ADVERTISEMENT

മേടം 01 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.  അശ്വതി : ധനവർധനവ് ഉണ്ടാകുമെങ്കിലും ചിലവുകൾ കൂടും. ഗൃഹനിർമ്മാണ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുക. കൂടെ നിൽക്കുന്നവരിൽ നിന്നും ചതിപറ്റാതെ നോക്കണം.ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവണം. തടസ്സങ്ങളെ ഈശ്വര പ്രാർത്ഥന കൊണ്ട് മാറ്റിയെടുക്കാം.കുടുംബത്തിൽ കലഹം ഉണ്ടാവാതെ നോക്കണം. തലവേദന, കണ്ണിന് അസുഖം എന്നിവ മൂലം ക്ലേശമുണ്ടാവാൻ സാധ്യത. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക . 

 

ഭരണി: അശുഭചിന്തകൾ ശക്തമാകാൻ അനുവദിക്കരുത്. ആയാസകരമായപ്രശ്നങ്ങളെ തരണം ചെയ്യുവാനായി ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുക. ബുദ്ധിപരമായ നീക്കങ്ങളിലൂളിലൂടെ ചിലവ് നിയന്ത്രിക്കുക. ശിരോവ്യാധികൾ ബുദ്ധിമുട്ടിക്കും. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക. ജീവിത പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. നിക്ഷേപങ്ങൾ ശ്രദ്ധാപൂർവ്വം ആലോചിച്ച് നടത്തിയിലെങ്കിൽ ഭാവിയിൽ നഷ്ടം സംഭവിക്കും. പെട്ടെന്ന് എടുക്കുന്ന തീരുമാനത്തിൽ അബദ്ധം പിണയാൻ സാദ്ധ്യത ഉണ്ട്.

 

കാർത്തിക: മറ്റുള്ളവരോട് ചെറിയ കാര്യത്തിനു പോലും ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിയെടുക്കാൻ ശ്രമിക്കണം.

ധനനഷ്ടം മാനഹാനി ഇവകളെ കരുതിയിരിക്കണം. കുടുംബ പ്രശ്നങ്ങളെ നയപരമായി പരിഹരിക്കണം. മുതിർന്ന സഹോദരങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതിലും കൂടുതൽ പിന്തുണ ലഭിക്കും. ഉന്നതരുമായുള്ള ബന്ധം പ്രയോജനപ്പെടുത്തും. സൗമ്യമായ പെരുമാറ്റം ഗുണം ചെയ്യും.

 

Read also: ഈ വിഷുവർഷം ഓരോ നാളുകാർക്കും എങ്ങനെ? സമ്പൂർണ വിഷുഫലം

 

രോഹിണി:ഗൃഹനവീകരണ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷച്ചതിൽ കൂടുതൽ ധനം ചെലവാകും. കർമ്മസ്ഥാനത്ത് മേലുദ്യോഗസ്ഥരോട് അനുഭാവപൂർവ്വം പെരുമാറണം. ജോലികൾ വെച്ചു താമസിപ്പിക്കരുത്. മാതാപിതാക്കളുമായി അകൽച്ച വരാതിരിക്കാൻ ശ്രദ്ധിക്കണം. ശാരിരിക ബുദ്ധിമുട്ടുകളെ അവഗണിക്കരുത്. പ്രായമായവരും ഗർഭിണികളും കൂടുതൽ ശ്രദ്ധ പുലർത്തുക. ഭൂമികച്ചവടത്തിന്റെ കാര്യത്തിൽ മുടങ്ങി കിടക്കുന്നവ നടക്കാൻ സാധ്യതയുണ്ട്.

 

 മകയിരം: പൂർവ്വിക സ്വത്ത് ലഭിക്കാൻ സാധ്യത. കർമ്മരംഗത്ത് ശോഭിക്കാൻ കഴിയും. അസൂയാലുക്കളെ കരുതിയിരിക്കണം.റിയൽ എസ്റ്റേറ്റ് , ഊഹ കച്ചവടം ഇവയിൽ നഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കണം .പുതിയ പല തീരുമാനങ്ങളും എടുക്കുകയും നടപ്പിലാക്കുകയും ചെയ്യും. 

