ADVERTISEMENT

അശ്വതി: സന്താനങ്ങളുടെ ഉപരിപഠനം മനസ്സിലുദ്ദേശിച്ച വിധത്തിൽ പൂർത്തീകരിക്കുവാൻ സാധിച്ചതിൽ മനസ്സമാധാനമുണ്ടാകും.  മകളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും.

ഭരണി: മേലധികാരിയുടെ ദുഃസംശയങ്ങൾക്ക് വിശദീകരണം നൽകേണ്ടിവരും. സുഹൃത് ഹായത്തിൽ വിദേശ ഉദ്യോഗത്തിന് യോഗമുണ്ട്. 

കാർത്തിക: ആത്മാർഥമായ പ്രവർത്തനങ്ങളാൽ ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും വർധിക്കുന്ന ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. അവധിയെടുത്ത് വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. 

രോഹിണി: വിവിധ ആവശ്യങ്ങൾക്കായി അവധിയെടുത്തു യാത്രകൾ വേണ്ടിവരും.  വിശേഷപ്പെട്ട ദേവാലയദർശനത്തിന് അവസരം ലഭിക്കും. 

മകയിരം: കാര്യനിർവഹണശക്തിയും ഉത്സാഹവും ഉന്മേഷവും വർധിക്കും. അന്യരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. 

തിരുവാതിര: പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പുനഃപരീക്ഷയിൽ വിജയിക്കും. 

പുണർതം: കടപ്പാടുകൾ മറക്കാതെ പ്രവർത്തിക്കുന്നതിനാൽ ക്രമേണ അഭ്യുന്നതിയുണ്ടാകും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാനിടവരും. 

പൂയം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. 

ആയില്യം: സത്യസന്ധവും നീതിയുക്തവുമായ പ്രവർത്തന ശൈലി എതിർപ്പുകളെ അതിജീവിച്ചു കാര്യവിജയം കൈവരിക്കുവാൻ വഴിയൊരുക്കും. സന്ധി സംഭാഷണത്തിൽ മധ്യസ്ഥ സ്ഥാനം വഹിക്കുവാനിട വരും. 

മകം: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. അന്തിമമായി ഉപരിപഠനത്തിന് ഉദ്ദേശിച്ച സ്ഥാപനത്തിൽ പ്രവേശനം ലഭിക്കും. 

പൂരം: ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിച്ചതിൽ ആത്മാഭിമാനം തോന്നും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ കേൾക്കാനിടവരും. മത്സര രംഗങ്ങളിൽ വിജയം കൈവരിക്കും. 

ഉത്രം: പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. 

അത്തം: സഹപ്രവർത്തകന് സാമ്പത്തിക സഹായം നൽകുവാനിടവരും. ഏറ്റെടുത്ത ചുമതലകൾ ചെയ്തീർക്കുവാൻ അത്യധ്വാനം വേണ്ടിവരും. 

ചിത്തിര: അവസ്ഥാഭേദങ്ങൾക്കനുസരിച്ചു മാറുന്ന പുത്രന്റെ സമീപനത്തിൽ ആശങ്ക വർധിക്കും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്. 

ചോതി: അനാഥർക്കും അശരണരായവർക്കും ഉപരിപഠനത്തിന് സഹായം നൽകുവാനിട വരും. പട്ടണത്തിൽ പണി ചെയ്തുവരുന്ന ഗൃഹം വാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്തു കരാറെഴുതും. 

വിശാഖം: കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. സഹപാഠിയോടൊപ്പം ഉപരിപഠനത്തിനു ചേരുവാൻ സാധിച്ചതിൽ സമാധാനമുണ്ടാകും. 

അനിഴം: മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. 

തൃക്കേട്ട: വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. അധിവാസ ഗൃഹത്തിനോടനുബന്ധമായ പട്ടണത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കാഴ്ചപാടുകളുടെ വ്യത്യസ്തതയാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. 

മൂലം: പ്രവർത്തനമണ്ഡലങ്ങളിൽ നിന്നും സാമ്പത്തിക പുരോഗതി കൈവരും. അവിചാരിത ചെലവുകൾ വർധിക്കും. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും

പൂരാടം: മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിൽ പാരിതോഷികം ലഭിക്കും. സഹവർത്തിത്വ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും. സഹപാഠിയോടൊപ്പം ഉപരിപഠനത്തിന് ചേരുവാൻ സാധിക്കും.

ഉത്രാടം: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആഗ്രഹ സാഫല്യത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും. വ്യവസ്ഥകളിൽ നിന്നും വ്യതിചലിക്കരുത്. 

തിരുവോണം: മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സമ്പന്നനാണെന്നു തോന്നുന്ന വിധം ജീവിക്കുവാൻ സാധിക്കുന്നതിൽ ആശ്വാസം തോന്നും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. 

അവിട്ടം: ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. ഗർഭം ധരിക്കുവാനുള്ള സാഹചര്യമുണ്ടാകും. വാഹനാപകടത്തിനു സാക്ഷിയാകും. 

ചതയം: ഗൃഹനിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം നിർവഹിക്കും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി അപേക്ഷ നൽകും. 

പൂരുരുട്ടാതി: പ്രവർത്തനമേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും. 

ഉത്തൃട്ടാതി: അസാധാരണ വ്യക്തിത്വമുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതിക്ക് അപേക്ഷ നൽകും. 

രേവതി: വാഹനം മാറ്റിവാങ്ങുവാനിടവരും. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. എതിർപ്പുകളെ അതിജീവിക്കുവാൻ സാധിക്കും. പൊതുപ്രവർത്തനങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവും ലഭിക്കും.

English Summary:

Weekly Prediction by Kanippayyur Narayanan Namboodiripad, 2023 October 15 to 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com