ADVERTISEMENT

Aries- (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): കുടുംബജീവിതം സന്തോഷകരമായി മാറും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധിക്കും. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. വരുമാനം വർധിക്കും. പുണ്യകർമങ്ങൾ മുടങ്ങാതെ നടത്തുക. ബന്ധുക്കൾ സന്ദർശനത്തിന് എത്തും. പങ്കാളിയെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും. ചെറിയ തടസങ്ങൾ ഉണ്ടാകുമെങ്കിലും അതെല്ലാം തരണം ചെയ്യാൻ ക ഴിയും. വാരാന്ത്യത്തിൽ ചില ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.

Taurus- (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കാൻ പൊതുവേ സന്തോഷകരമായ വാരമാണിത്. ഭാര്യ  ഭര്‍ത്താക്കന്മാർ തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാൻ കഴിയും. നിയമകാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. അനുകൂലമായ മാറ്റങ്ങളുടെ സൂചന ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ചെറിയ ചെറിയ അസുഖങ്ങൾ പിടിപെടാൻ സാധ്യത കാണുന്നു. സ്വന്തമായി വീട് നിർമിക്കാൻ സ്ഥലം വാങ്ങും.

Gemini- (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): യാത്ര ഗുണകരമായി വരും. ആലോചിച്ച് തീരുമാനം എടുക്കുന്നത് കൊണ്ട് കാര്യങ്ങൾ നീട്ടി കൊണ്ട് പോകരുത്. മക്കളുടെ  നേട്ടങ്ങൾ സന്തോഷം നല്‍കും. പരസ്പരം സഹകരണവും സമര്‍പ്പണവും കൊണ്ട് വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. തടസ്സങ്ങൾ തരണം ചെയ്യാൻ കഴിയും. വരുമാനം മെച്ചമാകും. സഹോദര സഹായം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. പങ്ക് കച്ചവടം കൂടുതൽ പുരോഗതി നേടും.

Cancer–(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും. അഭിനയരംഗത്ത് ശോഭിക്കും. അടുത്ത ഒരു ബന്ധുവുമായുള്ള തർക്കം പരിഹരിക്കും. ആരോഗ്യം തൃപ്തികരമായി തുടരും. ഏർപ്പെടുന്ന എല്ലാ കാര്യത്തിലും വിജയിക്കുവാൻ കഴിയും. ഭാഗ്യമുള്ള വാരമായി അനുഭവപ്പെടും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. യാത്രകൾ കൊണ്ട് ഉദ്ദേശിച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വിദേശയാത്രയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങും.

Leo– (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പൊതുവേ എല്ലാക്കാര്യത്തിലും ഉത്സാഹം. കൂടുതലായി അനുഭവപ്പെടും. കുടുംബ ജീവിതം സന്തോഷകരമാകും. പ്രവർത്തന മേഖലയിൽ അപൂർവനേട്ടങ്ങൾ കൈവരിക്കും. ധനപരമായ പുരോഗതി നേടും. വിദ്യാർഥികൾക്ക് പഠന കാര്യങ്ങളിൽ താൽപര്യം വർധിക്കും. വാഹന ഇടപാടുകൾ ലാഭകരമാവും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ സാധിക്കും. ദൈവാധീനം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

Virgo– (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സാമ്പത്തിക നില മെച്ചപ്പെടും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും. മനസ്സിന് ഉന്മേഷവും ഉത്സാഹവും ഉണ്ടാകും. വിദ്യാർഥികൾ അപകരുടെ പ്രശംസ പിടിച്ചുപറ്റും. വിദേശ വാസയോഗവും ധനാഭിവൃദ്ധിയും ഉണ്ടാവും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകും. പുതിയ വാഹനം സ്വന്തമാക്കും. കർമരംഗത്ത് ഗുണകരമായി മാറ്റങ്ങൾ ഉണ്ടാകും. ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പുണ്യകർമങ്ങൾ മുടങ്ങാതെ നടത്തുക.

Libra– (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ദൈവാധനമുള്ള കാലമാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വിദേശത്തു നിന്നും ഒരു  സന്തോഷ വാർത്ത പ്രതീക്ഷിക്കാം. പ്രവർത്തന രംഗത്ത് പ്രതികൂലമായ ചില സ്ഥിതിവിശേഷങ്ങൾ അനുഭവപ്പെടും. യാത്രകൾ കൊണ്ട്  നേട്ടങ്ങൾ ഉണ്ടാകും. കാര്യങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരവിലും അധികമായ ചെലവുകൾ ഉണ്ടാകും. 

Scorpio– (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): നേരത്തെ തീരുമാനിച്ച യാത്രകൾ ആവശ്യമായി വരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താൻ കഴിയും. പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാവും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. പ്രവർത്തനരംഗത്ത് വളരെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മാനസിക വിഷമതകൾ ഉണ്ടാകാം. ചില ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാൻ സാധിക്കും. സ്വർണത്തിൽ പണം നിക്ഷേപിക്കാൻ സാധിക്കും.

Sagittarius– (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സ്ഥാനക്കയറ്റം ലഭിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. ധനപരമായി പലവിധ നേട്ടങ്ങൾ ഉണ്ടാകും. സ്വന്തമായി ഭൂമി വാങ്ങാൻ സാധിക്കും. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കും. ജലദോഷം, ചുമ പോലുള്ള അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. സ്പോർട്സ് രംഗത്ത് ശോഭിക്കും. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടും. 

Capricorn– (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പൊതുവേ ഗുണകരമായ വാരമാണിത്. പുതിയ ബിസിനസ് തുടങ്ങാൻ കഴിയും. സാമൂഹിക കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടും. നിക്ഷേപം എന്ന നിലയ്ക്ക് ഭൂമി വാങ്ങും. വിവാഹാലോചനകൾ പുരഗമിക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കും. വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ ജോലി ലഭിക്കും.അംഗീകാരങ്ങളും ബഹുമതികളും പ്രതീക്ഷിക്കാം. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല.

Aquarius– (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്. ചികിത്സ ആവശ്യമായി വരാം. സ്വർണാഭരണങ്ങൾ സമ്പാദിക്കും. തൊഴിൽ രംഗത്തെ ബുദ്ധിമുട്ടുകൾ തുടരും.വീട് നിർമിക്കാൻ സ്ഥലം വാങ്ങും. വിദേശത്തു നിന്നും അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. സർക്കാരിൽ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കില്ല. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നതക്കും സാധ്യതയുണ്ട്.

Pisces– (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പുതിയ പ്രണയബന്ധം നാമ്പെടുക്കും. സൽക്കാരങ്ങളിൽ പങ്കുകൊള്ളും. തൊഴിൽ രംഗത്തെ  അസ്വസ്ഥതകൾ പരിഹരിക്കും. വീട്ടുകാരോടൊപ്പം ഉല്ലാസ യാത്ര നടത്തും. എല്ലാ കാര്യങ്ങളും ഉൽസാഹത്തോടെ ചെയ്ത് തീർക്കാൻ സാധിക്കും. അംഗീകാരങ്ങളും ബഹുമതികളും നേടും. ആഴ്ചയുടെ തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുമെങ്കിലും അതെല്ലാം പിന്നീട് പരിഹരിക്കാൻ സാധിക്കും. ധനസ്ഥിതി തൃപ്തികരമായ തുടരും.

ലേഖകൻ

Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

Weekly Zodiac Prediction by P B Rajesh, 2023 October 15 to 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com