ADVERTISEMENT

നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28)

ഈ സംഖ്യയുടെ അധിപൻ സൂര്യനാണ്. എപ്പോഴും പ്രഥമസ്ഥാനം വഹിക്കുന്നതായിരിക്കും ഈ സംഖ്യയിൽ ജനിച്ചവർ. നഷ്ടപ്പെട്ട പ്രതാപങ്ങൾ വീണ്ടെടുക്കാൻ സാധിക്കുന്ന താണ്. അമൂല്യമായ ഒരു വസ്തു ലഭിക്കാൻ ഇടയുണ്ട്. കുറച്ചു ദിവസങ്ങൾ ദമ്പതികൾ ത മ്മിൽ അകന്നു കഴിയേണ്ടി വരാം. സന്താനങ്ങൾക്ക് വേണ്ടിയുള്ള ചെലവുകൾ കൂടും. കാർഷികാദായം വർദ്ധിക്കും. സ്വ ന്തമായി ഭൂമിയിൽ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല. കർമ്മ രംഗത്ത് പ്രശ്നങ്ങളില്ല. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ഭാഗ്യ വർണ്ണം ചുവപ്പാണ്. രത്നം മാണിക്യം.

 

നമ്പര്‍ 2 (ജനന തീയതി 2,11,20, 29)

ഈ സംഖ്യയുടെ അധിപൻ ചന്ദ്രനാണ്. ഈ മാസം ഗുണദോഷ സമ്മിശ്രമാണ്. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. എല്ലാ കാര്യത്തിനും ആലസ്യം തോന്നുന്ന കാലമാണ്. കുടുംബത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും. സ്ഥാനകയറ്റത്തിനും സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത ഉണ്ട്. ചില ദിവസങ്ങളിൽ സമാധാനം നഷ്ടപ്പെടാൻ ഇടയുണ്ട്. ധാരാളം യാത്രകൾ ആവശ്യമായി വരും. പാലും പാലുൽപന്നങ്ങളും വിപണനം ചെയ്യുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. ഈശ്വരാനുഗ്രഹമുള്ള കാലമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമാണ്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്. ഭാഗ്യ വർണ്ണം വെള്ളയാണ്. രത്നം മുത്ത്.

 

നമ്പര്‍ 3 (ജനന തീയതി 3,12,21,30)

ഈ സംഖ്യയുടെ അധിപൻ വ്യാഴം ആണ്. ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ സാധിക്കും. പൊതുവേ ഉത്സാഹം തോന്നുന്ന കാലമാണ്. കുടുംബത്തിൽ  മംഗള കർമ്മം നടക്കും. ദാമ്പത്യജീവിതം ഊഷ്മളമായി മാറും. അന്യനാട്ടിൽ കഴിയുന്നവർക്ക് അവധിയിൽ സ്വന്തം വീട്ടിൽ എത്തിച്ചേരാൻ സാധിക്കും. തൊഴിൽ രം ഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാം. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. നഷ്ടപ്പെട്ട  സാധനം തിരികെ ലഭിക്കും .എതിരാളികളെ നിഷ്പ്രഭരാക്കാൻ സാധിക്കും. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങും. വിദ്യാർഥികൾക്ക് ആഗ്രഹിച്ച വിഷയ ത്തിൽ ഉപരിപഠനത്തിൽ ചേരാൻ സാധിക്കും. വീട് മോടിപിടിപ്പിക്കും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നു. ഭാഗ്യ വർണ്ണം മഞ്ഞ. രത്നം മഞ്ഞ പുഷ്യരാഗം.

 

നമ്പര്‍ 4 (ജനന തീയതി 4,13,22,31)

ഈ സംഖ്യയുടെ അധിപൻ രാഹു ആണ്. തരക്കേടില്ലാതെ കാര്യങ്ങൾ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുന്ന സമയമാണിത്. ദൈവാധീനം കുറഞ്ഞ കാലമാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. യാത്രകൾ ഗുണകരമായി മാറും. അടുത്ത ഒരു ബന്ധുവിന്റെ വിയോഗം ദുഃഖത്തിന് കാരണമാകും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കണം. പണയം വെച്ചിരുന്ന ഉരുപ്പിടികൾ തിരിച്ചെടുക്കാൻ കഴിയും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കാൻ കാലതാമസം നേരിടും. ഭാഗ്യ വർണ്ണം ബ്രൗൺ. രത്നം ഗോമേദകം.

