ADVERTISEMENT

തൊഴിൽ രംഗ മെച്ചപ്പെടുത്താൻ രത്നം ധരിക്കാം. ജ്യോതിഷത്തിൽ ബുധൻ ആണ് ബുദ്ധിയുടെ ഗ്രഹം. കൃത്യ സമയത്ത് വേണ്ടത് തോന്നാൻ മരതകം സഹായിക്കും. വക്കീൽ, നിയമരംഗത്ത് പ്രവർത്തിക്കുന്നവർ ജേർണലിസ്റ്റ്, ഡോക്ടർ, വൈദ്യന്മാർ, തെറാപ്പിസ്റ്റുകൾ, അധ്യാപകർ, ബാങ്ക് ജീവനക്കാർ, കംപ്യൂട്ടർ രംഗം, വിവരസാങ്കേതിക രംഗം എന്നിവിടങ്ങളിലെല്ലാം പ്രവർത്തിക്കുന്നവർക്ക് മരതകം ധരിക്കുന്നത് നല്ലതാണ്. രത്നം വാങ്ങുമ്പോൾ മാലിന്യങ്ങൾ കുറഞ്ഞ, തെളിമയും നല്ല നിറമുള്ളതും പ്രകാശം കടത്തിവിടുന്നതുമായ മരതകം വേണം വാങ്ങാൻ.

 

ജാതകത്തിൽ  ബുധനു മൗഢ്യം അഥവാ ബലക്കുറവുള്ള സമയത്ത് ജനിച്ചവർക്കൊക്കെ ഈ രത്നം ഗുണകരമാണ്. വിദ്യാർത്ഥികൾ നന്നായി പഠിക്കാൻ ഇത് ധരിക്കുന്നത് ഉത്തമമാണ്. ബുധൻ ഏത് ഭാവത്തിൽ നിൽക്കുന്നു എന്ന് കണക്കാക്കിയാൽ എന്ത് ഫലം തരും എന്ന് അറിയാൻ സാധിക്കും. പത്താം ഭാവം ആണ് തൊഴിലിന്റെ സ്ഥാനം. ജാതകത്തിൽ പത്താം ഭാവത്തിൽ ബുധനാണെങ്കിൽ തീർച്ചയായും മരതകം അയാളുടെ കർമ്മത്തെ പുഷ്ടിപ്പെടുത്തും. അത് ജോലി, വ്യാപാരം ,സേവനം ഏതായാലും.

 

ജാതകം അനുസരിച്ച് ഓരോ ജോലി ചെയ്യുന്നവർക്കും അവരുടെ മേഖലയിൽ ശോഭിക്കാൻ അനുകൂലമായരത്നം ഉണ്ട്. ജാതകം ഇല്ലാത്തവർക്ക് ജനന തിയതിയും സമയവും അറിയാമെങ്കിൽ ആണ് രത്നം നിർദേശിക്കാൻ കഴിയുക. ഇതറിയാത്തവർക്കും ജോലി എന്താണ് എന്ന് പറഞ്ഞാലും അത് മെച്ചപ്പെടുത്താൻ രത്നം നിർദേശിക്കാൻ കഴിയും. ജാതകം നോക്കാതെ രത്നം ധരിച്ചാൽ ചിലപ്പോൾ ദോഷം ഉണ്ടാകും. അങ്ങനെ വന്നാൽ അത് തുടർന്ന് ധരിക്കരുത്. രണ്ടാഴ്ച കൊണ്ട് ദോഷം ഇല്ലെങ്കിൽ അത് ധരിക്കാം.

 

 

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas, Poovathum parambil

Near ESI Dispensary Eloor East

Udyogamandal.P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337, 0484 2546421   

 

Content Summary: How Emerald Can Influence Your Career And Professional Growth?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com