ADVERTISEMENT

കുംഭം 1 മുതൽ 29 വരെയുള്ള ഓരോ നക്ഷത്രക്കാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

അശ്വതി: നേട്ടങ്ങളുടെ കാലമാണ്. പ്രതീക്ഷിച്ചിരുന്ന മിക്ക കാര്യങ്ങളും സഫലമാകും. വിദ്യാഭ്യാസ കാര്യങ്ങളിലും കർമരംഗത്തും വളരെ പുരോഗതി ഉണ്ടാകും. ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹകരണവും സഹായങ്ങളും ലഭിക്കും. പഴയ സാമ്പത്തിക ബാധ്യതകൾ കൊടുത്തു തീർക്കും. വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കണം.

ഭരണി: കർമ രംഗത്ത് പുരോഗതി കാണുന്നു. ബന്ധുജന സൗഖ്യം, സ്ഥാന പ്രാപ്തി തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകാം. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ധനനഷ്ടത്തിന് ഇടയുള്ളതിനാൽ സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധ പുലർത്തണം. വാഹനം, യന്ത്രം എന്നിവ കൈകാര്യം ചെയ്യുമ്പോൾ അശ്രദ്ധ പാടില്ല.

കാർത്തിക: ജീവിതത്തിൽ മൊത്തത്തിലൊരു അടുക്കും ചിട്ടയും ഉണ്ടാകുന്നതാണ്. തൊഴിൽ രംഗത്ത് ദീർഘവീക്ഷണത്തോടു കൂടി പെരുമാറും. സ്വന്തം താല്‍പര്യങ്ങൾക്ക് മങ്ങലേൽക്കാതെ പ്രവർത്തിക്കുന്നതാണ്. എല്ലാ എതിർപ്പുകളേയും ആത്മബലം കൊണ്ട് നേരിട്ട് പരാജയപ്പെടുത്തും. മറവി മൂലം പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം.

രോഹിണി: ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകൾ മാറി കിട്ടുന്നതാണ്. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കുന്നതിനുള്ള യോഗം കാണുന്നു. യുക്തിപൂർവമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും. വിശ്വസ്തരായ സുഹൃത്തുക്കൾ മുഖേന നേട്ടം ഉണ്ടാകും. ഗൃഹത്തിൽ വാസ്തുപരമായ മാറ്റങ്ങൾ വരുത്തും. പ്രധാന കാര്യങ്ങൾക്കായി ധാരാളം യാത്രകൾ ചെയ്യേണ്ടി വരും.

മകയിരം: വാക് തർക്കങ്ങളിലേർപ്പെട്ട് മറ്റുള്ളവരുടെ ശത്രുത സമ്പാദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവവും അന്യോന്യം പരിഗണിക്കുവാനുള്ള മന:സ്ഥിതിയും ക്ഷമയും ആർജിക്കണം. കുടുംബ ഭൂമി സംബന്ധമായ തർക്കങ്ങൾക്കിടയാകുമെങ്കിലും പുതിയ ഗൃഹം വാങ്ങുവാനുള്ള അവസരം വന്നു ചേരുന്നതാണ്.

തിരുവാതിര: യുക്തിക്ക് നിരാക്കാത്ത ചില പ്രവൃത്തികൾ ചെയ്യുവാനിടയുണ്ട്. ധനനഷ്ടത്തിനും അവസരം ഉണ്ടാകും. ശത്രുപീഡകളും അനുഭവിക്കാനിടവരും. പുതിയ ചില സുഹൃദ് ബന്ധങ്ങളിലൂടെ ദുശ്ശീലങ്ങൾക്ക് വഴിപ്പെടാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. വിചാരിച്ച കാര്യങ്ങളിൽ ചിലത് സാധിക്കും. മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങളും ഉണ്ടാകും. ബന്ധുക്കളിൽ ചിലരുമായി വിരോധമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.

