ജീവിതനിലവാരം ഉയരും, സൗഭാഗ്യം വർധിക്കും; സമ്പൂർണ വാരഫലം (മേയ് 12 - 18)
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): മേടക്കൂറുകാർക്ക് ഈ വാരത്തിൽ ധനനേട്ടം, സുഖം, ശത്രുനാശം, വസ്ത്രാഭരണാദി ലാഭം, ലോക ബഹുമാനം, സുഖപ്രാപ്തി എന്നിവ പ്രതീക്ഷിക്കാം. ധന ചെലവുകളും വർധിക്കുന്നതാണ്. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. കർമരംഗത്ത് ഉയർച്ച, ഉന്നതി എന്നിവ പ്രതീക്ഷിക്കാം. ബന്ധുക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടി വരുന്നതാണ്. വിദ്യാർഥികൾ ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. ബിസിനസിൽ പുരോഗതി ഉണ്ടാകുന്നതാണ്. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. നേത്രരോഗങ്ങളും ഉദരസംബന്ധമായ രോഗങ്ങൾക്കും ഉഷ്ണരോഗങ്ങൾക്കും സാധ്യതയുണ്ട്.
ദേവിക്ക് രക്തപുഷ്പാഞ്ജലി, ഓം നമഃശിവായ നിത്യവും ജപിക്കുക.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, സർവകാര്യ വിജയം, സന്തോഷം, വസ്തു സ്വന്തം പേരിൽ ആകാനും നല്ല ആരോഗ്യം എന്നിവ പ്രതീക്ഷിക്കാം. കർമസംബന്ധമായ ചില ക്ലേശങ്ങൾ, സ്ഥലംമാറ്റം, സ്ഥാനമാറ്റം എന്നിവ പ്രതീക്ഷിക്കാം. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. യാത്രകളിൽ അലച്ചിലുകളും പ്രതീക്ഷിക്കാം. വിവാഹകാര്യങ്ങൾക്ക് അനുകൂലമാണ്. സന്താനഭാഗ്യത്തിനും ഉതകുന്ന വാരമാണ്. ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ഉദരസംബന്ധമായ രോഗങ്ങൾ, നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകളും ഉണ്ടായേക്കാം. ചില അപമാനങ്ങളും സഹിക്കേണ്ടതായി വന്നേക്കാം.
ശാസ്താവിന് നീരാഞ്ജനം, ഗണപതിഹോമം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, പുതിയ സ്ഥാനമാന ലാഭം, ധനലാഭം, പേരും പ്രശസ്തിയും കാര്യവിജയം, സുഖം, ശത്രുനാശം, ശുഭകാര്യങ്ങൾക്കായി ധനച്ചെലവുകളും വീട് മാറി താമസിക്കുന്നതിനും സാധ്യതയുള്ള വാരമാണ്. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. കേസുകൾ ഒന്നും വന്നു പെടാതെ ശ്രദ്ധിക്കണം. ചില അപവാദങ്ങൾക്ക് സാധ്യതയുള്ള വാരമാണ്. അച്ഛൻ മൂലമോ അച്ഛൻ ബന്ധുക്കൾ മൂലമോ ചില ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ശത്രുശല്യം വർധിക്കാം. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. സന്താനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടി വരുന്നതാണ്. ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം.
ഭദ്രകാളി ക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി, ഹനൂമാൻ സ്വാമിക്ക് വടമാല എന്നിവ സമർപ്പിക്കുക.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കർക്കടകക്കൂറുകുകാർക്ക് അനുകൂല വാരമാണ്. ധനനേട്ടം, ബന്ധുസമാഗമം, സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്താനും ആകും. കർമരംഗത്ത് ഉയർച്ച, ഉന്നതി, സ്ഥലംമാറ്റം, സ്ഥാനമാറ്റം എന്നിവ പ്രതീക്ഷിക്കാം. സഹപ്രവർത്തകരുമായി യോജിച്ചു പോകാൻ ആകും. വിദേശയാത്രയും തരപ്പെടാം. എന്നാൽ നിക്ഷേപങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ വളരെ ശ്രദ്ധ ആവശ്യമാണ്. ധന നിക്ഷേപകരെ കുറിച്ച് അന്വേഷിക്കേണ്ടതാണ്. ബിസിനസ് രംഗത്തും അതീവശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്. ഏതൊരു തീരുമാനമെടുക്കുമ്പോഴും മുതിർന്നവരുമായി കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതാണ്. എല്ലാ ബന്ധങ്ങളും കൂടുതൽ ദൃഢമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. സന്താനങ്ങളുമായി യോജിച്ച് മുന്നോട്ടു പോകാനാകുന്നതാണ്.
