ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ
Mail This Article
അശ്വതി:അവിചാരിതമായി വിദേശത്ത് ഉദ്യോഗത്തിന് അവസരം ലഭിക്കും. മാതാപിതാക്കൾക്ക് ഉന്നതിയുണ്ടാകും. കർമ മേഖലകളുടെ നവീകരണത്തിനായി ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.
ഭരണി: ഔദ്യോഗികമായി അന്യദേശയാത്ര വേണ്ടിവരും. വാഹനം മാറ്റിവാങ്ങുവാനിടവരും.
Read also : ഓരോ നാളുകാർക്കും അടുത്ത ഒരു വർഷം എങ്ങനെ? സമ്പൂർണ വിഷുഫലം
കാർത്തിക:വ്യാപാര – വ്യവസായ മേഖലകൾക്കു പുതിയ ആവശ്യക്കാരും അന്വേഷകരും വന്നുചേരും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ യഥാസമയത്ത് പൂർത്തീകരിക്കും.
രോഹിണി:കാർഷികവിളകളിൽ നിന്ന് ആദായം കുറയും. കുടുംബ സംരക്ഷണച്ചുമതല ഏറ്റെടുക്കുവാനിടവരും. മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും.
മകയിരം:സുഹൃത്തിന് ഗൃഹനിർമാണത്തിനു സാമ്പത്തിക സഹായം നൽകുവാനിടവരും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും.
തിരുവാതിര: വസ്തുവാഹന ക്രയവിക്രയങ്ങളിൽ സാമ്പത്തിക നഷ്ടമുണ്ടാകാതെ നോക്കണം. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും.
പുണർതം: സന്താനങ്ങളുടെ അഭ്യുന്നതിയിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലാഘവത്തോടുകൂടി ചെയ്തുതീർക്കും.
പൂയം: ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കുവാൻ കാലതാമസത്തിനു സാധ്യത. സന്താനങ്ങളുടെ അനുകൂല മനോഭാവം ആശ്വാസത്തിനു വഴിയൊരുക്കും. മുൻകോപം നിയന്ത്രിക്കണം.
ആയില്യം: ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. വ്യവസ്ഥകൾ പാലിക്കാത്ത ജോലിക്കാർക്കെതിരെ നടപടികൾ സ്വീകരിക്കും. വാഹനം മാറ്റിവാങ്ങാനുള്ള ആശയം ഉപേക്ഷിക്കും.
മകം: തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും.
പൂരം: അനുചിത പ്രവൃത്തികളിൽനിന്നു പിന്മാറുവാൻ ആത്മപ്രചോദനമുണ്ടാകും. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
ഉത്രം: ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങുവാൻ പ്രതീക്ഷിച്ചതിലുപരി പണം ചെലവാകും. കാർഷികവിളകൾക്ക് പ്രതീക്ഷിച്ച വില ലഭിക്കുകയില്ല. വാഹനം മാറ്റിവാങ്ങുവാനുള്ള ആശയം ഉപേക്ഷിക്കും.
അത്തം: ആധ്യാത്മികാത്മീയ പ്രവർത്തനങ്ങളാൽ മനസ്സമാധാനമുണ്ടാകും. മുടങ്ങിക്കിടക്കുന്ന സ്ഥാനമാനങ്ങൾ ലഭിക്കും. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും.
ചിത്തിര: ഭാര്യാ–ഭർതൃ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. വിശേഷപ്പെട്ട ദേവാലയദർശനത്തിന് യോഗമുണ്ട്. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
ചോതി: സൽസന്താനഭാഗ്യമുണ്ടാകും. സാമ്പത്തികലാഭമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ നിയന്ത്രണം വേണം. പാരമ്പര്യവിജ്ഞാനം പുതിയ തലമുറയിലുള്ളവർക്ക് പകർന്നുകൊടുക്കുവാൻ തയാറാകും.
വിശാഖം: പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക എന്നിവയിൽ ശ്രദ്ധവേണം. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. മേലധികാരിയുടെ കുടുംബ വിഷയങ്ങളിൽ അഭിപ്രായം പറയുവാൻ നിർബന്ധിതനാകും.
അനിഴം: ജലാശ്രിത പ്രവൃത്തികളിൽനിന്നു സാമ്പത്തികലാഭമുണ്ടാകും. ആധ്യാത്മികാത്മീയ പ്രവൃത്തികളിൽ താൽപര്യം വർധിക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ ആശ്വാസമാകും.
തൃക്കേട്ട: മുൻകോപം നിയന്ത്രിക്കണം. അമിതാവേശം അബദ്ധങ്ങൾക്കു വഴിയൊരുക്കും. മാതാപിതാക്കളുടെ നിർബന്ധത്താൽ പൊതു പ്രവർത്തനങ്ങളിൽനിന്നു പിന്മാറും.
മൂലം: കൂട്ടുകച്ചവടത്തിൽനിന്നു നിരുപാധികം പിന്മാറും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. വസ്തുവാഹന ക്രയവിക്രയങ്ങളിൽനിന്ന് ആദായം വർധിക്കും. മേലധികാരികളോടും ഉന്നതന്മാരോടും വാക്തർക്കത്തിനു പോകരുത്.
പൂരാടം:ഏറ്റെടുത്ത കരാർ ജോലികൾ പൂർത്തീകരിക്കുവാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതിനാൽ കടം വാങ്ങുവാനിടവരും. ദാമ്പത്യബന്ധത്തിൽ വിട്ടുവീഴ്ചകൾ വേണ്ടിവരും.
ഉത്രാടം: സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനം നിർവഹിക്കും. അമിതവ്യയം നിയന്ത്രിക്കുന്നതുവഴി മിച്ചാനുഭവങ്ങൾ ഉണ്ടാകും.
തിരുവോണം: കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. സദ്സംഭാഷണങ്ങൾ സർവകാര്യവിജയം കൈവരിക്കും. നിരാലംബർക്ക് ആശ്വാസവും സഹായവും നൽകുവാൻ സാധിക്കും.
അവിട്ടം: മാതാപിതാക്കൾക്ക് അഭിവൃദ്ധിയുണ്ടാകും. തൊഴിൽസ്ഥാപനത്തിൽ മോഷണശ്രമം ഉണ്ടാകുവാനിടയുണ്ട്. ഉപരിപഠനാവശ്യത്തിനായി വിദേശയാത്ര പുറപ്പെടാൻ യോഗമുണ്ട്.
ചതയം: പുതിയ തൊഴിൽമേഖലയിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമമുണ്ടാകും. സാമ്പത്തികപുരോഗതി കൈവരും.
പൂരുരുട്ടാതി: വസ്ത്രാഭരണലാഭമുണ്ടാകും. സുഹൃത്തിന്റെ സന്താനങ്ങൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സാമ്പത്തികസഹായം ചെയ്യുവാനിടവരും. ദമ്പതികളുടെ ആവശ്യങ്ങൾ അന്തിമ നിമിഷത്തിൽ പരിഗണിക്കപ്പെടും
ഉത്തൃട്ടാതി:വിവാഹം തീരുമാനമാകും. വാസ്തവ വിരുദ്ധമായ തോന്നലുകളാൽ ബന്ധുക്കൾ വിരോധികളായി തീരും. സത്യസന്ധമായ പ്രവർത്തനങ്ങളാൽ വിമർശനങ്ങളെ നേരിടുവാനാകും.
രേവതി: ഭാര്യാ–ഭർതൃ ഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. സൽകീർത്തിയും സജ്ജനപ്രീതിയും വർധിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.
Content Summary : Weekly Prediction by Kanippayyur / 2023 April 16 to 22