 

തിരുവാതിര: ആഗ്രഹിക്കുന്ന രീതിയിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഗ്രഹിച്ച യാത്രകൾ നടത്തും. ധൈര്യവും ആത്മവിശ്വാസവും വർധിക്കുന്ന അവസരങ്ങൾ ഉണ്ടാകും. പല തെറ്റിദ്ധാരണകളും മാറ്റിയെടുക്കാൻ സാധിക്കും. പ്രണയം പൂവണിയും. വിവാഹാലോചന പുരോഗമിക്കും. ഗ്യഹനിർമ്മാണ സാധ്യതകൾ ഉണ്ട്. മക്കളുടെ കാര്യവിഘ്നങ്ങൾ പരിഹരിക്കപ്പെടും. ചില വലിയ ആഗ്രഹങ്ങൾ സാധിക്കപ്പെടുവാൻ സാധ്യത.

 

പുണർതം: ഔദ്യോഗിക രംഗത്ത് ഉയർച്ച. കഴിവുകൾ അംഗീകരിക്കപ്പെടും. പ്രവർത്തന മേഖലയിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. വ്യവസായം നവീകരിക്കും. ഉദ്യോഗത്തിനു പുറമെ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിക്കും.വിപണയിൽ നിന്നും ലഭിക്കാനുള്ള പണം ലഭിച്ചു തുടങ്ങും. 

 

പൂയം :ഭാവി സുഗമമാക്കാൻ വേണ്ട നടപടികൾക്ക് തുടക്കം കുറിക്കും. പലതരത്തിലുള്ള പ്രതിസന്ധികളേയും അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും ഈശ്വരാധീനത്താൽ വലിയ പ്രയാസങ്ങൾ ഉണ്ടാവില്ല. അധികാരസ്ഥാനത്തുള്ള കടുത്ത മത്സരങ്ങളെ അതിജീവിക്കും. കടബാധ്യതകൾ തീർക്കാൻ കഴിയും. വിഷഭയം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

 

ആയില്യം: വിവാഹം ആലോചിച്ച് ഉറപ്പിക്കും. കർമ്മമേഖലയിൽ കൂടുതൽ ഗുണാനുഭവം ഉണ്ടാകും. പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ കളവു പോകാനോ നഷ്ടപ്പെടുവാനോ ഇടയുള്ളതിനാൽ സൂക്ഷിക്കണം.  അപ്രധാന കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക. വഴുതിപ്പോയ അവസരങ്ങൾ വീണ്ടും ലഭിച്ചേക്കാം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

 

മകം: വ്യവസായികളിൽ ചില സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ആദ്യനാളുകളിൽ അനുഭവപ്പെടുമെങ്കിലും നീണ്ടു നിൽക്കുകയില്ല. ഈശ്വര പ്രാർത്ഥനയും വിട്ടുവീഴ്ചാ മനോഭാവവും കൈക്കൊള്ളുക വഴി ഗുണാനുഭവങ്ങൾ ഉണ്ടാവും. അപ്രതീക്ഷിതമായി വരുന്ന മികച്ച അവസരങ്ങൾ കൈവിട്ടു കളയരുത്. ഭാവി സുഗമമാക്കാൻ വേണ്ട നടപടികൾക്ക് തുടക്കം കുറിക്കും. കുടുംബപരമായ പ്രശ്നങ്ങൾ കൂടിയാലോചനയിലൂടെ പരിഹരിക്കും. 

 

 പൂരം: ചില നേരിയ വ്യത്യാസങ്ങൾ കൊണ്ട് വലിയ സാധ്യതകൾ നഷ്ടപ്പെടാം. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടരുത്. സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും കീഴ് ജീവനക്കാരോടുമുള്ള സത്യസന്ധതയും നീതിയുക്തവുമായുള്ള സമീപനവും വിജയത്തിലേക്കുള്ള മാർഗ്ഗതടസ്സങ്ങളെ അതിജീവിച്ച് വിജയം കൈവരിക്കാൻ സാധിക്കും. വീട്ടിലെ സുഖസൗകര്യം വർധിപ്പിക്കും. ശത്രുപീഢക്ക് പരിഹാരം കണ്ടെത്തും. കുടുംബാംഗങ്ങളുമായി ഒത്തുചേരനിലുള്ള അവസരം ലഭിക്കും.

