ADVERTISEMENT

അശ്വതി– ഭരണസംവിധാനത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർബന്ധിതനാകും. കൂട്ടുകച്ചവടത്തിൽനിന്നു പിന്മാറി പാരമ്പര്യപ്രവൃത്തികളിൽ വ്യാപൃതനാകും. 

ഭരണി – ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. കുടുംബസമേതം പുണ്യതീർത്ഥയാത്ര പുറപ്പെടും. ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും ആവശ്യമായി വരും. 

കാർത്തിക - വർഷങ്ങൾക്കു ശേഷം ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. അനുകൂല സാഹചര്യത്തിലായിരുന്നവർ ചിലപ്പോൾ വിപരീതമായി തീരും. 

Read also : അതിവിശേഷമായ പത്താമുദയം; ഇങ്ങനെ അനുഷ്ഠിച്ചാൽ

രോഹിണി – പുതിയ വ്യവസായത്തിനു തുടക്കം കുറിക്കും. സർവകാര്യങ്ങൾക്കും പ്രതിസന്ധികൾ വന്നുചേരുന്നതിനാൽ മനോവിഷമമുണ്ടാകും. 

മകയിരം - ദേഹാസ്വാസ്ഥ്യത്താൽ അവധിയെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് വിധേയനാകും. സാമ്പത്തിക ദുരുപയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിടും. 

തിരുവാതിര - സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും. ശാസ്ത്രീയ പ്രായോഗിക വശങ്ങൾ പരിഗണിച്ചു ചെയ്യുന്നതെല്ലാം അന്തിമമായി വിജയിക്കും.

പുണർതം – വ്യാപാര വിപണന മേഖലകളിൽ ഉണർവുണ്ടാകും. സഹപ്രവർത്തകന്റെ കുടുംബകാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതായി വരും. ബന്ധുവിന്റെ തെറ്റിദ്ധാരണകൾക്കു വിശദീകരണം നൽകും. 

പൂയം – അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. ഉപദേശങ്ങളും നിർദേശങ്ങളും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. 

ആയില്യം - ഭാവിയിൽ വഴിത്തിരിവുണ്ടാകാൻ സാധ്യതയുള്ള മേഖലയിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. 

മകം - പണിചെയ്തുവരുന്ന ഗൃഹം വാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. പുതിയ കരാറുജോലികൾ ഏറ്റെടുക്കും. 

പൂരം – സഹകരണ പ്രസ്ഥാനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ബന്ധുസഹായത്താൽ സാധ്യമാകും. 

ഉത്രം - ഉദ്യോഗത്തിന് നിയമനാനുമതി ലഭിച്ചതിൽ ആശ്വാസമാകും. വ്യാപാരം ഉപേക്ഷിച്ച് ഉദ്യോഗമന്വേഷിച്ച് വിദേശയാത്ര പുറപ്പെടും. ഗൃഹനിർമാണത്തിനു പ്രാരംഭ നടപടികൾ തുടങ്ങിവയ്ക്കും. 

അത്തം – കടംവാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കുവാൻ ഭൂമി വിൽക്കുവാൻ തയാറാകും. കുടുംബതർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കണം. സാമ്പത്തിക അനിശ്ചിതാവസ്ഥകൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും.

ചിത്തിര - ജീവിത പങ്കാളിയുടെ സാന്ത്വന വചനങ്ങൾ ആശ്വാസത്തിന് വഴിയൊരുക്കും. രക്തദൂഷ്യജന്യങ്ങളായ രോഗപീഡകൾ വർധിക്കും. 

ചോതി – നിരവധി കാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്തുതീർക്കും. മനസ്സാക്ഷിക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽനിന്നും പിന്മാറും. സാമ്പത്തിക അനിശ്ചിതാവസ്ഥ തരണംചെയ്യും.

വിശാഖം – ദേവാലയ ദർശനം നടത്തുവാനിടവരും. വിദഗ്ധോപദേശം സ്വീകരിച്ച് പുതിയ കർമപദ്ധതികളിൽ പണം മുടക്കും. ആശയ വിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. 

അനിഴം – ശത്രുതാ മനോഭാവത്തിലായിരുന്നവർ മിത്രങ്ങളായി തീരും. അനുചിത പ്രവൃത്തികളിൽനിന്ന് ഒഴിഞ്ഞുമാറാൻ ഉൾപ്രേരണയുണ്ടാകും. 

തൃക്കേട്ട – മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സാമ്പത്തിക വിഭാഗത്തിൽനിന്നു പിന്മാറും. ഏറക്കുറെ പണി പൂർത്തിയായ ഗൃഹം വാങ്ങുവാനിടവരും. 

മൂലം – ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതാൻ സാധിക്കും. വ്യവസ്ഥകൾ പാലിക്കുവാൻ അത്യധ്വാനം വേണ്ടിവരും. വരവും ചെലവും തുല്യമായിരിക്കും. 

പൂരാടം – ബന്ധുവിന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി അവധിയെടുത്ത് ദൂരയാത്ര വേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

ഉത്രാടം – സൽകീർത്തിയും സജ്ജനപ്രീതിയും വന്നുചേരും. പ്രവൃത്തിപഥങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതുവഴി സൽകീർത്തിയും സജ്ജനപ്രീതിയും വന്നുചേരും. 

തിരുവോണം – നീതിയുക്തമായ സമീപനത്താൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. ദേഹക്ഷീണം വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്ക്ക് തയാറാകും. 

അവിട്ടം – വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കും. തൊഴിൽ മേഖലകളിൽ ചുമതലകൾ വർധിക്കും. 

ചതയം - നീതിയുക്തമായ തീരുമാനങ്ങളും പ്രവർത്തനങ്ങളും ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഉപകരിക്കും. സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടാൻ അവസരമുണ്ടാകും. 

പൂരുരുട്ടാതി - സങ്കീർണമായ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. പക്വതയുള്ള സന്താനങ്ങളുടെ സമീപനം ആശ്വാസത്തിന് വഴിയൊരുക്കും

ഉതൃട്ടാതി – കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

 ജീവിതപങ്കാളിയുടെ ആശയങ്ങൾ ദീർഘകാല സുരക്ഷാപദ്ധതിക്ക് അനുയോജ്യമായതിനാൽ സർവാത്മനാ സ്വീകരിക്കും. 

രേവതി - ആദർശശുദ്ധിയോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. വസ്തുതർക്കം പരിഹരിക്കപ്പെടും. നിരപരാധിത്വം തെളിയിക്കാവാൻ അവസരമുണ്ടാകും.

Content Summary : Weekly Star Prediction by Kanippayyur / 2023 April 23 to 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com