ADVERTISEMENT

അശ്വതി:ബന്ധുക്കളെ പിണക്കരുത്. വാക്കുകൾക്ക് നിയന്ത്രണം വേണം. ആരോഗ്യകാര്യത്തിലും അതീവ ശ്രദ്ധവേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്. ആവശ്യമില്ലാത്ത കാര്യം പറഞ്ഞ് കലഹത്തിന് പോവരുത്. കുടുംബ പ്രശ്നങ്ങളെ നയപരമായി പരിഹരിക്കണം.

ഭരണി: ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട് നേട്ടം കൈവരിക്കാൻ സാധിക്കും. ധനവർധനവ് ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടും. തലവേദന, കണ്ണിന് അസുഖം എന്നിവ മൂലം ക്ലേശമുണ്ടാവാൻ സാധ്യത. ദമ്പതികൾ വിട്ടുവീഴ്ചകൾ ചെയ്യുക. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്.

കാർത്തിക: വേണ്ടപ്പെട്ട ചിലർ കുത്തുവാക്കുകൾ പറഞ്ഞ് വിഷമിപ്പിക്കുന്നതിൽ തളരാൻ പാടില്ല. ശുഭചിന്തകൾ ഗുണം ചെയ്യും. പഠിതാക്കൾക്ക് ഉന്നത വിജയം സ്വായത്തമാക്കുവാനും ഉപരിപഠനത്തിനുള്ള ശ്രമം സഫലമാകുവാനും സാധിക്കും. ധൂർത്ത് ഒഴിവാക്കുക.

രോഹിണി: അധികാരികളുടെ പ്രീതിയും വ്യവഹാരവിജയവും നേടിയെടുക്കാനാകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. കോടതി കേസുകളിൽ അനുകൂലവിധി പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുടെ സഹായം കൂടുതലായി ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കും.

മകയിരം: സൽകർമം ചെയ്യും. വിദേശ ജോലിക്ക് യോഗവും അപ്രതീക്ഷിത ധനലാഭവും കാണുന്നു. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കാനിടയുണ്ട്. കാര്യനിർവഹണ ശക്തി കൂടുതലുണ്ടാകും. പരീക്ഷകളിൽ അപ്രതീക്ഷിത വിജയം, ഉപരിപഠനം, സർക്കാർ സഹായം, ഭവനഭാഗ്യം.

തിരുവാതിര: കർമരംഗത്ത് ഉയർച്ചയും ധനലാഭവും മേലധികാരികളുടെ പ്രീതിയും ലഭിക്കും. പിതാവിന്റെ സ്വത്ത് അനുഭവയോഗമാകും. ജീവിതത്തിലെ പൊരുത്തക്കേടുകൾ മാറി കിട്ടും. സന്താനങ്ങൾ മൂലം സന്തോഷവും ധനലാഭവും പ്രതീക്ഷിക്കാം. കടം കൊടുത്ത ധനം തിരിച്ചു കിട്ടിയേക്കാം.

പുണർതം: അത്യധ്വാനം കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകുവാൻ ശ്രമിക്കുന്നതാണ്. സന്താനങ്ങളുടെ ഭാവി ഭദ്രമാക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാക്കരുത്. പകർച്ചവ്യാധികളെ കരുതിയിരിക്കുക. സാമ്പത്തികക്രയവിക്രയങ്ങൾ നന്നായി ശ്രദ്ധിച്ചു ചെയ്യുക.

പൂയം: യാത്രാവേളയിൽ ധനനഷ്ട സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹന ശക്തിയും വേണ്ടി വരും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. അലസത മൂലം ചെയതു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കുന്നതാണ്. അസുഖങ്ങളെ അവഗണിക്കരുത്

ആയില്യം: അനാവശ്യമായ അഭിപ്രായങ്ങൾ ഗൃഹാന്തരീക്ഷത്തെ ദോഷകരമാക്കും. അറിഞ്ഞു കൊണ്ട് വൻ ബാധ്യതകളിൽ ചെന്നു ചാടരുത്. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിപത്തുകളിലും ചെന്നു ചാടും. വസ്തുതകൾക്ക് നിരക്കാത്ത പ്രവർത്തിയിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാകും.

മകം: ധനവർധനവ് ഉണ്ടാകും. തടസ്സങ്ങളെ ഈശ്വര പ്രാർഥന കൊണ്ട് മാറ്റിയെടുക്കും. കർമരംഗത്ത് ശോഭിക്കും. ആഗ്രഹിച്ച യാത്രകൾ നടത്തും പ്രണയം പൂവണിയും. വിവാഹാലോചന പുരോഗമിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും.

