ADVERTISEMENT

അശ്വതി: പൊതുപ്രവർത്തന രംഗങ്ങളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ പലപ്പോഴും കഴിയാതെവരും. മറ്റുള്ളവരില്‍നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. 

ത്രിസന്ധ്യയിലെ പ്രാർഥനയ്ക്ക് ഇരട്ടിഫലം, നരസിംഹജയന്തി ഇങ്ങനെ അനുഷ്ഠിച്ചാൽ

ഭരണി :  കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകുവാൻ സാധ്യത കാണുന്നു. അപ്രതീക്ഷിത ചെലവുകൾ വർധിക്കും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങേണ്ടിവരും. വാഹന യാത്രകൾക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. രോഗകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. 

 

കാർത്തിക: ഗുണാനുഭവങ്ങൾ  വര്‍ധിച്ചുനില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളിൽ  വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. എങ്കിലും ഒരുതരം മാനസിക  അസംതൃപ്‌തി എപ്പോഴും പിന്തുടരും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴിൽ രംഗത്ത്  ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. 

 

രോഹിണി: ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം.  വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്ന വിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൾ  നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളിൽ  വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും.

 

മകയിരം:  മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. ഒന്നിലധികം തവണ ദീർഘയാത്രകൾ  വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ  തിരിച്ചടികൾ  നേരിടും. ഇഷ്ടജനങ്ങൾക്ക്  തൊഴിൽപരമായി  മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദർശനത്തിന്  അവസരമൊരുങ്ങും.

 

തിരുവാതിര: രോഗദുരിത ശമനം. കാര്യനടത്തിപ്പിൽ ജീവിതപങ്കാളിയിൽ  നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതർക്ക്  ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ  ഉണ്ടാകാം. മാനസികമായ വിഷമതകൾ നേരിടും . വിദേശത്തുള്ള ജോലിയിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. ബാങ്കുകളിൽ  നിന്ന് ലോൺ  പാസായിക്കിട്ടും. 

 

പുണർതം:  അനാവശ്യ ഉത്കണ്ഠ അനുഭവിക്കും. കഫജന്യ രോഗങ്ങൾ  പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങൾക്കായി  ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. 

 

പൂയം:  കുടുംബസുഹൃത്തുക്കളിൽ  നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയിൽ  താൽപര്യം വര്‍ധിക്കും. മോഷണം പോയ വസ്‌തുക്കൾ  തിരികെ കിട്ടും. തൊഴില്‍രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. 

 

ആയില്യം: തൊഴില്‍രംഗത്ത് നിലനിന്നിരുന്ന അനിശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങൾ സന്ദർശിക്കുവാൻ അവസരം. കടങ്ങൾ  വീട്ടുവാൻ  സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളിൽ  സംബന്ധിക്കും. രോഗശമനം ഉണ്ടാകും. 

 

മകം: അനാവശ്യമായ ചിന്തകൾ മനസ്സിനെ അലട്ടും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങള്‍ക്ക് സാധ്യത. ഭവനമാറ്റത്തിന് ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യം . 

 

പൂരം: പലതരത്തിൽ  നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളിൽ  ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയിൽ  നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസിൽ  നേട്ടങ്ങൾ . കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങൾ  ലഭിക്കും. 

 

ഉത്രം: സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങൾ അനുഭവത്തിൽ  വരുന്ന കാലമാണ് . മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്‌ഥലത്തേയ്‌ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. 

 

അത്തം : ബന്ധുജനങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ കിട്ടും. യാത്രകൾ വേണ്ടിവരും. മാനസികമായി അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം ശമിക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങൾ  പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തിൽ  നിലനിന്നിരുന്ന അസ്വസ്‌ഥതകൾ  ശമിക്കും.

 

ചിത്തിര: ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങൾ ശമിക്കും.  പണമിടപാടുകളിൽ  നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. ഗൃഹനിര്‍മാണത്തിൽ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും .

 

ചോതി: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. യാത്രാവേളകളിൽ ധന നഷ്ടത്തിന് സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയം കൈവരിക്കും. ചെലവുകൾ അധികരിക്കും. സാമ്പത്തികമായി വാരം അനുകൂലമല്ല. 

 

വിശാഖം: മത്സരപ്പരീക്ഷ, ഇന്റർവ്യൂ  ഇവയിൽ  മികച്ച പ്രകടനം. വാഹനത്തിനായി  പണം മുടക്കും. ആവശ്യത്തിൽ കൂടുതലോ യാത്രകൾ വേണ്ടിവരും. സഞ്ചാരക്ലേശം വർധിക്കും. രാഷ്ട്രീയരംഗത്തു പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടും. അടുത്ത ബന്ധുക്കൾക്ക് രോഗസാദ്ധ്യത.  

