ADVERTISEMENT

 

മേടക്കൂർ:( അശ്വതി ,ഭരണി, കാർത്തിക 1/4)

കഴിഞ്ഞ വർഷത്തേക്കാൾ മികച്ച കാലമാണിത്. ആദ്യപാദത്തിൽ തന്നെ തൊഴിൽ രംഗത്തെ ബുദ്ധിമുട്ടുകൾ ഒഴിവാകും. വരുമാനംവർധിക്കും. ദീർഘകാലമായി കാത്തിരുന്ന പലകാര്യങ്ങളും നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. തീർഥയാത്ര ചെയ്യും. മക്കൾക്ക് വേണ്ടിയുള്ള ചെലവുകൾവർധിക്കും. 

 

ഇടവക്കൂർ:( കാർത്തിക3/4, രോഹിണി, മകയിരം1/2)

പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ ചെയ്തു തീർക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ഒരുപാട് കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നേടാനാകും. വർഷത്തിന്റെ ആദ്യ പകുതി കഴിഞ്ഞാൽ തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു.

 

മിഥുനക്കൂർ:( മകയിരം1/2, തിരുവാതിര, പുണർതം3/4)

വർഷത്തിന്റെ ആരംഭം 2022 പോലെ ആണ്. എന്നാൽ രണ്ടാം പാദത്തിൽ വരുമാനം വർധിക്കും. പല ആഗ്രഹങ്ങളും സഫലമാകും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. തടസ്സങ്ങൾ പൂർണമായി ഒഴിവാകും. കുടുംബജീവിതം സന്തോഷകരമാകും. ഒരുപാട് കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. 

 

കർക്കടകക്കൂർ :(പുണർതം1/4, പൂയം, ആയില്യം)

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം നിറവേറും. ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്ന കാലമാണ്. ധനസ്ഥിതി മെച്ചപ്പെടും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. വർഷത്തിന്റെ രണ്ടാം പകുതിയിൽ അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹമുണ്ടെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ കഴിയും. അധ്വാന ഭാരം വർധിക്കും.

 

ചിങ്ങക്കൂർ:(മകം,പൂരം,ഉത്രം1/4)

വർഷത്തിന്റെ ആദ്യപാദം ദൈവാധീനം കുറഞ്ഞ കാലമായിരിക്കും. പല കാര്യങ്ങൾക്കും അവിചാരിതമായ തടസ്സങ്ങൾ ഉണ്ടാവും. എന്നാൽ പിന്നീട് പല ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ഉപരിപഠനത്തിന് അവസരം ലഭിക്കും. അപവാദം കേൾക്കാനിടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. പുതിയ വീട്ടിലേക്ക് താമസം മാറും. 

 

കന്നിക്കൂർ:(ഉത്രം,അത്തം, ചിത്തിര 1/2)

അവിവാഹിതരുടെ വിവാഹം നടക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. കുടുംബജീവിതം സന്തോഷകരമാണ്. പുതിയ സൗഹൃദങ്ങളും പാർട്ണർഷിപ്പുകളും സ്ഥാപിക്കും. ധാരാളം പണം കൈവശം വന്നുചേരും. വർഷത്തിന്റെ അവസാന പദത്തിൽ അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പുതിയ സംരംഭങ്ങൾ ഒന്നും ഈ കാലത്ത് തുടങ്ങരുത്.

 

തുലാക്കൂർ:(ചിത്തിര 1/2, ചോതി, വിശാഖം3/4)

ദീർഘകാലമായി അലട്ടികൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും അവസാനം ഉണ്ടാകും. വർഷത്തിന്റെ ആദ്യപാദം അത്ര മെച്ചമല്ല. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാനും സാധ്യത ഉണ്ട്. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറും. അകലെ കഴിയുന്നവർക്ക് വീടിനടുത്തേക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം. 

 

വൃശ്ചികക്കൂർ:( വിശാഖം 1/4,അനിഴം,തൃക്കേട്ട)

ഗുണദോഷ സമ്മിശ്രമായിട്ടുള്ള വർഷം ആണിത്. സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. തീർഥയാത്രയിൽ പങ്കെടുക്കും. മക്കളെ കൊണ്ട് സന്തോഷിക്കാൻ അവസരം ലഭിക്കും. വർഷാവസാനം സാമ്പത്തിക ഞെരുക്കത്തിന് ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾ ഈ വർഷ ആരംഭം ആണ് നല്ലത്. പല കാര്യങ്ങളും നടക്കാൻ ഒത്തിരി പരിശ്രമിക്കേണ്ടി വരും. 

 

ധനുക്കൂർ:( മൂലം ,പൂരാടം ,ഉത്രാടം1/4)

ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. വിദ്യാർഥികൾ പഠനത്തിൽ ഉത്സാഹം പ്രകടിപ്പിക്കും. പുതിയ വീട് സ്വന്തമാക്കും. കു ടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാനാവും. കുടുംബത്തിൽ ഒരു സന്തതി പിറക്കാനും ഇടയുണ്ട്. 

 

മകരക്കൂർ :(ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

2022 പോലെ തന്നെ ആയിരിക്കും ഈ വർഷത്തിന്റെ ആദ്യ പാദം. പുതിയ വാഹനത്തിന് യോഗം തെളിയും. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. വർഷാവസാനം കൂടുതൽ മികച്ചത് ആയിരിക്കും. മക്കളുടെ നേട്ടത്തിൽ  സന്തോഷിക്കാൻ ആകും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

 

കുംഭക്കൂർ:(അവിട്ടം 1/2,ചതയം ,പൂരുരുട്ടാതി3/4)

ഈ വർഷം ആരംഭം പൊതുവേ നല്ലതാണ്. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാനാകും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നില തൃപ്തികരമാണ്. എന്നാൽ ആദ്യ പാദം കഴിഞ്ഞാൽ  കാര്യങ്ങൾക്ക് തടസ്സം ഉണ്ടാവാനും സാധ്യത ഉണ്ട്. ആരോഗ്യം ശ്രദ്ധിക്കുക. പ്രാർഥനകൾ മുടങ്ങാതെ നടത്തുക. 

 

മീനക്കൂർ:(പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി) 

നഷ്ടപ്പെട്ട ചില സാധനങ്ങൾ തിരിച്ചു കിട്ടുന്ന വർഷമാണിത്. ബിസിനസ് ലാഭകരമാകും. അംഗീകാരങ്ങളും ബഹുമതികളും നേടാനാകും. കുടുംബജീവിതം സന്തോഷകരമാണ്. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. വർഷാവസാനം സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചമാകും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. പരീക്ഷയിൽ മികച്ച വിജയം നേടും. പല കാര്യങ്ങൾക്കും അലസത ഉണ്ടാകും.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337

Content Summary : New Year Prediction 2023 by P B Rajesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com