ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ
Mail This Article
അശ്വതി: ഉപരിപഠനത്തിനനുസൃതമായതും മനസ്സിന് തൃപ്തിയായതുമായ ഉദ്യോഗത്തിന് അനുമതി ലഭിക്കും. സാമ്പത്തിക നീക്കിയിരിപ്പ് ഉണ്ടാകും. ബന്ധുവിന്റെ സഹായത്താൽ പുതിയ മേഖലകളിൽ പണം മുടക്കും.
ഭരണി: ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. വസ്തുതർക്കം രമ്യമായി പരിഹരിക്കും.
കാർത്തിക: ഭൂമി ക്രയവിക്രയങ്ങളിൽ നിന്ന് ആദായം വർധിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ തൃപ്തിയാകും വിധത്തിൽ സമർപ്പിക്കുവാനിടവരും.
രോഹിണി: മാതാപിതാക്കളുടെ ഇഷ്ടങ്ങൾ സാധിപ്പിക്കുന്നതിൽ കൃതാർഥനാകും. വളരെ കാലമായി തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് പരിഹാരമാകും.
മകയിരം: ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവാനുള്ള മാനസികാവസ്ഥ സംജാതമാകും. റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കും. ഉദ്യോഗത്തോടനുബന്ധമായി പാരമ്പര്യ പ്രവൃത്തികളും തുടങ്ങിവയ്ക്കും.
തിരുവാതിര: സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് അംഗീകാരം ലഭിക്കും.
പുണർതം: സേവനസാമർഥ്യത്താൽ ദുഷ്കീർത്തികൾ നിഷ്പ്രഭമാകും. ഔദ്യോഗികമായി ആഗ്രഹിച്ച സർവാധികാരിപദം ലഭിക്കും. പ്രവൃത്തിമണ്ഡലങ്ങളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും.
പൂയം: വസ്ത്രാഭരണ സുഗന്ധദ്രവ്യങ്ങൾ സമ്മാനമായി ലഭിക്കും. മുടങ്ങിക്കിടക്കുന്ന ഉപരിപഠനം പൂർത്തീകരിക്കും. പ്രവൃത്തിയിലുള്ള നിഷ്കർഷ, ലക്ഷ്യബോധം എന്നിവ പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും.
ആയില്യം: പൂർവികസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. കലാ കായിക സാഹിത്യ മത്സരങ്ങളിൽ വിജയിക്കും. യാഥാർഥ്യബോധത്തോടു കൂടിയുള്ള സമീപനം ആശ്വാസത്തിനും സമാധാനത്തിനും വഴിയൊരുക്കും.
മകം: കീഴ്ജീവനക്കാരുടെ സഹായത്താൽ പുതിയ കരാർജോലികൾ ഏറ്റെടുക്കും. അന്യരുടെ ഉയർച്ചയിൽ പ്രകീർത്തിക്കുന്ന സദ്മനസ്സിന് ആദരങ്ങൾ വന്നുചേരും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും.
പൂരം: ഉപകാരം ചെയ്തുകൊടുത്തവരിൽ നിന്നു വിപരീത പ്രതികരണം വന്നുചേരും. നിസ്സാര കാര്യങ്ങൾക്കു പോലും വളരെ പരിശ്രമം വേണ്ടിവരും.
ഉത്രം: അനുഭവജ്ഞാനമുള്ളവരുടെ ഉപദേശത്താൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും.
അത്തം: ആരോഗ്യം തൃപ്തികരമായിരിക്കും. അനുബന്ധ വ്യാപാരം തുടങ്ങുവാനുള്ള രൂപരേഖകൾ തയാറാക്കും. കലാകായികമത്സരങ്ങളിൽ വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിച്ചു തൊഴിൽ ചെയ്യുവാനുള്ള സാഹചര്യമുണ്ടാകും.
ചിത്തിര: ഉൽപന്നങ്ങൾക്കു ഗുണനിലവാരം വർധിപ്പിക്കുവാൻ വ്യവസായം നവീകരിക്കും. സേവന സാമർഥ്യത്താൽ അധികൃതരുടെ പ്രീതി നേടും. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ അവസരമുണ്ടാകും.
ചോതി: ആസൂത്രിത പദ്ധതികളിൽ അനിർവചനീയമായ നേട്ടം കൈവരിക്കും. കുടുംബത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാൽ മാറിത്താമസിക്കും.
വിശാഖം: സന്താനങ്ങൾക്കു പല പ്രകാരത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവിചാരിത ചെലവുകൾ വർധിക്കും. ജീവിത പങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും.
അനിഴം: നിഷ്ക്രിയ മനോഭാവം പലപ്പോഴും നല്ല അവസരങ്ങൾ നഷ്ടപ്പെടുന്നതിനു കാരണമാകും. ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർഥികൾക്ക് അലസത വർധിക്കും.
തൃക്കേട്ട: പണിചെയ്തു വരുന്ന ഗൃഹം വാങ്ങുവാൻ ധാരണയാകും. സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്തും. വ്യാപാര വിപണന മേഖലകളിൽ വളർച്ച അനുഭവപ്പെടും.
മൂലം: അനവസരങ്ങളിലുള്ള സംസാരശൈലി ഒഴിവാക്കണം. ആത്മാർഥ സുഹൃത്തിന്റെ ഉപദേശം പലപ്പോഴും ആശ്വാസത്തിനു വഴിയൊരുക്കും.
പൂരാടം: വിദഗ്ധ ചികിത്സകളാൽ രോഗശമനമുണ്ടാകും. നിർബന്ധ നിയന്ത്രണത്താൽ നീക്കിയിരിപ്പ് ഉണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം.
ഉത്രാടം: വ്യാപാര വ്യവസായങ്ങളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും. സൽക്കർമങ്ങളിൽ സർവാത്മനാ സഹകരിക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും.
തിരുവോണം: വിദേശത്തു സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. കലാകായിക മത്സരങ്ങളിൽ വിജയം കൈവരിക്കും.
അവിട്ടം: വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കും.
ചതയം: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. അനന്തരാവകാശികൾക്കു പൂർവികസ്വത്ത് ഭാഗംവച്ചു നൽകുവാൻ തീരുമാനിക്കും.
പൂരുരുട്ടാതി: തൊഴിൽപരമായി അത്യധ്വാനം ചെയ്താലും ഫലം കുറയും. നിസ്സാര കാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നം വേണ്ടിവരും.
ഉത്തൃട്ടാതി: അവിചാരിത ചെലവുകൾ വർധിക്കുന്നതിനാൽ പലപ്പോഴും കടം വാങ്ങേണ്ടതായ സാഹചര്യം ഉണ്ടാകും. സാഹസ പ്രവൃത്തികളിൽ നിന്നു പിന്മാറുകയാണ് നല്ലത്. മാനസിക സംഘർഷം വർധിക്കും.
രേവതി: ശുഭാപ്തി വിശ്വാസത്തോടു കൂടിയുള്ള പ്രവർത്തനശൈലിക്ക് അനുമോദനങ്ങൾ ലഭിക്കും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യം ഏറ്റെടുക്കുവാനിടവരുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നു പിന്മാറുകയാണ് നല്ലത്. കുടുംബസമേതം ഉല്ലാസയാത്ര പുറപ്പെടും.
Content Summary : Weekly Star Prediction by Kanippayyur / 2023 January 29 to February 04