ADVERTISEMENT

രാഹുവും കേതുവും പതിനെട്ടു മാസങ്ങൾക്കു ശേഷം രാശി മാറുകയാണ്. രാശി ചക്രത്തിൽ സദാ പ്രതിലോമമായി സഞ്ചരിക്കുന്ന രാഹു കേതുക്കൾ 2023 ഒക്ടോബർ 30 ന്  

പകൽ 02.13നു രാശി പകരുകയാണ്. രാഹു മേടത്തിൽ നിന്ന് മീനത്തിലേക്കും കേതു തുലാത്തിൽ നിന്ന് നിന്ന് കന്നിയിലേക്കും മാറും. രാശി മാറുന്നതിനൊപ്പം രാഹു അശ്വതിയിൽ നിന്ന് രേവതിയിലേക്കും  തുടർന്ന് ജൂലൈ 08നു കാലത്ത് 05.30 നു രേവതിയിൽ നിന്ന് ഉതൃട്ടാതിയിലേക്കും സഞ്ചരിക്കും. എന്നാൽ കേതു രാശി മാറുമ്പോഴും ചിത്തിര നക്ഷത്രത്തിൽ തന്നെ 2024 മാർച്ച് 04നു കാലത്ത് 05.30 വരെ തുടരും. തുടർന്ന് കേതു അത്തത്തിൽ സഞ്ചരിച്ചു തുടങ്ങും. രാഹു കേതുക്കളുടെ അടുത്ത രാശി മാറ്റം 2025 മെയ് മാസം 18 നു വൈകിട്ട്  05.08 നാണ്. അന്ന് രാഹു കുംഭം രാശിയിലേക്കും കേതു ചിങ്ങത്തിലേക്കും പ്രവേശിച്ചു സഞ്ചരിച്ചു തുടങ്ങും. ഇപ്പോഴത്തെ രാശി മാറ്റം അനുസരിച്ച് ഓരോ കൂറുകാർക്കും അനുഭവത്തിൽ വരാനിടയുമുള്ള  പൊതു ഫലങ്ങൾ ഇവിടെ ചേർക്കുന്നു.

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4): പ്രധാനമായും ആരോഗ്യകാര്യത്തിൽ അധികശ്രദ്ധ പുലർത്തുക, കർമരംഗത്ത് അപ്രതീക്ഷിത നേട്ടം പ്രതീക്ഷിക്കാം. വിദേശ ജോലിക്കു ശ്രമിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ഉണ്ടാവുന്ന കാലമാണ്. അധികാരകേന്ദ്രത്തിൽ നിലനിന്നിരുന്ന മത്സരങ്ങൾ തരണം ചെയ്യും. കുടുംബത്തിൽ സമാധാന ശ്രമങ്ങൾക്കു നേതൃത്വം നൽകും. തൊഴിൽ പരമായി സന്താനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഉറ്റവരിൽ നിന്നും ധനസഹായം ലഭിക്കും. സാങ്കേതിക മേഖലയിൽ തൊഴിൽ ലഭിക്കും. ജീവിതപങ്കാളിക്കു അനുകൂലസമയം. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ജോലി സംബന്ധമായി സ്വഗൃഹം വിട്ടു താമസിക്കും. വ്യവഹാരങ്ങളിൽ എതിരാളികൾക്ക് മേൽ വിജയം കൈവരിക്കും. മത്സരപ്പരീക്ഷകളിൽ വിജയം നേടും. 

ഇടവക്കൂർ (കാർത്തിക 3/ 4, രോഹിണി, മകയിരം 1/2): അനുഭവിച്ചുകൊണ്ടിരുന്ന വിഷമതകളിൽ വലിയൊരാശ്വാസം ഉണ്ടാകും. തൊഴിൽപരമായ നേട്ടം. താൽക്കാലിക ജോലി സ്ഥിരപ്പെടും. ഉന്നതസ്ഥാനീയരുമായി മികച്ച ബന്ധം സ്ഥാപിക്കുവാൻ സാധിക്കും. യാത്രകൾ വഴി നേട്ടങ്ങൾ കൈവരിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കുവാൻ സാധിക്കും. സുഹൃദ്‌സമാഗമം ഉണ്ടാകും. പൈതൃകസ്വത്ത് അനുഭവത്തിൽ വരും. ഭവനനവീകരണത്തിനു പണം ചെലവിടും. പണമിടപാടുകളിൽ  കൃത്യത പുലർത്തും. അടുത്ത സുഹൃത്തുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. സാമ്പത്തിക വിഷമതകളിൽ നിന്ന് ആശ്വാസം. 