പുണർതം: ശത്രു ഭയം മനസ്സിനെ അലട്ടും. സഹോദരൻമാരുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. അശ്രദ്ധ സാമ്പത്തിക നഷ്ടത്തിനിടവരുത്തും. മറ്റുള്ളവരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കരുത്. കുടുംബത്തിൽ അനാവശ്യമായ സംസാരം ഒഴിവാക്കുവാൻ ശ്രമിക്കണം. ഭഷ്യവിഷബാധ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.

പൂയം: സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി അത്യധ്വാനം ചെയ്യും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകുമെങ്കിലും ബന്ധുജനങ്ങളുടെ ഇടപെടൽ മൂലം അത് പരിഹരിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ കഴിയണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വെക്കണം. ശത്രുക്കളെ കരുതിയിരിക്കുക.

ആയില്യം: ആശയവിനിമയത്തിൽ കാണിക്കുന്ന അലസത പല തെറ്റിദ്ധാരണകൾക്കും കാരണമാകുന്നതാണ്. അറിയാത്ത കാര്യത്തിന് അഭിപ്രായം പറയാൻ പോകരുത്. ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. അഗ്നിഭയം ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. പ്രാർഥന കൈവിടാതെ സൂക്ഷിക്കണം.

മകം: നിയന്ത്രണമില്ലാത്ത ചിന്തകളാൽ മനോദുരിതത്തിന് സാധ്യത. ദൈവീകപരമായ കാര്യങ്ങളിൽ ശ്രദ്ധ തിരിക്കുക വഴി മാനസിക സമ്മർദത്തിൽ നിന്നും മോചനം കിട്ടും. ജനോപകാര പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും. സാമൂഹ്യ സംഘടനകളുമായി ബന്ധം മെച്ചപ്പെടും. മറ്റുള്ളവരുടെ ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. മക്കളുടെ ആരോഗ്യ കാര്യത്തിലും നല്ല ശ്രദ്ധ വേണം.

പൂരം: ഭക്ഷണത്തിലെ ശ്രദ്ധക്കുറവു മൂലമുള്ള അനാരോഗ്യം കരുതിയിരിക്കണം. സ്ഥാന ഭൃംശം, ഉദരരോഗം, ബന്ധുക്കളെ പറ്റിയുള്ള ദുഃഖം എന്നിവ മനോവേദന ഉണ്ടാക്കും സാമ്പത്തികപരമായി മുമ്പുണ്ടായ പ്രതിസന്ധികൾ തരണം ചെയ്യുവാനുള്ള അവസരങ്ങൾ ലഭിക്കും. കൃഷി, കന്നുകാലി വളർത്തൽ, സ്വയം തൊഴിലുകൾ എന്നിവയെല്ലാം സമ്മിശ്ര ഫലം നൽകും.

ഉത്രം: ഈശ്വരഭജനം, അധ്വാനം, കൃത്യനിഷ്ഠ എന്നീ കാര്യങ്ങളിൽ ഉറച്ചു നിൽക്കുക വഴി ഗുണാനുഭവം ഉണ്ടാകും. വ്യവസായികളിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ആദ്യനാളുകളിൽ അനുഭവപ്പെടുമെങ്കിലും നീണ്ടു നിൽക്കുകയില്ല. ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കുടുംബബന്ധങ്ങൾ വിട്ടു പോവാതെ നോക്കണം. വീടുമാറി താമസിക്കാനിടയുണ്ട്. വീഴ്ച, ചതവ് ഇവ വരാതിരിക്കാൻ ശ്രദ്ധിക്കണം.

അത്തം : കാര്യങ്ങളിൽ അല്‍പം വേഗത കുറയുമെങ്കിലും ആഗ്രഹിച്ച ഫലങ്ങൾ നൽകും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം. മൂത്രാശയ രോഗവും വാതരോഗവും അവഗണിക്കരുത്. വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പൂർവിക സ്വത്ത് ക്രയവിക്രയം ചെയ്യാൻ ആലോചിക്കും. കടബാധ്യത അധികരിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണ്ടിവരും.