പൂരം: കഴിവുകൾ അംഗീകരിക്കപ്പെടും. വ്യവസായം നവീകരിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. വിപണിയിൽ നിന്നും ലഭിക്കാനുള്ള പണം ലഭിച്ചു തുടങ്ങും. ഭാവി സുഗമമാക്കാൻ വേണ്ട നടപടികൾക്ക് തുടക്കം കുറിക്കും. കടബാധ്യതകൾ തീർക്കാൻ കഴിയും. വളരെ നല്ല വിവാഹാലോചനകൾ വരും.

ഉത്രം: വിവാഹം ആലോചിച്ച് ഉറപ്പിക്കും. വഴുതിപ്പോയ അവസരണങ്ങൾ വീണ്ടും ലഭിച്ചേക്കാം. വീട്ടിലെ സുഖസൗകര്യം വർധിപ്പിക്കും. ശത്രു പീഡയ്ക്ക് പരിഹാരം കണ്ടെത്തും. കുടുംബാംഗങ്ങളുമായി ഒത്തു ചേരുന്നതിനുള്ള അവസരം ലഭിക്കും. അസൂയാലുക്കളെ കരുതിയിരിക്കണം.

അത്തം: ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് കലഹത്തിന് പോവരുത്. സാമ്പത്തിക കാര്യങ്ങളിലും സന്താന കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. ക്ഷമയോടെയും ശ്രദ്ധയോടെയും നീങ്ങിയാൽ ദോഷങ്ങൾ കൂടുതൽ ഉണ്ടാകില്ല. ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട് നേട്ടം കൈവരിക്കാൻ സാധിക്കും.

ചിത്തിര: ഈശ്വര പ്രാർഥന കൊണ്ടും കഠിനാധ്വാനം കൊണ്ടും അഭീഷ്ട കാര്യങ്ങൾ ഉണ്ടാകുന്നതാണ്. ദാമ്പത്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ആത്മാർഥമായ പ്രവർത്തനങ്ങളാൽ ഉദ്ദേശിച്ച കാര്യങ്ങൾ പലതും നടന്നു കിട്ടും. റിയൽ എസ്റ്റേറ്റ് ഊഹ കച്ചവടം. ഇവയിൽ നഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കണം.

ചോതി: കർമരംഗത്ത് അസ്വസ്ഥത, അധ്വാനഭാരം വർധിക്കും. ആലോചിക്കാതെ ചെയ്യുന്ന കാര്യങ്ങളിൽ അനർഥങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. ശ്രദ്ധാപൂർവമുള്ള ധനവിനിയോഗം ഉണ്ടാകേണ്ടതാണ്. ശതുക്കളെ കരുതിയിരിക്കുക. കഠിനാധ്വാനത്തിലൂടെ മത്സരപരീക്ഷയിൽ വിജയം ഉണ്ടാകും.

വിശാഖം: വിദഗ്ദമായ ഉപദേശവും നിർദേശവും സ്വീകരിച്ച് കാര്യങ്ങൾ ചെയ്യുക. കടബാധ്യത, ജാമ്യം ഇവയിൽ ചെന്നു പെടരുത്. കൂടെ നിന്നവരിൽ നിന്നും ചതി പറ്റാതെ നോക്കണം. വീഴ്ച, മുറിവ്, ചതവ്, കലഹം ഇവ വരാതെ നോക്കണം. വിഷഭയം വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

അനിഴം: അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുന്നതിനാൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യുക. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ജോലിഭാരം കുറയ്ക്കണം. തൊഴിൽപരമായും ധനക്രയവിക്രയപരമായും ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. അസമയ യാത്രകൾ കുറയ്ക്കുക.

തൃക്കേട്ട: അനാവശ്യ ബാധ്യതകളിൽ കുടുങ്ങരുത്. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. സർക്കാർ ഉദ്യോഗസ്ഥർക്ക് തൊഴിൽപരമായ ചില നിയന്ത്രണങ്ങൾ ഉണ്ടാകും. ഏറ്റെടുത്ത കാര്യങ്ങൾ വാശിയോടെ വിജയിപ്പിക്കാൻ നോക്കണം. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്.

മൂലം: വിദ്യാർഥികൾക്ക് തുടർ പഠനത്തിനുള്ള സാധ്യത തെളിയും. വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. പുതിയ സംരംഭങ്ങൾക്ക് ധനസഹായം ലഭിക്കും. കുടുംബ ഭദ്രതയ്ക്കായി പ്രവർത്തിക്കും. പൊതുവെ ഈശ്വാരാധീനമുള്ള സമയമാണ്. തൊഴിൽ മേഖലകൾ അനായാസേന കണ്ടെത്തി സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുന്നതാണ്. 

