ADVERTISEMENT

മകയിരം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം തൊഴിൽക്രമീകരണം നടത്തും. സമയോചിതമായ ഇടപെടലിനാൽ അബദ്ധങ്ങൾ ഒഴിഞ്ഞു പോകും. കാര്‍ഷികമേഖലകളിൽ നിന്ന് ആദായം ലഭിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

 

തിരുവാതിര: പദ്ധതി സമർപ്പണത്തിൽ വിജയം കൈവരിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. നേർന്നു കിടന്നിരുന്ന വഴിപാടുകൾ ചെയ്തു തീർക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.

 

പുണർതം: സങ്കൽപങ്ങൾ യാഥാർഥ്യമാകും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

 

പൂയം:മാസത്തിന്റെ ആദ്യ പകുതിയിൽ എല്ലാ കാര്യങ്ങളിലും തടസ്സം നേരിടാം. അഗ്നി, ആയുധം, ധനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലമായിത്തീരുവാനും പൂയം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur March 2023 / Makayiram,Thiruvathira, Punartham, Pooyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com