ചിത്തിര: ഗൃഹത്തിൽ നിന്നും വിട്ടു നിൽക്കേണ്ട സാഹചര്യം വന്നു ചേരും. അനാവശ്യ ചിന്തകൾ വഴി തെറ്റിക്കാം. ആരോപണങ്ങൾ കരുതിയിരിക്കണം. കൂട്ടുബിസിനസിൽ പുതിയ ആശയം വിജയിക്കാനിടയാക്കും. ത്വക് രോഗത്തിനും അസ്ഥി സംബന്ധമായ രോഗത്തിനും ചികിത്സ തേടേണ്ടി വരും. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്താൻ സാധിക്കും.

ചോതി: സാഹസമായ നീക്കങ്ങൾ ധനനഷ്ടത്തിനിടവരുത്തുന്നതാണ്. ബന്ധുജനങ്ങളുമായി കലഹം ഉണ്ടാകാതെ നോക്കണം. മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യുന്നതാണ്. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കണം. വ്യക്തിത്വമുള്ള സമീപനം ഗുണം ചെയ്യും.

വിശാഖം: വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തിയിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാവും. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യത. കാർഷിക മേഖലയിൽ കൂടുതൽ പ്രയത്നിക്കുവാൻ തയാറാകും. ഭക്ഷ്യ വിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. സാമ്പത്തിക ഇടപാടിൽ സൂക്ഷ്മതയും ശ്രദ്ധയും വേണം. ഗുരുവിന്റെ ഉപദേശം ലക്ഷ്യപ്രാപ്തി നേടാൻ ഉപകരിക്കും.

അനിഴം: മേലധികാരികളിൽ നിന്നും അതൃപ്തി വചനങ്ങൾ കേൾക്കുവാൻ ഇടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണ് നല്ലത്. അശ്രാന്ത പരിശ്രമത്താൽ പ്രതികൂല സാഹചര്യങ്ങൾ ഒഴിഞ്ഞു മാറി അനുകൂല സാഹചര്യങ്ങൾ വന്നു ചേരും. വിദ്യാർഥികൾ അലസത വെടിയണം. ഈശ്വര പ്രാർഥനകളോടു കൂടി ജീവിതം നയിക്കുന്ന പക്ഷം കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.
.
ത്യക്കേട്ട: നിസ്സാരകാര്യങ്ങൾക്ക് പോലും കൂടുതൽ പരിശ്രമം വേണ്ടി വരും. പ്രവൃത്തി മേഖലയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും നീക്കിയിരുപ്പ് കുറയും. ഭൂമിയിൽ നിന്നുള്ള ആദായം വേണ്ടത്ര ലഭിച്ചെന്ന് വരില്ല. ബന്ധുവിന്റെ ഉപദേശത്താൽ തെറ്റിദ്ധാരണകൾ ഉപേക്ഷിച്ച് ദാമ്പത്യ ബന്ധം പുന: സ്ഥാപിക്കും. ഏർപ്പെട്ട ചില കരാറുകളിൽ നിന്ന് പിൻമാറേണ്ടി വരും.

മൂലം: ക്രയവിക്രയങ്ങളിൽ ലാഭം കാണുന്നു. പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. ഈശ്വര കടാക്ഷം കൂടുതൽ ഉണ്ടാകും. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് ഉയർച്ചയും വാഹനലാഭവും ഉണ്ടാകും. മാതാപിതാക്കളുടെ ആവശ്യം പരിഗണിക്കും. കടബാധ്യതകളിൽ നിന്ന് മോചനം ഉണ്ടാകും.

പൂരാടം: തൊഴിൽ രംഗത്ത് ഉയർച്ച, മേലുദ്യോഗസ്ഥരുടെ പ്രീതി എന്നിവ ഉണ്ടാകും. ശത്രു ദോഷം കുറയും. ഈശ്വരാനുഗ്രഹം കൂടുതൽ ഉള്ള സമയമാണ്. പുണ്യകർമങ്ങൾ ചെയ്യും. സമൂഹത്തിലെ ഉന്നതൻമാരിൽ നിന്നും സഹായസഹകരണം ലഭിക്കും. വിവാഹം നടക്കും.