മിഥുനക്കൂർ (മകയിരം 1/ 2, തിരുവാതിര, പുണർതം 3/4 ): തൊഴിൽരംഗത്ത് നേട്ടങ്ങൾ, മാനസികമായി നിലനിന്നിരുന്ന വിഷമതകൾ മാറും. ഭൂമി വാങ്ങുവാനും ഗൃഹനിർമാണം ആരംഭിക്കുവാനും യോഗമുള്ള കാലമാണ്. ഗൃഹനിമാണം ആരംഭിച്ചവർക്ക് ഭംഗിയായി പൂർത്തീകരിക്കുന്നതിന് സാധിക്കും. കടം നൽകിയ പണം തിരികെ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് അനുകൂല സമയം. സഹപ്രവർത്തകരുടെ സഹായം എല്ലാക്കാര്യത്തിലും ഉണ്ടാകും. ഉപരിപഠനത്തിനുള്ള സാഹചര്യങ്ങൾ ചേർന്ന് വരുന്ന സമയമാണ്. അർഥസർക്കാർ സ്ഥാപനത്തിൽ സ്ഥിരജോലി ലഭിക്കും.  തികച്ചും അവിചാരിതമായി ധനലാഭം പ്രതീക്ഷിക്കാം. 

കർക്കിടകക്കൂർ  (പുണർതം 1/ 4, പൂയം, ആയില്യം): പിതാവിനോ പിതൃതുല്യർ ആയവർക്കോ അരിഷ്ടതകൾ, ഔദ്യോഗികരംഗത്ത് നേട്ടം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറും. ഷെയർ, ഊഹക്കച്ചവടം എന്നിവയിൽ നിന്ന് ധനലാഭം കൈവരിക്കും. മനസ്സുഖം വർധിക്കും. സാമൂഹിക പ്രവർത്തനരംഗത്ത് അംഗീകാരം തേടിയെത്തും. പ്രണയബന്ധം ദൃഢമാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. 

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/ 4): ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. കോടതി വ്യവഹാരങ്ങളിൽ തിരിച്ചടികൾ നേരിടാം. പൊതുപ്രവർത്തനരംഗത്തു നേട്ടം കൈവരിക്കും. തൊഴിൽപരമായി  വിഷമതകൾ നേരിടാവുന്നതാണ്. വിവാഹമാലോചിക്കുന്നവർക്കു ഉത്തമ ബന്ധം ലഭിക്കുന്നതിന് താമസം നേരിടാം. ബന്ധുജനങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടി വരും. സാമ്പത്തികമായി വിഷമതകൾ നേരിടാം. കുടുംബ ബന്ധങ്ങളിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. വാഹനത്തിനോ ഭവനത്തിനോ അറ്റകുറ്റപ്പണികൾ വേണ്ടിവരാം. സഹോദരങ്ങൾ മുഖേന സന്തോഷിക്കാനിടവരും.  കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. 

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2): ബന്ധങ്ങളിൽ നിലനിന്നിരുന്ന പ്രശ്ങ്ങൾ വിട്ടൊഴിയും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി. വിദേശ ജോലിക്കു ശ്രമിക്കുന്നവർക്ക് അനുകൂല കാലമാണ്. മികച്ച സ്ഥാപനത്തിൽ നിന്നും മേന്മയുള്ള ഓഫർ ലഭിക്കും. വാടകവീട്ടിൽ നിന്നും സ്വന്തം ഭാവനത്തിലേക്ക് മാറുന്നതിന് സാധിക്കും. ക്യാമ്പസ് ഇന്റർവ്യൂ വഴി   മികച്ച ജോലി ലഭിക്കും. വസ്തു തർക്കം ന്യായമായി പരിഹരിക്കും. ആഡംബരവസ്തുക്കൾ സമ്മാനമായി ലഭിക്കും. ഏജൻസി ഇടപാടിൽ ധനവരവ്. ഗൃഹം മോടിപിടിപ്പിക്കും. സന്താന ഗുണം ഉണ്ടാകും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുവകകൾ തിരികെ ലഭിക്കും. പഴയ വാഹനം മാറ്റി വാങ്ങുവാൻ സാധിക്കും.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/ 4): ആഗ്രഹങ്ങൾ സാധിക്കുന്ന കാലമാണ്. പ്രാഫഷണൽ കോഴ്‌സുകളിൽ ഉന്നത വിജയം.  തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വർധിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ നേട്ടം. തടസ്സപ്പെട്ടു കിടന്നിരുന്ന  ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കും. സാമ്പത്തിക ബാധ്യതകൾ തീർക്കും. സന്താനങ്ങൾ മുഖേന മനഃ സന്തോഷം കൈവരിക്കും. ശത്രുപീഢ  കുറയും. ഉപരിപഠനത്തിന് സ്കോളർഷിപ്  ലഭിക്കും. വിവാഹത്തിനുണ്ടായിരുന്ന തടസ്സം മാറും. 

