ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: അഭിപ്രായസമന്വയത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും.
ഭരണി: വ്യാപാരവ്യവസായങ്ങൾ നിലനിർത്തുന്നതിന്റെ ഭാഗമായി ചില ജോലിക്കാരെ പിരിച്ചുവിടുവാൻ നിർബന്ധിതനാകും. ഔദ്യോഗികമായി കൂടുതൽ ചുമതലകളും യാത്രാക്ലേശവും ഉള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
കാർത്തിക: സഹപ്രവർത്തകരുടെ ചുമതലകൾ കൂടി ഏറ്റെടുക്കേണ്ടതായി വരും. സഹവർത്തിത്വ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും. വിശിഷ്ടവ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാനിടവരും.
രോഹിണി: ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. പുതിയ ഉദ്യോഗത്തിനു നിയമനം ലഭിക്കുമെങ്കിലും ദൂരദേശ വാസം വേണ്ടിവരും.
മകയിരം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. കൂടുതൽ സമയം പ്രവർത്തിക്കേണ്ടതായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
തിരുവാതിര: ചിന്താമണ്ഡലത്തിൽ ഒതുങ്ങാത്തത് ചിന്തിച്ച് ആധി വർധിക്കും. ആഗ്രഹ സാഫല്യത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും.
പുണർതം: മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.
പൂയം: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു മാനസികസംഘർഷം വർധിക്കും. ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകും.
ആയില്യം: തൃപ്തിയില്ലാത്ത വിഭാഗത്തിലേക്കും സ്ഥലത്തേക്കും ഉദ്യോഗമാറ്റമുണ്ടാകും. കുടുംബാംഗങ്ങളുടെ സാന്ത്വന സമീപനം മനസ്സമാധാനത്തിന് വഴിയൊരുക്കും.
മകം: സഹോദര-സുഹൃത്‌സഹായഗുണത്താൽ ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. സ
പൂരം: ആരോഗ്യം തൃപ്തികരമായിരിക്കും. ഔദ്യോഗികമായി അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ മനസ്സമാധാനം കുറയും.
ഉത്രം: കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുവാൻ സാധിക്കും. പുതിയ ഉദ്യോഗത്തിന് അവസരം വന്നുചേരും.
അത്തം: ഔദ്യോഗികമായ അനിശ്ചിതാവസ്ഥ തരണം ചെയ്യുന്നതിനാൽ ആശ്വാസമാകും. മംഗളകർമങ്ങൾക്കു നേതൃത്വം നൽകുവാൻ അവസരം വന്നുചേരും.
ചിത്തിര: വിദേശ ഉദ്യോഗം നഷ്ടപ്പെടുവാനിടയുണ്ടെങ്കിലും മറ്റൊന്ന് ലഭിക്കുവാനിടയുണ്ട്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും.
ചോതി: ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. നിസ്സാര കാര്യങ്ങൾക്കു പോലും കൂടുതൽ സമയം പ്രവർത്തിക്കേണ്ടിവരും.
വിശാഖം: അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും.
അനിഴം: അപര്യാപ്തതകൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ തയാറാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും.
തൃക്കേട്ട: തൊഴിൽമേഖലകളോടു ബന്ധപ്പെട്ടു മാനസിക സമ്മർദം വർധിക്കും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ചു മറ്റൊന്നിനു ശ്രമിക്കുന്നത് അബദ്ധമാകും.
മൂലം: സങ്കീർണമായ പ്രശ്നങ്ങൾ സമാധാനത്തോടു കൂടി പരിഹരിക്കുവാൻ സാധിക്കും. ആഗോള മാന്ദ്യം പുതിയ കരാർ ജോലികളെ പ്രതികൂലമായി ബാധിക്കും.
പൂരാടം: അവധിയെടുത്തു മംഗളകർമങ്ങളിൽ സജീവമായി പങ്കെടുക്കും. സഹകരണ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതു വഴി പുതിയ ആശയങ്ങൾ ഉദിക്കും.
ഉത്രാടം: അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അനായാസേന സാധിക്കേണ്ട കാര്യങ്ങൾക്കു പോലും കാലതാമസം നേരിടും.
തിരുവോണം: ഔദ്യോഗികമായി ആശങ്ക വർധിക്കും. പ്രായാധിക്യമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവൃത്തികൾ എല്ലാം വിജയിക്കും.
അവിട്ടം: മേലധികാരി ഉദ്യോഗമുപേക്ഷിച്ചതിനാൽ ആ സ്ഥാനം ലഭിക്കും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും.
ചതയം: പുതിയ കരാർജോലിയിൽ ഒപ്പുവയ്ക്കുവാൻ അവസരമുണ്ടാകും. ഉദ്യോഗമുപേക്ഷിച്ചു വ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.
പൂരുരുട്ടാതി: കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. അപകീർത്തി ഒഴിവാക്കുവാൻ സംഘനേതൃസ്ഥാനം ഉപേക്ഷിക്കും.
ഉത്തൃട്ടാതി: മുടങ്ങി കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
രേവതി: പ്രവർത്തന വിജയത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. തൊഴിൽപരമായ പ്രതിസന്ധി തരണം ചെയ്യും.