 

അനിഴം: വാരം ഗുണദോഷസമ്മിശ്രമായിരിക്കും. തൊഴില്‍പരമായ കൂടുതൽ യാത്രകൾ വേണ്ടിവരും. അതിനാല്‍ത്തന്നെ ക്ഷീണം വര്‍ധിക്കും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാൻ  സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയിൽ  നിന്ന് നേട്ടങ്ങളുണ്ടാകും. 

 

തൃക്കേട്ട : തൊഴിലിൽ നിന്നുള്ള നേട്ടങ്ങൾ കൈവരിക്കും. മറ്റുള്ളവരുടെ മുമ്പിൽ അഭിപ്രായപ്രകടനം നടത്തി വെറുപ്പ് സമ്പാദിക്കും. വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. സുഹൃത്തുക്കള്‍വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളിൽ നേട്ടം. 

 

മൂലം : അലച്ചിൽ വര്‍ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികൾ  ചിലപ്പോൾ  ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തിൽ  തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. 

 

പൂരാടം:   കാര്‍ഷികമേഖലയിൽ  നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം. അഭിപ്രായഭിന്നതകൾ  ശമിക്കുക വഴി കുടുംബസുഖം വര്‍ധിക്കും. അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്‌ക്ക് സാധ്യത. കാര്യവിജയം നേടും. 

 

ഉത്രാടം : മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖവർധന. ഏറ്റെടുത്ത ജോലികൾ  പൂര്‍ത്തീകരിക്കും. ശാസ്‌ത്രവിഷയങ്ങളിൽ  താൽപര്യം  വര്‍ധിക്കും. ലഹരിവസ്‌തുക്കളിൽ  ആസക്‌തിയേറും. 

 

തിരുവോണം: വ്യവഹാരവിജയം പ്രതീക്ഷിക്കാം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകൾ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. 

 

അവിട്ടം : കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകൾ  വേണ്ടിവരും. മത്സരപ്പരീക്ഷകൾ , ഇന്റര്‍വ്യൂ എന്നിവയിൽ  വിജയിക്കുവാൻ സാധിക്കും. തൊഴിൽ രംഗത്ത് അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം, ഗൃഹനിര്‍മാണത്തിൽ  പുരോഗതി. 

 

ചതയം :  ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ സാദ്ധ്യത. മാതാവിനോ മാതൃതുല്യരായവർക്കോ അരിഷ്ടതകൾ.അനുഭവിച്ചുകൊണ്ടിരുന്ന സാമ്പത്തിക ദുരിതങ്ങളിൽ  നിന്ന് മോചനം. ഭവനത്തിൽ നിന്ന് ഉപയോഗമുള്ള വസ്തുക്കൾ  മോഷണം പോകാം. ബന്ധുക്കൾ  നിമിത്തം നേട്ടം.

 

പൂരുരുട്ടാതി: ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക്  അരിഷ്ടതകൾക്കു  സാധ്യത. ഉത്തരവാദിത്തം വർധിക്കും. ഊഹക്കച്ചവടം,ലോട്ടറി ഇവയിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താൽക്കാലികമായി  പിരിഞ്ഞുകഴിയേണ്ടി വരും.

 

ഉത്രട്ടാതി : വിദേശത്തുനിന്നും നാട്ടിൽ  തിരിച്ചെത്തുവാൻ  സാധിക്കും. ശാരീരികമായി  അരിഷ്ടതകൾ  നേരിടും. ബിസിനസുകളിൽ  നിന്ന് മികച്ച നേട്ടം. തൊഴിൽ പരമായ സ്ഥലംമാറ്റം ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്ന് ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തിൽ  ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

 

രേവതി: പ്രതികൂലസാഹചര്യങ്ങൾ ഒന്നൊന്നായി തരണംചെയ്യും. സാമ്പത്തികവിഷമങ്ങൾ  നേരിടുമെങ്കിലും സുഹൃത്തുക്കൾ , ബന്ധുക്കൾ  എന്നിവരുടെ സഹായത്താൽ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വളർത്തു മൃഗങ്ങളിൽ നിന്ന് പരിക്കേല്‍ക്കുവാൻ സാധ്യതയുണ്ട്.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

Content Summary : Weekly Star Prediction by Sajeev Shatharam / 2023 May 07 to 13

   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com