ഉത്രാടം: അധികാരികളുടെ അപ്രീതിയോ അനിഷ്ടമോ കാരണം മനോവിഷമം ഉണ്ടാവാം. എല്ലാവരോടും നയപരമായി പെരുമാറുക വഴി ഗുണാനുഭവം ഉണ്ടാവും. കർത്തവ്യങ്ങൾ സമഗ്രമായി വിശകലനം ചെയ്ത് നടപ്പാക്കാൻ ഉത്സാഹിക്കും. ശത്രുക്കളുടെ എതിർപ്പുകൾ മനോബലത്താൽ അതിജീവിക്കും. ദാനധർമ്മം നടത്താൻ അവസരം വന്നു ചേരും. പിതാവിന്റെ അപ്രിയത്തിന് സാധ്യത.

തിരുവോണം: അവമതി, രോഗം, വാക് തർക്കം, ശതുക്കളെ കൊണ്ട് പീ‍ഡ എന്നിവ കരുതിയിരിക്കണം. പ്രധാന കാര്യങ്ങൾക്കായി ധാരാളം യാത്ര ചെയ്യും. വിശ്വസ്തരായ പരിചാരകരിൽ നിന്നും നേട്ടങ്ങളുണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളുമായി കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം. വാക്കുകളിൽ ഏറെ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം. പ്രേമകാര്യങ്ങളിൽ എതിർപ്പുകൾ രൂക്ഷമാകാനിടയുണ്ട്.

അവിട്ടം: അനാവശ്യ വാഗ്വാദത്തിൽ ഏർപ്പെട്ട് മേലുദ്യോഗസ്ഥരുടെ അപ്രീതി സമ്പാദിക്കുന്നതാണ്. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് വിട്ടുവീഴ്ചകൾക്ക് തയാറാകുക. ഈശ്വര ചിന്ത കൂടുന്നത് എല്ലാ കാര്യങ്ങൾക്കും ഗുണം ചെയ്യും. വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഉദരരോഗങ്ങൾ ശല്യം ചെയ്യും.

ചതയം: ചില ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതു മൂലം ദ്രവ്യനാശവും മാനഹാനിയും സംഭവിക്കും. വിജയ പ്രതീക്ഷയോടു തുടങ്ങിയ കാര്യങ്ങൾക്ക് അല്‍പം മങ്ങലേൽക്കാൻ ഇടയുണ്ട്. ക്ഷിപ്രകോപം പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. വരവിനേക്കാൾ ചെലവ് അധികരിക്കും. പാഴ്ചെലവുകൾ നിയന്ത്രിക്കുക. ശത്രുക്കളെ കരുതിയിരിക്കുക.

പൂരുരുട്ടാതി: ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ലക്ഷ്യബോധത്തോടെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുമെങ്കിലും വിജയത്തിലെത്താൻ പ്രയാസപ്പെടും. ധനനഷ്ടം മാനഹാനി മുതലായവയ്ക്ക് ഇടയുണ്ട്. സഹോദര സഹായം നഷ്ടപ്പെടാതെ സൂക്ഷിക്കണം. അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും.

ഉത്തൃട്ടാതി: മുൻകോപം നിയന്ത്രിക്കണം. ഓഹരി ഇടപാടുകളിൽ നഷ്ടം സംഭവിക്കാൻ സാധ്യത. കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കാം. ആലോചന കൂടാതെയുള്ള പ്രവൃത്തികൾ അപവാദത്തിനിട വരുത്തും. വിവേചന ബുദ്ധിയോടു കൂടിയുള്ള പ്രവർത്തനങ്ങൾ സർവകാര്യ വിജയത്തിന് വഴിയൊരുക്കും.

രേവതി: ഉദ്യോഗത്തിൽ ഉത്തരവാദിത്വം കൂടും. ബന്ധുക്കളുടെ ബാധ്യത ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും അനാവശ്യ ചിന്തകൾ ഒഴിവാക്കണം അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. ദൃഷ്ടി പദത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണ ഒഴിവാക്കണം.

ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി.ഒ: മമ്പറം - 670741
വഴി: പിണറായി - കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
Phone: 9961442256

English Summary:

Kumbham- Monthly Star Prediction by Prabhaseena C P, 1199 Kumbham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com