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട): സന്താനങ്ങളെ കൊണ്ട് മനോവിഷമം, ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് മാനഹാനി, സാമ്പത്തിക വിഷമതകൾ,  മേലധികാരികളിൽ നിന്നുള്ള പ്രതികൂല നടപടികൾ, ആഢംബര വസ്തുക്കൾക്കായി പണച്ചെലവ്  എന്നിവയുണ്ടാകും.  ആഗ്രഹിച്ചിരുന്ന ജോലിക്ക്  നിയമന ഉത്തരവ് ലഭിക്കും. കുടുംബത്തിൽ നിലനിന്നിയൂർന്ന അസ്വസ്ഥകൾ വിട്ടൊഴിയും. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും. ജീവിതപങ്കാളിക്ക് ചെറിയ രോഗദുരിത സാധ്യത, ഗവേഷണ  രംഗത്ത് അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിക്കാം. മാതൃസ്വത്തിന്റെ വീതം ലഭിക്കും.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4) : വിദേശ തൊഴിൽ ലാഭത്തിനു സാധ്യത. മനസ്സിനിണങ്ങിയ ഗൃഹലാഭം. സേനാവിഭാഗങ്ങളിൽ സ്ഥാനക്കയറ്റം. വാസസ്ഥാനം വെടിഞ്ഞു താമസിക്കേണ്ടി വരും. വ്യാപാരം അഭിവൃധിപ്പെടും. വിവാഹ ആലോചനകാലിൽ തീരുമാനമെടുക്കും.  കോടതികളിൽ  നിലനിന്നിരുന്ന കേസുകൾ വിജയം കൈവരിക്കും. സാമ്പത്തിക പരമമായ മേൽഗതി കൈവരിക്കും. പ്രണയ ബന്ധങ്ങളിൽ അനുകൂല തീരുമാനം കൈക്കൊള്ളും. ബന്ധുജന സഹായം വർധിക്കും.

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത മുന്നേറ്റം. വിവാഹം ആലോചിക്കുന്ന വർക്ക് മനസ്സിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ശാരീരിക വിഷമതകൾ വിട്ടൊഴിയും. വിദേശ തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. ഭവനത്തിൽ നവീകരണ പ്രവർത്തനങ്ങൾ ,പുതിയ വാഹന ലാഭം , ഭവന നിർമ്മാണം പൂർത്തീകരിക്കും. പണമിടപാടുകളിൽ നേട്ടം. രോഗ ദുരിതത്തിൽ നിന്ന്  ആശ്വാസം. പതിവിൽക്കൂടുതൽ യാത്രകൾ വേണ്ടി വരും. 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ): ധനപരമായി സ്ഥിതി അനുകൂലമല്ല. ബിസിനസ്സ് രംഗത്ത് നേട്ടം. വിദ്യാർത്ഥികൾക്ക് മികവ് പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും.  വ്യവഹാരങ്ങളിൽ അനുകൂല വിധി ലഭിക്കും.  യാത്രകൾ വഴി നേട്ടം കൈവരിക്കും. സേനാ വിഭാഗങ്ങളിൽ  ജോലി ലഭിക്കുവാൻ അവസരമൊരുങ്ങും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ  ഏറ്റെടുക്കേണ്ടിവരും. വിവാഹ ആലോചനകളിൽ അനുകൂല ബന്ധം ലഭിക്കും. ഭാര്യാഭർത്തൃ ബന്ധത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ വിട്ടൊഴിയും. പ്രവർത്തന മികവിന് അംഗീകാരം ലഭിക്കും.  

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): മാനസിക സംഘർഷം അനുഭവിക്കും. സ്വന്തം പ്രവർത്തികൾ തിരിച്ചടി ആകുവാൻ ഇടയുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കുവാൻ അവസരം. താൽക്കാലിക ജോലി സ്ഥിരപ്പെടും. കടബാധ്യതകൾ തീർക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെവരും. വിദ്യാർത്ഥികൾ ഉപരിപഠനത്തിനുള്ള പരിശ്രമത്തിൽ വിജയം കാണും. സുഹൃത്തുക്കളുമായി നിലനിന്നിരുന്ന അഭിപ്രായഭിന്നതകൾ ശമിക്കും. ആരോഗ്യപരമായ വിഷമതകൾ വിട്ടൊഴിയും .

