ശനിമാറ്റം ഓരോ നാളുകാരെയും എങ്ങനെ ബാധിക്കും?
Mail This Article
ശനിയ്ക്ക് ഒരു പ്രാവശ്യം സൂര്യനെ ചുറ്റാൻ ഇരുപത്തൊൻപതര വർഷം വേണം. ഇതനുസരിച്ച് ഒരു രാശിയിലൂടെ ശനി സഞ്ചരിക്കുന്നത് രണ്ടരവർഷമാണ്. 2020 ജനുവരി ഇരുപത്തിനാലിന് ശനി ധനുരാശിയിൽ നിന്നും മകര രാശിയിലേക്ക് പ്രവേശിക്കുകയാണ്.
മേടം രാശിയിൽ അതായത് അശ്വതി, ഭരണി, കാർത്തിക ¼ നക്ഷത്രക്കാർക്ക് പത്താം ഭാവത്തിൽ ആകും ശനി. തൊഴിൽപരമായി ബുദ്ധിമുട്ടുകളും ദീർഘയാത്രയും വിദേശവാസവും ഒക്കെ ഈ കാലഘട്ടത്തിൽ ഉണ്ടാകും.
ഇടവം രാശിക്കാർക്ക് കാർത്തിക ¾, രോഹിണി, മകയിരം ½ നക്ഷത്രക്കാർക്ക് ശനി എട്ടാമത്തെ രാശിയിൽ നിന്നും മാറുന്നത്. ദുരിതങ്ങളിൽ നിന്നും ആശ്വാസം നൽകും.
മിഥുനരാശി മകയിരം, തിരുവാതിര, പുണർതം ¾ നക്ഷത്രക്കാർക്ക് കണ്ടകശനി അവസാനിക്കുകയാണ്. അഷ്ടമശനി തുടരും. കുറച്ചു സമാധാനം ഉണ്ടാകും.
കർക്കടകരാശിക്കാർ പുണർതം ¼ , പൂയം, ആയില്യം നാളുകാർക്ക് ഏഴിൽ ശനി കണ്ടകശനിയാണ്. ഭാര്യ, സുഹൃത്ത്, പങ്കാളി എന്നിവരുമായി അകന്ന് കഴിയേണ്ടി വരാം.
ചിങ്ങം രാശി മകം, പൂരം, ഉത്രം ¼ നാളുകാർക്ക് ആറിൽ ശനി നല്ലതാണ്. പല വഴിയിലൂടെ പണം വരുന്ന കാലമാണ്.
കന്നി രാശിക്കാർ ഉത്രം ¾ , അത്തം, ചിത്തിര ½ നക്ഷത്രക്കാർക്ക് നാലിലെ ശനി ദോഷമായിരുന്നു. വീട്, വാഹനം, മാതാവ് എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിച്ചിരുന്ന ദുരിതങ്ങൾ ഒഴിവാകും.
തുലാം രാശിക്കാർക്ക് ചിത്തിര ½ , ചോതി, വിശാഖം ¾ നാളുകാർക്ക് കണ്ടകശനി ആരംഭിക്കുകയാണ്. നാലില്‍ ശനി സഞ്ചരിക്കുന്ന കാലം വീട് വിട്ട് നിൽക്കേണ്ടി വരാം. വാഹനത്തിനായി ധാരാളം പണം ചെലവാകും. വീട് പുതുക്കി പണിയും. പുതിയ വീട്ടിലേക്ക് താമസം മാറാൻ ഇടയാകും. മാതാവിന് അരിഷ്ടതകൾ ഉണ്ടാകും.
വൃശ്ചികം രാശിക്കാർക്ക് വിശാഖം ¼ , അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് ഏഴര ശനി അവസാനിക്കുന്നു. മൂന്നിലൂടെ ശനി സഞ്ചരിക്കുന്ന കാലം വളരെ നല്ലതാണ്. സ്ഥാനക്കയറ്റം ലഭിക്കും. പുതിയ പദവികൾ, ഉത്തരവാദിത്തങ്ങൾ എന്നിവ കൈവരിക്കും.
ധനുക്കൂർ മൂലം, പൂരാടം, ഉത്രാടം ¼ നാളുകാർക്ക് ജന്മശനി കഴിഞ്ഞു രണ്ടിലെ ശനി സാമ്പത്തിക ക്ലേശം ഉണ്ടാക്കും. അലസത ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ താൽപര്യക്കുറവ് എന്നിവയാണ് ഫലം.
മകരക്കൂറ് ഉത്രാടം ¾, തിരുവോണം, അവിട്ടം ½ നക്ഷത്രക്കാർക്ക് ജന്മശനിയാണ് വരുന്നത്. പല കാര്യങ്ങൾക്കും തടസവും കാലതാമസവും നേരിടും.
കുംഭക്കൂറ് അവിട്ടം ½ , ചതയം, പൂരുരുട്ടാതി ¾ നാളുകാർക്ക് ഏഴരശനി ആരംഭിക്കുകയാണ്. ധാരാളം യാത്രകൾ വേണ്ടിവരും. അന്യദേശവാസം, സ്ഥലംമാറ്റം ഒക്കെ ഉണ്ടാകും. ചിലവുകൾ വർധിക്കും.
മീനക്കൂറ് പൂരുരുട്ടാതി ¼ , ഉത്തൃട്ടാതി, രേവതി നാളുകാർക്ക് കണ്ടകശനി അവസാനിക്കുകയാണ്. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ അവസാനിക്കും. പതിനൊന്നിൽ ശനി സാമ്പത്തികമായി വളരെ ഗുണകരമാണ്. ദീർഘകാല പ്രതീക്ഷകൾ പലതും സഫലമാകുന്ന കാലമാണ്.
ശനിദോഷരാശിയിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാകാര്യങ്ങളും മന്ദഗതിയിൽ ആകും. അപവാദം കേൾക്കേണ്ടി വരും. അപകടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ അസ്വസ്ഥത ഇതൊക്കെയാണ് പൊതുഫലം. എന്നാൽ ജാതകത്തിൽ ശനി അനുകൂലരാശിയിൽ നിൽക്കുന്നവർക്ക് ദോഷം കുറയും. കൂടാതെ ദശാകാലം നല്ലതാണെങ്കിലും ദോഷങ്ങൾ അത്രയും ബാധിക്കില്ല.
ദോഷ പരിഹാരങ്ങൾ അനുഷ്ഠിക്കുന്നതിലൂടെയും ദുരിതങ്ങൾ കുറയ്ക്കാൻ കഴിയും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summery : Saturn Transit 2020 by PB Rajesh