ഹൃദയരേഖയിൽ ' V ' എന്ന അക്ഷരചിഹ്നമുണ്ടോ? എങ്കിൽ അറിയാം നിങ്ങളുടെ സാമ്പത്തികസ്ഥിതി
Mail This Article
കൈരേഖ ഒരു ജീവിതരേഖയാണ്. കൈപ്പത്തിയിലെ ആറു പ്രധാനരേഖയിൽ ഒന്നായ ഹൃദയരേഖ ഒരു വ്യക്തിയുടെ വികാരവിചാരങ്ങൾ, സ്നേഹം, അനുകമ്പ, ദയ, അരക്ഷിതബോധം, വിവാഹങ്ങൾ, സ്വാശ്രയത്വം, സ്വാതന്ത്ര്യബോധം എന്നിവയെ സൂചിപ്പിക്കുന്നു.
ഹൃദയരേഖയിൽ V എന്ന അക്ഷരചിഹ്നമുണ്ടോ? എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പൂർത്തിയാക്കാത്ത ഏതോ ഒരു ജോലിയോ, കടമയോ, കർത്തവ്യമോ അവശേഷിക്കുന്നു എന്നർഥം. ഇങ്ങനെയുള്ളവർ നല്ല ഭാഗ്യശാലികളായിരിക്കും.
സർവ വിജയങ്ങളും സമ്പത്തും സൽപ്പേരും ഇവർക്കുള്ളതായിരിക്കും. നല്ല സുഹൃത്തുക്കളാക്കാൻ അനുയോജ്യ ഗുണങ്ങളുള്ള ഇവർ ഈശ്വരാനുഗ്രഹമുള്ളവരായിരിക്കും. ഇവർക്ക് ഭാരിച്ച സമ്പത്ത് ഉണ്ടായിരിക്കും. ഇല്ലെങ്കിൽ ഉടൻ തന്നെ അധികമായ സമ്പത്ത് ഇവർക്ക് പ്രതീക്ഷിക്കാം.
ലേഖകൻ
എം. നന്ദകുമാർ
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9497836666
Email: nandakumartvm1956@gmail.com
English Summary : V Symbol in Heartline Tells Your Financial Status