ADVERTISEMENT

അശ്വതി: ഔദ്യോഗിക തലത്തിൽ അവഗണന മാറി പരിഗണിക്കപ്പെടുന്നതിൽ ആശ്വാസമാകും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. സന്താനങ്ങളുടെ ഉന്നതിക്കായി പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്താനിടവരും.

 

ഭരണി: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വര പ്രാർഥനകളാൽ സാധ്യമാകും. മുൻകോപം നിയന്ത്രിക്കണം. ബന്ധുവിനു ചികിത്സയ്ക്കു സാമ്പത്തിക സഹായം നൽകാനിട വരും.

Read also : സമ്പൂർണ വാരഫലം (ഏപ്രിൽ 09 - 15)

കാർത്തിക: വിശ്വസ്ത സേവനത്തിനു പ്രശസ്തി പത്രം ലഭിക്കും. വ്യാപാരവ്യവസായങ്ങൾ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.

 

രോഹിണി: ആത്മവിശ്വാസത്തോടു കൂടി പരീക്ഷയെഴുതാവാൻ സാധിക്കും. മാറ്റിവച്ച ഔദ്യോഗിക ചർച്ചകൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും.

 

മകയിരം: സംരക്ഷിക്കപ്പെടേണ്ടവരിൽ നിന്ന് ഉപേക്ഷാ മനഃസ്ഥിതി വന്നുചേർന്നതിനാൽ മനോവിഷമം തോന്നും. മാതാപിതാക്കളുടെ നിർബന്ധ പ്രകാരം കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും.

 

തിരുവാതിര: പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും.

 

പുണർതം: സജ്ജന സംസർഗത്താൽ സദ്ചിന്തകൾ വർധിക്കും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടു കൂടി കൈകാര്യം ചെയ്യുവാൻ സാധിക്കും.

 

പൂയം: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. സന്ധിവേദന വർധിക്കും. ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും.

 

ആയില്യം: പുത്രപൗത്രാദികളുടെ സാന്ത്വന സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. ഹ്രസ്വകാല പദ്ധതിയിൽ പണം നിക്ഷേപിക്കും.

 

മകം: സദ്ചിന്തകളാൽ സൽക്കർമ പ്രവണത വർധിക്കും. അവധിയെടുത്തു വിവാഹം, ഉത്സവാഘോഷങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കും.

 

പൂരം: പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. ജീവിതപങ്കാളിയുടെ അഭിവൃദ്ധിക്കായി പ്രത്യേക പ്രാർഥനകൾ നടത്തും.

 

ഉത്രം: ആശയങ്ങൾ വ്യത്യസ്തമായതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറി സ്വന്തമായ കർമമേഖലകൾക്കു തുടക്കം കുറിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

 

അത്തം: ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും. കലാകായിക മത്സരങ്ങളിൽ പ്രഥമസ്ഥാനം നിലനിർത്തും.

 

ചിത്തിര: ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശം നിർവഹിക്കും. സമന്വയ സമീപനം സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും.

 

ചോതി: വിദഗ്ധ പരിശോധനയ്ക്കു തയാറാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.

 

വിശാഖം: പഠിച്ച വിഷയത്തോടനുബന്ധമായ മേഖലകളിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. പുതിയ സ്നേഹബന്ധം ഉടലെടുക്കും.

 

അനിഴം: ചുമതലയും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സുതാര്യതക്കുറവിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും.

 

തൃക്കേട്ട: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ലക്ഷ്യബോധത്തോടെയുള്ള പുത്രന്റെ സമീപനത്തിൽ അഭിമാനം തോന്നും.

 

മൂലം: പരമാധികാര പദവിക്കുള്ള പരീക്ഷയിൽ വിജയിക്കും. പ്രശസ്തരുടെ വാക്കുകൾ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപകരിക്കും.

 

പൂരാടം: പാരമ്പര്യമായി ആർജിച്ച സ്വത്തുക്കൾ അടുത്ത തലമുറയിലുള്ളവർക്കു പകർന്നു കൊടുക്കുവാൻ തീരുമാനിക്കും. കീഴ്ജീവനക്കാരുടെ പിൻബലത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കും.

 

ഉത്രാടം: കുടുംബതർക്കം രമ്യമായി പരിഹരിക്കുവാൻ സാധിക്കും. ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ തരണം ചെയ്യുവാൻ പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്തും.

 

തിരുവോണം: മേലധികാരി നിർദേശിക്കുന്ന കാര്യങ്ങൾ അർധമനസ്സോടു കൂടി അനുസരിക്കും. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. പ്രവർത്തനക്ഷമതക്കുറവുള്ള ജോലിക്കാരെ പിരിച്ചുവിട്ട് ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കും. 

 

അവിട്ടം: വസ്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്ചയ്ക്കു തയാറാകും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും.

 

ചതയം: വിവിധോദ്ദേശ്യങ്ങൾക്കായി അവധിയെടുക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. ദാനധർമാദികൾക്കായി പണം ചെലവഴിക്കും.

 

പൂരുരുട്ടാതി: ആത്മവിശ്വാസക്കുറവിനാൽ പുതിയ കരാർ ജോലികളിൽ നിന്നു പിന്മാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കടം വാങ്ങുവാനിടവരും.

 

ഉത്തൃട്ടാതി: വ്യാപാര വ്യവസായ സ്ഥാപനത്തിൽ ജോലിക്കാരെ പിരിച്ചുവിടുവാൻ നടപടികളെടുക്കും. സഹായ സ്ഥാനത്തുള്ളവരുടെ വിപരീത പ്രതികരണം മനോവിഷമത്തിന് ഇടയാക്കും.

 

രേവതി: വിജ്ഞാനപ്രദമായ വിഷയങ്ങൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവമുണ്ടാകും. 

Content Summary : Weekly Prediction by Kanippayyur / 2023 April 09 to 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com