 

 ഉത്രം: ബന്ധുക്കളെ പിണക്കരുത്. വാക്കുകൾക്ക് നിയന്ത്രണം വരുത്തണം. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. പൂർവ്വിക സ്വത്തിന്റെ അവകാശം ലഭിക്കും. മുതിർന്നവരുമായി സംവദിക്കാനുള്ള അവസരം ലഭിക്കും വിദ്യാഭ്യാസത്തിനുള്ള രേഖാപരമായ തടസ്സങ്ങൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ മന്ദത വരാതെ നോക്കണം.

 

 അത്തം: ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് കലഹത്തിന് പോവരുത്. സാമ്പത്തിക കാര്യങ്ങളിലും സന്താന കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ക്ഷമയോടെയും ശ്രദ്ധയോടെയും നീങ്ങിയാൽ ദോഷങ്ങൾ കൂടുതൽ ഉണ്ടാകില്ല. ഗൃഹപരമായ പ്രശ്നങ്ങൾ സംസാരിച്ച് ഒത്തു തീർപ്പാക്കുക. ദമ്പതിമാരുടെ ഇടയിൽ അഭിപ്രായ ഭിന്നത ഉടലെടുക്കാതെ നോക്കണം. 

 

 ചിത്തിര: ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട് നേട്ടം കൈവരിക്കാൻ സാധിക്കും .ധനപരമായി അപ്രതീക്ഷിത വർധന ഉണ്ടാകും. ഉപരിപഠന സാധ്യത തെളിയും. കലാരംഗത്ത് അവസരങ്ങൾ വർധിക്കും. പിതൃസ്വത്തിൽ തർക്കം. ഉണ്ടാകും. സഹോദര സ്ഥാനീയരുമായി അകലാൻ ഇടയുള്ളതിനാൽ നയപരമായി പെരുമാറുക. അനാവശ്യ വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. ധനം വന്നുചേരുമെങ്കിലും ചെലവ് നിയന്ത്രണ വിധേയമാക്കണം.

 

 ചോതി: ഈശ്വര പ്രാർത്ഥന കൊണ്ടും കഠിനാധ്വാനം കൊണ്ടും അഭീഷ്ട കാര്യസിദ്ധികൾ ഉണ്ടാകാവുന്നതാണ്. ദാമ്പത്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. വൈവാഹിക വിഷയങ്ങളിൽ തടസ്സങ്ങൾ നേരിടുമെങ്കിലും പരിഹരിക്കപ്പെടും. സന്താനങ്ങൾ വിദ്യാഭ്യാസത്തിലും കർമ്മ മേഖലയിലും പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറും. ഭൂമി, ഗ്യഹം എന്നിവ വാങ്ങും. ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ ഉദ്ദേശിച്ച കാര്യങ്ങൾ പലതും നടന്നു കിട്ടും.

 

 വിശാഖം: കർമ്മ രംഗത്ത് അസ്വസ്ഥത, അദ്ധ്വാനഭാരം വർധിക്കും.വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. കുടുംബ ഭദ്രതയ്ക്കായി പ്രവർത്തിക്കും. സഹപ്രവർത്തകരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാമനോഭാവം കൈക്കൊള്ളുക . ഹൃദയ സംബദ്ധമായ അസുഖം ഉള്ളവർ നല്ല ശ്രദ്ധ വേണം. ഗൃഹത്തിൽ നിന്നും അകന്നു കഴിയേണ്ടതായ സാഹചര്യം ,യാത്രാ ക്ലേശം ഇവയ്ക്ക് സാധ്യത. 

 

 അനിഴം: ശ്രദ്ധാപൂർവ്വമുള്ള ധനവിനിയോഗം ഉണ്ടാകേണ്ടതാണ്. ക്ഷമയോടെയും ശ്രദ്ധയോടെയും നീങ്ങിയാൽ ദോഷങ്ങൾ ഉണ്ടാവില്ല. ശത്രുക്കളെ കരുതിയിരിക്കുക. ഗ്യഹപരമായ പ്രശ്നങ്ങൾ സംസാരിച്ച് ഒത്തു തീർപ്പാകും. സന്തോഷകരമായ കൂടിച്ചേരലുകൾ നടക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്ങ്ങൾ പരസ്പരം വിട്ടുവീഴ്ച ചെയ്ത് പരിഹരിക്കുക. കഠിനാദ്ധ്വാനത്തിലൂടെ മത്സര പരീക്ഷയിൽ വിജയം ഉണ്ടാകും. കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും.

