ADVERTISEMENT

അശ്വതി: പൊതുവിൽ അനുകൂല വാരമല്ല. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. സന്താനങ്ങൾക്കായി  പണച്ചെലവ് നേരിടും. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളിൽ പ്രശ്നങ്ങൾ. 

 

ഭരണി: സാമ്പത്തികമായി ചെറിയ നേട്ടങ്ങൾ. പ്രവർത്തനമാന്ദ്യം വിട്ടുമാറും. എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലർത്തുക. ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. 

Read also : ചൊവ്വാരാശിമാറ്റം 2023 ; ഈ 3 കൂറുകാർക്ക് നേട്ടങ്ങള്‍ ഇരട്ടിയായി മുന്നിലെത്തും...

കാർത്തിക: ഉദര രോഗ സാദ്ധ്യത. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാദ്ധ്യത. സാമ്പത്തികമായി വാരം അനുകൂലമല്ല. പണം കടം വാങ്ങേണ്ടി വരും. വിവാഹ ആലോചനകൾ നീണ്ടുപോകും.

 

രോഹിണി: ഔഷധസേവ വേണ്ടിവവരും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴിൽപരമായി വാരം അനുകൂലമല്ല. സുഹൃത്തുക്കൾ വഴിയായും പ്രശ്നങ്ങൾ. സ്ഥലം മാറ്റം  ലഭിക്കുവാൻ ഇടയുണ്ട്.  

 

മകയിരം: യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. സുഹൃത്തുക്കൾക്കായി പണച്ചെലവ്. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. ഔഷധ സേവ വേണ്ടിവരും. 

 

തിരുവാതിര: വിവാഹകാര്യത്തിൽ തീരുമാനം. തൊഴിൽപരമമായ ചെറിയ മാറ്റങ്ങൾ. പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയിൽ നിന്നു ചെറിയ നേട്ടം പ്രതീക്ഷിക്കാം. 

 

പുണർതം: കാര്‍ഷികമേഖലയിൽ നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം. അഭിപ്രായഭിന്നതകൾ ശമിക്കുക വഴി കുടുംബസുഖം വര്‍ധിക്കും. 

 

പൂയം: മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് നീങ്ങും. ദാമ്പത്യസുഖ വർധന. ഏറ്റെടുത്ത ജോലികൾ പൂര്‍ത്തീകരിക്കും. 

 

ആയില്യം: വ്യവഹാര സംബന്ധിയായ പണച്ചെലവുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകൾ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും.  

Read also : അടുക്കളയിൽ ഈ 5 വസ്തുക്കൾ ഉണ്ടോ? ഉടൻ ഒഴിവാക്കൂ , അല്ലെങ്കിൽ ദാരിദ്ര്യം ഫലം...

മകം: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടിവരും. മത്സരപ്പരീക്ഷകൾ, ഇന്റര്‍വ്യൂ എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. 

 

പൂരം: കലാസാഹിത്യരംഗങ്ങളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാൻ പലപ്പോഴും കഴിയാതെ വരും. 

 

ഉത്രം: ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം. ഉയര്‍ന്നവിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളിൽ വിജയം. 

 

അത്തം: കുടുംബസമേതം യാത്രകൾ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങൾ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. 

 

ചിത്തിര: അപ്രതീക്ഷിത ചെലവുകൾ വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളിൽ നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. കര്‍ണരോഗബാധ. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.

 

ചോതി: തൊഴില്‍രംഗത്ത് നിലനിന്നിരുന്ന തടസങ്ങൾ മാറും. എങ്കിലും പുതിയ സംരംഭങ്ങളിൽ തടസങ്ങൾ നേരിടാം. യാത്രകൾ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയിൽ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. 

 

വിശാഖം: കുടുംബസുഹൃത്തുക്കളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും.സത്കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയിൽ താൽപര്യം വര്‍ധിക്കും. മോഷണം പോയ വസ്‌തുക്കൾ തിരികെ കിട്ടും. 

 

അനിഴം: തൊഴില്‍രംഗത്ത് നിലനിന്നിരുന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളിൽ വഴിപാട് കഴിക്കുവാനവസരം. കടങ്ങൾ വീട്ടുവാൻ സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും. 

 

തൃക്കേട്ട: മനസിന്റെ സ്‌ഥിതി മൂടിക്കെട്ടിയ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങള്‍ക്ക് സാധ്യത. 

 

മൂലം: പലതരത്തിൽ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളിൽ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയിൽ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. 

Read also : വിദ്യാഭ്യാസ ജാതകത്തിലൂടെ തിരഞ്ഞെടുക്കാം അനുകൂലമായ പഠന മേഖല

പൂരാടം:  സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങൾ ഒന്നൊന്നായി അനുഭവത്തിൽ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. 

 

ഉത്രാടം:  യാത്രകൾ വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങൾ പുതിയത് വാങ്ങും. 

 

തിരുവോണം: ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങൾ ശമിക്കും. എന്നാൽ പണമിടപാടുകളിൽ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും.  

 

അവിട്ടം: പ്രതികൂലസാഹചര്യങ്ങൾ ഒന്നൊന്നായി തരണം ചെയ്യും. സാമ്പത്തികവിഷമങ്ങൾ നേരിടുമെങ്കിലും സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ സഹായത്താൽ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. 

 

ചതയം:  ഗുണാനുഭവങ്ങൾ വര്‍ധിച്ചു നില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. എങ്കിലും ഒരുതരം അസംതൃപ്‌തി എപ്പോഴും പിന്തുടരും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. 

 

പൂരുരുട്ടാതി :ഗുണദോഷസമ്മിശ്രമായിരിക്കും. തൊഴില്‍പരമായ യാത്രകൾ വേണ്ടിവരും. അതിനാല്‍ത്തന്നെ ക്ഷീണം വര്‍ധിക്കും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. 

 

ഉത്രട്ടാതി: തൊഴിലിൽ നിന്നുള്ള നേട്ടങ്ങൾ കൈവരിക്കും. അനവസരത്തിൽ അഭിപ്രായപ്രകടനം നടത്തി വെറുപ്പ് സമ്പാദിക്കും. പൊതുവിൽ വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളിൽ സംബന്ധിക്കും. 

 

രേവതി :  അലച്ചിൽ വര്‍ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികൾ ചിലപ്പോൾ ഉപേക്ഷിക്കേണ്ടതായി വരാം.

Content Summary : Weekly Star Prediction by Sajeev Shastharam / 2023 May 14 to 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com