രാഹു കേതു ദോഷപരിഹാരത്തിനായി ശിവൻ, ഗണപതി, ദുർഗ ഭജനം നടത്തുന്നത് വളരെ നല്ലതാണ്. ശിവങ്കൽ രുദ്രാഭിഷേകം നടത്തിക്കുന്നത് ഉത്തമമാണ്. ഉഴുന്ന്, മുതിര, ശർക്കര ഇവ ഭക്ഷണത്തിൽ ഉടപ്പെടുത്തുക, ദാനം ചെയ്യുക എന്നിവയും രാഹു കേതു ദോഷ പരിഹാരഹത്തിന് ഉത്തമമാണ്. പാവപ്പെട്ട വൃദ്ധർക്ക് പുതപ്പുകൾ, വസ്ത്രങ്ങൾ, കുടകൾ, ചെരുപ്പ് എന്നിവ ദാനം ചെയ്യുക , അരയാൽ പ്രദക്ഷിണം വെയ്ക്കുക എന്നിവയും ഉത്തമമാണ്. രാഹു കേതു കവചം ജപിക്കുന്നതും ഗുണകരമാണ്.

ശ്രീ രാഹുകവചം 

പ്രണമാമി സദാ രാഹും ശൂർപാകാരം കിരീടിനം

സൈംഹികേയം കരാലാസ്യം ലോകാനാമഭയപ്രദം 

നീലാംബരഃ ശിരഃ പാതു ലലാടം ലോകവന്ദിതഃ

ചക്ഷുഷീ പാതു മേ രാഹുഃ ശ്രോത്രേ ത്വർധശരീരവാൻ 

നാസികാം മേ ധൂമ്രവർണഃ ശൂലപാണിർമുഖം മമ

ജിഹ്വാം മേ സിംഹികാസൂനുഃ കണ്ഠം മേ കഠിനാംഘ്രികഃ

ഭുജംഗേശോ ഭുജൗ പാതു നീലമാല്യാംബരഃ കരൗ

പാതു വക്ഷഃസ്ഥലം മന്ത്രീ പാതു കുക്ഷിം വിധുന്തുദഃ

കടിം മേ വികടഃ പാതു ഊരൂ മേ സുരപൂജിതഃ

സ്വർഭാനുർജാനുനീ പാതു ജംഘേ മേ പാതു ജാഡ്യഹാ

ഗുൽഫൗ ഗ്രഹപതിഃ പാതു പാദൗ മേ ഭീഷണാകൃതിഃ

സർവാണ്യംഗാനി മേ പാതു നീലചന്ദനഭൂഷണഃ

രാഹോരിദം കവചമൃദ്ധിദവസ്തുദം യോ

ഭക്ത്യാ പഠത്യനുദിനം നിയതഃ ശുചിഃ സൻ

പ്രാപ്നോതി കീർതിമതുലാം ശ്രിയമൃദ്ധിമായു-

രാരോഗ്യമാത്മവിജയം ച ഹി തത്പ്രസാദാത്

ശ്രീ കേതുകവചം 

കേതും കരാളവദനം ചിത്രവർണം കിരീടിനം

പ്രണമാമി സദാ കേതും ധ്വജാകാരം ഗ്രഹേശ്വരം 

ചിത്രവർണഃ ശിരഃ പാതു ഭാലം ധൂമ്രസമദ്യുതിഃ

പാതു നേത്രേ പിംഗലാക്ഷഃ ശ്രുതീ മേ രക്തലോചനഃ 

ഘ്രാണം പാതു സുവർണാഭശ്ചിബുകം സിംഹികാസുതഃ

പാതു കണ്ഠം ച മേ കേതുഃ സ്കന്ധൗ പാതു ഗ്രഹാധിപഃ 

ഹസ്തൗ പാതു സുരശ്രേഷ്ഠഃ കുക്ഷിം പാതു മഹാഗ്രഹഃ

സിംഹാസനഃ കടിം പാതു മധ്യം പാതു മഹാസുരഃ 

ഊരൂ പാതു മഹാശീർഷോ ജാനുനീ മേഽതികോപനഃ

പാതു പാദൗ ച മേ ക്രൂരഃ സർവാംഗം നരപിംഗലഃ 

യ ഇദം കവചം ദിവ്യം സർവരോഗവിനാശനം

സർവശത്രുവിനാശം ച ധാരണാദ്വിജയീ ഭവേത്

English Summary:

Rahu-Ketu Transit 2023: Impact On All 12 Zodiac Signs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com