 

 തൃക്കേട്ട: സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകൾ വർധിക്കും. സമർപ്പിച്ച പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അംഗീകാരം ലഭിക്കും. ഗുരുതര പ്രശ്നങ്ങളെ അഭിമുഖീകരിക്കണ്ടി വന്നാലും ഒടുവിൽ എല്ലാം ഗുണകരമായി തന്നെ പരിണമിക്കും. കടങ്ങൾ മാറിവരും. സർക്കാർ സഹായങ്ങൾ ലഭിക്കും. അലർജി ശ്വാസകോശ രോഗങ്ങൾ ഇവ അവഗണിക്കരുത്. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.

 

 മൂലം: വിദഗ്ദമായ ഉപദേശവും നിർദ്ദേശവും സ്വീകരിച്ച് കാര്യങ്ങൾ ചെയ്യുക. സത്യസന്ധമായ പ്രവർത്തനങ്ങൾ ലകഷ്യപ്രാപ്തി നേടും. ലോൺ , കട ബാധ്യത, ജാമ്യം ഇവയിൽ ചെന്നുപെടരുത്. ധനപരമായ ഇടപാടിൽ ജാഗ്രത വേണം. കൂടെ നിന്നവരിൽ നിന്നും ചതി പറ്റാതെ സൂക്ഷിക്കുക. സന്താനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. വാശി ഉപേക്ഷിക്കുക. വീഴ്ച, മുറിവ്, ചതവ്, കലഹം ഇവവരാതെ നോക്കണം. വിനയമുള്ള സമീപനം ഗുണം ചെയ്യും.

 

 പൂരാടം: ഈശ്വരാധീനം കൊണ്ട് പരിഹരിക്കാൻ സാധിക്കുന്ന പ്രശ്നങ്ങളെ ഉണ്ടാവുകയുള്ളൂ.അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുന്നതിനാൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യുക. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ജോലിഭാരം കുറയ്ക്കണം. തൊഴിൽപരമായും ധന ക്രയവിക്രയ പരമായും ചതിപ്പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. അസമയത്തെ യാത്രകൾ ഒഴിവാക്കുക. സുഗമമാകുമെന്ന് കരുതുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടി വരും. 

 

Read also:  വിഷുക്കണി ഇങ്ങനെ ഒരുക്കിക്കോളൂ, വർഷം മുഴുവൻ ഐശ്വര്യം!

 

 ഉത്രാടം: സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ സദാസമയവും ഉണ്ടാകുന്നത് നല്ലത്. പുതിയ കരാർ , മധ്യസ്ഥത, ജാമ്യം, ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക. ഊഹകച്ചവട കാര്യത്തിൽ ശ്രദ്ധിക്കുക. അകന്ന് നിന്ന ബന്ധങ്ങൾ പുതുക്കും. അപ്രതീക്ഷിതമായ അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ജോലിയിൽ സ്ഥലം മാറ്റത്തിന് സാധ്യത. സർക്കാർ ഉദ്യോഗസ്ഥർക്ക് തൊഴിൽ പരമായ ചില നിയന്ത്രണങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

 

തിരുവോണം: ഏറ്റെടുത്ത കാര്യങ്ങൾ വാശിയോടെ വിജയിപ്പിക്കാൻ നോക്കണം. കടബാദ്ധ്യതയുണ്ടാകാതെ ശ്രദ്ധിക്കണം. വിചാരിക്കുന്ന പോലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. വിദ്യാർത്ഥികൾ പഠിപ്പിൽ അലസത ഒഴിവാക്കി പ്രതീക്ഷിക്കുന്ന പഠനപുരോഗതിക്കായി ശരിയായി യത്നിക്കണം. 