പൂരാടം: ഒന്ന് മനസ്സ് വെച്ച് മുന്നോട്ട് കുതിക്കുകയാണെങ്കിൽ സകല ഐശ്വര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. നഷ്ടപ്പെട്ട തൊഴിൽ തിരിച്ചു പിടിക്കാനുള്ള സാധ്യത ഉണ്ട്. വിദ്യാർഥികൾക്ക് ഈശ്വരാധീനത്താൽ ആഗ്രഹിക്കുന്ന പഠനപുരോഗതി നേടുവാൻ സാധിക്കുന്നതാണ്.

ഉത്രാടം: നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തും. ഔദ്യോഗിക രംഗത്ത് ഉയർച്ച ഗൃഹനിർമാണ പ്രവൃത്തികൾ ആരംഭിക്കും. പഴയകാല ചില സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കണ്ടുമുട്ടും. വിദേശയാത്ര സഫലമാകും. വിവാഹം ആലോചിച്ച് ഉറപ്പിക്കും.

തിരുവോണം: ധനപരമായി നല്ല ഉയർച്ച ഉണ്ടാകും. പ്രണയം വിവാഹത്തിൽ കലാശിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരിച്ചു കിട്ടും. കാരുണ്യ പ്രവർത്തനങ്ങൾക്ക് മനസ്സ് കാട്ടും. മിക്ക കാര്യങ്ങൾക്കും ഭാഗ്യം അനുകൂലമാവും. തിരക്കേറിയ ജീവിതത്തിൽ നിന്നും അവധിയെടുത്ത് വിനോദ യാത്രയ്ക്ക് പോകും

അവിട്ടം: സഹപ്രവർത്തകരുടെ സ്വാർഥത മന:ശാന്തി കെടുത്തും. ജോലിയിൽ ഉത്സാഹവും ഉൻമേഷവും വീണ്ടെടുക്കാൻ ശ്രമിക്കണം. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച പോലെ താഴ്ചയും ഉണ്ടാകും. വിദ്യാർഥികൾ അലസത വെടിയണം.

ചതയംസാമ്പത്തിക സ്ഥിരത ഉണ്ടാകാനുള്ള ശ്രമങ്ങൾ മുടക്കരുത്. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിയും സ്വാധീനവും ഉപയോഗിക്കണം. മാനസിക ആരോഗ്യം മെച്ചമാക്കാൻ സ്വന്തം കഴിവുകൾ നല്ല രീതിയിൽ ഉപയോഗിക്കണം. എന്ത് കാര്യം ചെയ്യും മുൻപ് വരും വരായ്മകൾ ചിന്തിച്ച് ചെയ്യണം.

പൂരുരുട്ടാതി: ആദായകരമല്ലാത്ത കാര്യങ്ങൾക്ക് സമയവും പണവും ചെലവഴിക്കരുത്. തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക. മാനസിക പിരിമുറുക്കം കുറയ്ക്കാൻ കൂടുതൽ സമയം ഈശ്വര പ്രാർഥനയ്ക്കായി മാറ്റി വയ്ക്കുക. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. കുടുംബാന്തരീക്ഷം അയവുള്ളതാക്കാൻ ആത്മാർഥമായി ശ്രമിക്കണം.

ഉത്തൃട്ടാതി: ശുഭാപ്തി വിശ്വാസത്തോടെയുള്ള നീക്കം തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. മാതാപിതാക്കളുടെ വാക്കുകളെ ധിക്കരിക്കരുത്. വിദ്യാർഥികൾ സമയം വെറുതെ പാഴാക്കി കളയരുത്. ആരോഗ്യ കാര്യത്തിൽ ഉപേക്ഷ പാടില്ല.

രേവതി: വീഴ്ചകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. അനിഷ്ടകരമായ സാഹചര്യങ്ങളെ ബുദ്ധിപൂർവം നേരിടണം. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കണം. കഠിനാധ്വാനത്താൽ ജീവിത നിലവാരം വർധിക്കും. എന്തിലും കുറ്റം കണ്ടുപിടിക്കുന്നവരുമായുള്ള ബന്ധം ഉപേക്ഷിക്കും.

ജ്യോതിഷി പ്രഭാസീന സി.പി 

ഹരിശ്രീ
പി. ഒ : മമ്പറം 
വഴി : പിണറായി
കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
ഫോൺ:9961442256

English Summary:

Monthly Star Prediction by Prabhaseena C P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com