കൊല്ലവർഷം 1199, മലയാള പുതുവർഷം നിങ്ങൾക്കെങ്ങനെ? നക്ഷത്രഫലം
Mail This Article
മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4): പൊതുവേ ഗുണദോഷമായ ഒരു വർഷമായിരിക്കും ഇത്. സാമ്പത്തിക നില ഭദ്രമായി തുടരും. അവിവാഹിതരുടെ വിവാഹം നടക്കും. സ്വന്തമായി ഭൂമിയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സാധ്യത കാണുന്നു. പങ്കാളിയുമായി ഉണ്ടായിരുന്ന ഭിന്നത പരിഹരിക്കും. വർഷത്തിന്റെ അവസാന പാദം കൂടുതൽ ഗുണ കരമാകും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
എടവക്കൂർ ( കാർത്തിക3/4, രോഹിണി, മകയിരം1/2): തീർത്ഥയാത്ര നടത്താൻ സാധിക്കും.ചിലവുകൾ അമിതമായി തുടരും. വ്യാപാരത്തിൽ ചില നഷ്ടങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. വിദേശത്ത് ഉദ്യോഗത്തിന് പരിശ്രമിക്കുന്നവർക്ക് അത് ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകാം.കോടതി കാര്യങ്ങൾ അനുകൂലമായ തീരുമാനം ഉണ്ടാകും. കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും. ആരോഗ്യം നന്നായി ശ്രദ്ധിക്കണം.
മിഥുനക്കൂർ ( മകയിരം1/2, തിരുവാതിര, പുണർതം3/4): വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു വർഷമാണിത്. ദീർഘകാലമായി പരിശ്രമിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. പ്രവർത്തന രംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. സ്ഥാനക്കയറ്റത്തിലും ശമ്പള വർധനവിനും സാധ്യതയുണ്ട്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം പ്രതീക്ഷിക്കാം. പൂർവികസ്വത്ത് കൈവശം വന്നുചേരും .വർഷത്തിന്റെ അവസാനഭാഗം ചെലവുകൾ വർധിക്കും.
കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം): പ്രവർത്തന രംഗത്ത് ബുദ്ധിമുട്ടുകൾ തുടരുന്ന വർഷമാണിത്. പുതിയ വീട് സ്വന്തമാക്കാൻ കഴിയും.സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകും. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. വാഹന അപകടങ്ങൾക്ക് സാധ്യത കാണുന്നു.പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.വർഷാവസാനം പല നേട്ടങ്ങളുംപ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതി കൈവരിക്കാനാകും.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം1/4): വളരെയധികം ദൈവാധനം ഉള്ള ഒരു വർഷമാണിത്. ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും സാധിക്കും. ഭാഗ്യം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും. ധനസ്ഥിതി തൃപ്തികരമായി തുടരും. മക്കളുടെ നേട്ടത്തിൽ സന്തോഷിക്കാൻ സാധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. വർഷാവസാനം തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാനിടയുണ്ട്. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.
കന്നിക്കൂർ (ഉത്രം, അത്തം, ചിത്തിര 1/2): സാമ്പത്തികമായി വളരെ ഗുണകരമായ ഒരു വർഷമാണിത്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. വർഷാവസാനം ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾക്ക് ഈ സമയം പ്രയോജനപ്പെടുത്താം. മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ പുനരാരംഭിക്കാൻസാധിക്കും .പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും.
തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം3/4): ദൈവാധനമുള്ള ഒരു വർഷമാണിത്. ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും. അവിവാഹിതരുടെ വിവാഹം നടക്കാനും സാധ്യ തയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല കാലമാണ്. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. സഹോദര സഹായം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശി ക്കാൻ കഴിയും. വർഷാവസാനം പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്.
വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട): ധാരാളം യാത്രകൾ ആവശ്യമായിവരും. വീട്ടിൽ ചില അസ്വസ്ഥതകൾ ഉണ്ടാവാൻ ഇടയുണ്ട്. ശത്രുക്കൾ കൂടുതൽ ശക്തരാകും. വിദേ ശയാത്രയ്ക്ക് അവസരം ലഭിക്കും. ആരോഗ്യം തൃപ്തികരമായി തുടരും. പരീക്ഷയിൽ ഉന്നത വിജയം നേടും. വർഷാവസാനം കൂടുതൽ ഗുണകരമാകും. കുടുംബത്തിൽ ഒരു സന്തതി പിറക്കാനും സാധ്യതയുണ്ട്. ഭൂമി വാങ്ങാൻ കഴിയും. അവിവാഹിതരുടെ വിവാഹം നടക്കും.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4): സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാവുന്ന വളരെ ഗുണകരമായിട്ടുള്ള ഒരു വർഷമാണിത്. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി നേടാനാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. വർഷത്തിന്റെ അവസാനം പലകാര്യങ്ങളും മന്ദഗതിയിലാവും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. വീട് പുതുക്കി പണിയും.
മകരക്കൂർ (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2): ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും .വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നില നിൽക്കും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ അലസരാവാൻ ഇടയുണ്ട്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. തീർത്ഥയാത്രയിൽ പങ്കെടുക്കും. വർഷത്തിന്റെ അവസാന പാദം കൂടുതൽ ഗുണകരമായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കും.
കുംഭക്കൂർ (അവിട്ടം 1/2, ചതയം , പൂരുരുട്ടാതി3/4): കഴിഞ്ഞവർഷത്തേക്കാൾ പലതുകൊണ്ടും മികച്ച വർഷമായിരിക്കും ഇത്. പങ്കാളികൾ തമ്മിലുള്ള തർക്കങ്ങൾ ലഭ്യമായിപരിഹരിക്കും. ആ രോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രാർത്ഥനകൾ മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. പല കാര്യങ്ങളും നടക്കാൻ പലപ്രാവശ്യം ശ്രമിക്കേണ്ടതായി വരാം. വർഷത്തിന്റെ അവസാന പാദം മികച്ചതാകും. സാമ്പത്തിക പുരോഗതി നേടും.
മീനക്കൂർ (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി): സാമ്പത്തികമായി ഈ വർഷം വളരെ ഗുണകരമാണ്. ദൈവാധീനമുള്ള കാലമാണ്.തടസ്സങ്ങളെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി നേടും. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കും. വർഷത്തിന്റെ അവസാന പാദം അത്ര നന്നല്ല. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
Content Highlights: Yearly Prediction | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online