 

 അവിട്ടം: പ്രലോഭനങ്ങളിൽ അകപ്പെടരുത്. സഹപ്രവർത്തകരുമായുള്ള ബന്ധങ്ങൾ ഉലയാതെ കൊണ്ടുപോകുവാൻ വിട്ടുവീഴ്ചകൾ അത്യാവശ്യമായിവരും  സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. ഈശ്വര പ്രാർത്ഥനയാൽ കർമ്മരംഗത്ത് ഗുണാനുഭവങ്ങൾ ഉണ്ടാവും. വിദ്യാർത്ഥികൾക്കും ഈശ്വരാധീനത്താൽ ആഗ്രഹിക്കുന്ന പഠനപുരോഗതി നേടുവാൻ സാധിക്കുന്നതാണ്. വിവാഹ കാര്യങ്ങളിൽ ധ്യതിയിൽ തീരുമാനമെടുക്കരുത്. നല്ല ക്ഷമയോടെ ഏത് സന്ദർഭത്തിലും പെരുമാറുന്നത് ശീലിക്കുക.

 

 ചതയം: ദാമ്പത്യ മേഖല വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക. വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തിയിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാവും. സാമ്പത്തിക ഇടപാടിൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ ഏറ്റെടുത്ത ജോലികൾ പൂർത്തികരിക്കും. ശ്വാസകോശസംബന്ധമായ അസുഖം ഉള്ളവർ നന്നായി ശ്രദ്ധിക്കുക. നിസ്സാര കാര്യങ്ങളെച്ചൊല്ലി തർക്കങ്ങൾക്ക് പോവരുത്.

 

 പൂരൂരുട്ടാതി: വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള സാധ്യത തെളിയും. വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. ആശങ്കകൾക്ക് സമാധാനം കണ്ടുതുടങ്ങും. പുതിയ സംരംഭങ്ങൾക്ക് ധനസഹായം ലഭിക്കും. സ്വപ്രയത്നത്താൽ വിജയം വരിക്കും. കുടുംബ ഭദ്രതയ്ക്കായി പ്രയത്നിക്കും. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. ശരീരത്തിൽ രോഗഭീതി വരുമെങ്കിലും സുഖപ്പെടും. സ്ഥലമാറ്റങ്ങൾക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. 

 

 ഉത്ത്യട്ടാതി: പൊതുവെ ഈശ്വരാധീനമുള്ള സമയമാണ്. രേഖാപരമായ കാര്യങ്ങളിൽ തടസ്സങ്ങൾ വരുമെങ്കിലും അവയ്ക്ക് പരിഹാരം ഉണ്ടാകും.സാമ്പത്തിക നില മെച്ചപ്പെടും. പുതിയ തൊഴിൽ മേഖലകൾ അനായാസേന കണ്ടെത്തി സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുന്നതാണ്. ബുദ്ധിക്കും വാക്കിനും നിപുണത വർധിക്കും. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പരീക്ഷകളിൽ വിജയിക്കാൻ കഴിയും

 

 രേവതി:  മനസ്സുവെച്ച് മുന്നോട്ട് കുതിക്കുകയാണെങ്കിൽ സകല ഐശ്വര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. നഷ്ടപ്പെട്ട തൊഴിൽ തിരിച്ചു പിടിക്കാനുള്ള സാധ്യത ഉണ്ട്. അനാവശ്യ കൂട്ടുകെട്ടിൽ നിന്ന് ഒഴിയുക. ചതവ് വരാതെ ശ്രദ്ധിക്കുക. ഉദര സംബന്ധമായ അസുഖങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ എടുത്തതിനു ശേഷം ലഭിക്കാതിരുന്ന ധനം അപ്രതീക്ഷിതമായി സാങ്കേതിക തടസ്സങ്ങൾ എല്ലാം നീങ്ങി കൈവരുന്നതാണ്.

 

 

ലേഖിക

ജ്യോതിഷി പ്രഭാസീന , സി.പി 

ഹരിശ്രീ 

പി ഒ : മമ്പറം 

വഴി : പിണറായി - 670741

കണ്ണൂർ ജില്ല 

ഫോ:9961442256

Email ID : prabhaseenacp@gmail.com

 

Content Summary : Monthly Prediction in Medam 1198 by Prabha Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com