ഡിസംബറിലെ സമ്പൂർണ നക്ഷത്രഫലം ; പൂരുരുട്ടാതി , ഉത്തൃട്ടാതി, രേവതി
Mail This Article
പൂരുരുട്ടാതി
വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.
ഉത്തൃട്ടാതി
ബന്ധുമിത്രാദികൾക്കൊപ്പം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാൻ സാധിക്കും. പൊതുപ്രവര്‍ത്തന രംഗത്തു നിന്ന് അംഗീകാരം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.
രേവതി
വ്യാപാരത്തിൽ പുരോഗതി കാണുന്നു. ഈശ്വരപ്രാർഥനകളാൽ എല്ലാവിധ മാർഗതടസ്സങ്ങളെയും അതിജീവിക്കും. കുടുംബജീവിതത്തിൽ സമാധാനപരമായ അന്തരീക്ഷം സംജാതമാകുവാനും രേവതി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.
Content Summary: Monthly Prediction by Kanippayyur December 2022 / Pururuttathi, Uthrattathi, Revathi