നവംബറിലെ സമ്പൂർണ നക്ഷത്രഫലം ; അശ്വതി, ഭരണി ,കാർത്തിക
Mail This Article
അശ്വതി
എല്ലാ പ്രവർത്തനങ്ങളിലും കൂടുതൽ പ്രയത്നം വേണ്ടി വരും. ജോലിഭാരം വർധിക്കും. വിദ്യാർഥികൾക്ക് ആത്മവിശ്വാസം കുറയുമെങ്കിലും ഈശ്വരപ്രാർഥനകളാൽ ഇവയെല്ലാം അതിജീവിക്കുവാൻ സാധിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് നന്നായിരിക്കും. സന്ധിസംഭാഷണത്തിൽ പരാജയപ്പെടാൻ സാധ്യത കാണുന്നു. പദ്ധതി സമർപണം, ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങൾ എന്നിവയ്ക്ക് മാസത്തിന്റെ ആദ്യത്തെ പകുതി അനുകൂലം. എല്ലാ കാര്യങ്ങളും ക്ഷമയോടു കൂടിയുള്ള സമീപനം സ്വീകരിക്കണം. അഗ്നി ആയുധം, ധനം, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഈശ്വരപ്രാർഥനകളാൽ എല്ലാവിധ മാർഗതടസ്സങ്ങളെയും അതിജീവിക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.
ഭരണി
ഏറ്റെടുത്ത കാര്യങ്ങൾ ചെയ്‌തു തീർക്കാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. മേലധികാരിയുടെയോ അനുഭവജ്ഞാനമുള്ളവരുടെയോ നിർദേശങ്ങൾ സ്വീകരിച്ചു ചെയ്യുന്ന കാര്യങ്ങളിൽ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കും. പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വിപണനവിതരണ മേഖലകൾ വിപുലമാക്കും. പുത്രപൗത്രാദികളോടൊപ്പം വിദേശത്തേക്കു യാത്ര പുറപ്പെടാനുള്ള അവസരം കാണുന്നു. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നതും അബദ്ധമായിത്തീർന്നേക്കാം. എല്ലാ കാര്യത്തിലും അഹോരാത്രം പ്രവർത്തനം വേണ്ടി വരാനും ഭരണി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.
കാർത്തിക
കുടുംബത്തോടൊപ്പം താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നതിനുള്ള ഉദ്യോഗത്തിന് അനുകൂലമായ സാഹചര്യം വന്നു ചേരും. വിദ്യാർഥികൾ അലസത മാറ്റി പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കും. പ്രവർത്തനമണ്ഡലങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വ്യാപാര വിപണന മേഖലകളിൽ ആധുനിക സംവിധാനം ഏർപ്പെടുത്തും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുന്നതിനുള്ള സാഹചര്യം വന്നു ചേരും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധിക്കണം. മാസത്തിന്റെ ആദ്യ പകുതിയിൽ പകർച്ചവ്യാധി പിടിപെട്ടേക്കാം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. മാതാപിതാക്കളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ നിർവഹിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കാനുള്ള സാഹചര്യം കൂടി കാർത്തിക നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.
English Summary: Monthly Prediction by Kanippayyur November 2021 / Ashwathy , Bharani ,Karthika