 

നമ്പര്‍ 5 (ജനന തീയതി 5,14,23)

ഈ സംഖ്യയുടെ അധിപൻ ബുധൻ ആണ്. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. അധ്യാപകർക്ക് അവരുടെ മേഖലയിൽ ശോഭിക്കാൻ സാധിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും ഈ മാസം പൊതുവെ ഗുണകരമാണ്. സഹോദര സഹായം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാണ്. ബന്ധുക്കളുമായി ഒത്തുചേരാൻ ഇടയുണ്ട്. യാത്ര ഗുണകരമായി മാറും. സുഹൃത്തുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. ഭൂമി വാങ്ങാനോ വിൽക്കാനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് നടക്കും. മന:ക്ലേശം ഉണ്ടാവാൻ ഇടയുണ്ട്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ഭാഗ്യ വർണം പച്ച. രത്നം മരതകം.

 

നമ്പര്‍ 6 (ജനന തീയതി 6,15,24)

ഈ സംഖ്യയുടെ അധിപൻ ശുക്രൻ ആണ്. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. അമ്മയുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വരവിൽ കവിഞ്ഞ് ചെലവ് കൂടും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസ്സങ്ങൾ നേരിടും. ആഘോഷങ്ങളിൽ പങ്കെടുക്കാനിടയുണ്ട്. വിദേശത്തു നിന്നും നാട്ടിൽ വരാൻ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കും. വിലകൂടിയ ചില സമ്മാനങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു. പ്രണയിതാക്കളുടെ വിവാഹം ബന്ധുക്കളുടെ ആശിർവാദത്തോടെ നിശ്ചയിക്കും. വാഹനം മോടി പിടിപ്പിക്കാൻ വേണ്ടി കൂടുതൽ പണം മുടക്കും. ഭാഗ്യ വർണം വെള്ള. രത്നം വജ്രം.

 

നമ്പര്‍ 7 (ജനന തീയതി 7,16,25)

ഈ സംഖ്യയുടെ അധിപൻ കേതു ആണ്. പൊതുവേ ഗുണകരമായ കാലമാണ്. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. വരുമാനം മെച്ചപ്പെടും. പുതിയ ബിസിനസ് തുടങ്ങാൻ കഴിയും. കർമ്മ രംഗത്ത് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടതായി വരും. ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. പുണ്യക്ഷേത്ര ദർശനം നടത്തും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്നിക്കേണ്ടതായി വരും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആരംഭത്തിൽ ചില വിഘ്നങ്ങൾ ഉണ്ടാകാം. ഭാഗ്യ വർണ്ണം ചാരം. രത്നം വൈഡൂര്യം.

 

നമ്പര്‍ 8 (ജനന തീയതി 8,17,26)

ഈ സംഖ്യയുടെ അധിപൻ ശനി ആണ്. പല കാര്യങ്ങൾക്കും വേണ്ടി ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടതായി വരാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. എതിരാളികളുടെ നീക്കങ്ങൾ കരുതിയിരിക്കുക. ചില കാര്യങ്ങൾ ഭാഗികമായി നടക്കും. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. മുടങ്ങി കിടന്നിരുന്ന വഴിപാടുകൾ നടത്തും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടും. സഹോദരനിൽ നിന്നും സഹായം ലഭിക്കും. ഗുണദോഷ സമ്മിശ്രമായ പല കാര്യങ്ങളും നടക്കും. ഇരുമ്പ് സംബന്ധമായ ജോലികൾ ചെയ്യുന്നവർക്ക് കൂടുതൽ ലാഭങ്ങൾ പ്രതീക്ഷിക്കാം. ദീർഘ യാത്രകൾ ആവശ്യമായി വരും. പുതിയ വീട് നിർമ്മാണം ആരംഭിക്കും. ഭാഗ്യ വർണ്ണം നീല. രത്നം ഇന്ദ്രനീലം.

 

നമ്പര്‍ 9(ജനന തീയതി 9,18,27)

ഈ സംഖ്യയുടെ അധിപൻ ചൊവ്വ ആണ്. പല അനാവശ്യ ചെലവകളും വന്നു ചേരാവുന്ന സമയമാണ് . പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. മക്കളുടെ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഔദ്യോഗികയാത്രകൾ ആവശ്യമായി വരും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ഗൃഹനിർമ്മാണം നടത്തുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. ആരോഗ്യനില തൃപ്തികരമാണ്. പുതിയ വാഹനം സ്വന്തമാക്കും. കാർഷിക വരുമാനം വർധിക്കും. പഴയ സൗഹൃദങ്ങൾ പുന:സ്ഥാപിക്കാൻ സാധിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കാനും സാധ്യതയുണ്ട്. ഭാഗ്യവർണ്ണം ചുവപ്പ്. രത്നം പവിഴം. 


ലേഖകൻ
     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

Content Summary : Monthly Numerology Prediction in December 2022 by P. B. Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com