ADVERTISEMENT

1198 ചിങ്ങമാസം മുതൽ 1198 കർക്കടകമാസം വരെ, അതായത് 2022 ഓഗസ്റ്റ് മാസം 17 മുതൽ‍ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിൽ ‘പുണർതം’ നക്ഷത്രക്കാരുടെ പുതുവർഷ ഫലം എന്തെല്ലാമാണെന്ന് നോക്കാം.

 

പുണർതം നക്ഷത്രത്തിന്റെ ആദ്യ മുക്കാൽഭാഗം 1, 2, 3  പാദങ്ങൾ മിഥുനം രാശിയിലും ബാക്കി 1/4 ഭാഗം 4–ാം പാദം കർക്കടകം രാശിയിലുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. മിഥുനക്കൂറിൽ പെട്ട പുണർതം നക്ഷത്രക്കാർക്ക് അഷ്ടമശനിയും വ്യാഴം പത്തിൽ, അഞ്ചിൽ കേതുവും, 11– ൽ രാഹുവും സ്ഥിതി ചെയ്യുന്നു. പിന്നീട് വ്യാഴം 11 ലേക്കും ശനി 9 ലേക്കും മാറുന്നുണ്ട്. കർക്കടക കൂറിൽപെട്ട പുണർതം നക്ഷത്രക്കാർക്ക്  ഇപ്പോൾ 7– ൽ ശനിയും 9–ൽ വ്യാഴവും പിന്നീട് അഷ്ടമശനിയും 10 ലേക്ക് വ്യാഴവും മാറുന്നു. ഈ ഗ്രഹസ്ഥിതി പ്രകാരമുള്ള പുണർതം നക്ഷത്രക്കാരുടെ പൊതുവേ ഉള്ള ഫലങ്ങളാണ് ഇവിെട പറയുന്നത്. 

 

പുണർതം നക്ഷത്രക്കാർക്ക് ഈ പുതുവർഷത്തിൽ എല്ലാ കാര്യത്തിലും നേതൃത്വഗുണം ഉണ്ടാകാനും താനാഗ്രഹിച്ച ജോലി തന്നെ ലഭിക്കാനും സാധ്യയുണ്ട്. പഠിച്ച മേഖലയിൽ തന്നെ ജോലി കിട്ടാനാണ് സാധ്യത കാണുന്നത്. സ്വന്തം കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസ്ഥ സംജാതമാകും. ഇതുവരെ ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം വർഷമധ്യത്തോടെ പരിഹരിക്കപ്പെടുകയും കർമരംഗത്ത് പുരോഗതി നേടി എടുക്കാനും സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ കൈവരാനും സാധ്യത ഉണ്ട്. തൊഴിൽ രംഗത്ത് ഉയർച്ചയും നേട്ടങ്ങളും വന്നു ചേരുന്നതാണ്. പരിഹാരം കാണാൻ കഴിയാതെ മാറ്റിവച്ചിരുന്ന പല കാര്യങ്ങൾക്കും ഒരു തീരുമാനം എടുക്കാനും അവ എല്ലാം പ്രാവർത്തികമാക്കാനും ഈ വർഷത്തിന്റെ പകുതിയോടെ സാധിക്കുന്നതാണ്. 

വിശദഫലം അറിയാൻ വിഡിയോ കാണാം...
 

ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com