹങ്ങളിൽ വജ്രം ധരിക്കാം. 

ലേഖകൻ

ആർ. സഞ്ജീവ് കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

റ്റി.സി. 24/1984, ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പൊലീസ് ഗ്രൗണ്ടിന് എതിർവശം

തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014

Mob: 8078908087, 9526480571

e-mail: jyothisgems@gmail.com

English Summary : Lucky Stone for April Born

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com