ദേവിക്ക് ചുവന്ന ഹാരം സമർപ്പിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ചിങ്ങകൂറുകാർക്ക് ഈ വാരത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം. മറ്റുള്ളവരുമായി ഇടപെടുമ്പോഴും ശ്രദ്ധയുണ്ടാകേണ്ടതാണ്. കർമരംഗത്ത് ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ക്ഷമ അത്യന്താപേക്ഷിതമാണ്. താൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കുന്നില്ലല്ലോ എന്ന വ്യസനം ഉണ്ടായേക്കാം. വസ്തു സംബന്ധമായ തർക്കങ്ങൾക്ക് സാധ്യതയുണ്ട്. പ്രണയിതാക്കൾക്കും അത്ര ഗുണപ്രദം അല്ല. ദാമ്പത്യ സൗഖ്യത്തിനായി അക്ഷീണം പ്രയത്നിക്കേണ്ടി വരുന്നതാണ്. വിദ്യാർഥികൾ ശ്രദ്ധാപൂർവം മുന്നോട്ടുപോകേണ്ടതാണ്. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
ഹനൂമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം, ഭദ്രയിങ്കൽ കുങ്കുമാർച്ചന എന്നിവ സമർപ്പിക്കുക.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കന്നിക്കൂറുകർക്ക് ഈ വാരത്തിൽ, ഭാഗ്യ ആനുകൂല്യങ്ങൾ വർധിച്ചു നിൽക്കും. മറ്റുള്ളവർ തന്നെ അംഗീകരിക്കുന്നത് കാണുമ്പോൾ മനഃസന്തോഷം അനുഭവപ്പെടും. കർമരംഗത്ത് ഉയർച്ച, സ്ഥാനമാറ്റം, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. മേലധികാരിയുമായി യോജിച്ച് മുന്നോട്ടുപോകാനാകും. ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാനും നേട്ടങ്ങൾക്കും സാധ്യതയുണ്ട്. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. ആഡംബര വസ്തുക്കൾ ലഭിക്കാൻ ഇടയുണ്ട്. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. വിദ്യാർഥികൾക്കും അനുകൂല വാരമാണ്. എല്ലാവരുമായുള്ള ബന്ധം ദൃഢമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ദേവിക്ക് നെയ് വിളക്ക് സമർപ്പിക്കുക.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കാം. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ക്ഷമ അത്യന്താപേക്ഷിതമാണ്. കേസുകൾ ഒന്നും വന്നു പെടാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരോട് തർക്കിക്കാൻ ഇടനൽകരുത്. കർമരംഗത്ത് ജോലിഭാരം വർധിക്കാം. ദൂരദേശ യാത്രകളും വേണ്ടി വരുന്നതാണ്. പ്രണയിതാക്കൾക്ക് ഗുണപ്രദമല്ല. ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങളുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കേണ്ടതാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ബിസിനസിൽ ഉയർച്ച പ്രതീക്ഷിക്കാം. നേതൃസംബന്ധമായതും, ഉദര സംബന്ധമായ രോഗങ്ങൾക്ക് സാധ്യത കാണുന്നുണ്ട്.
മഹാദേവന് പിൻവിളക്ക് എന്നിവ സമർപ്പിക്കുക.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): വൃശ്ചിക കൂറുകാർക്ക് ഈ വാരത്തിന്റെ രണ്ടാം പകുതിയേക്കാൾ കൂടുതൽ മെച്ചം ആദ്യം പകുതിയായിരിക്കും. കർമരംഗത്തും ബിസിനസ് രംഗത്തും നല്ല ഉയർച്ച തന്നെ പ്രതീക്ഷിക്കാം. വസ്തു സംബന്ധമായ തർക്കങ്ങൾ നിലനിന്നിരുന്നവർക്ക് അവ പരിഹരിച്ചെടുക്കാനാകും. വിദ്യാർഥികൾക്ക് കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കാം. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. പ്രണയിതാക്കൾക്ക് അത്ര ഗുണപ്രദം അല്ല. കുടുംബത്തുള്ള ആർക്കെങ്കിലും ഒരു ആരോഗ്യപ്രശ്നമുണ്ടാകാൻ ഇടയുണ്ട്. കുടുംബത്ത് അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. സന്താനങ്ങൾ മൂലവും സ്നേഹിതരുമായും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ശത്രുശല്യവും വർധിക്കുവാനും ഇടയുണ്ട്. ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. നിത്യവൃത്തിക്കും ചില ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
ദേവിക്ക് അർച്ചന, ശാസ്താവിന് നീരാഞ്ജനം എന്നിവ സമർപ്പിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ധനുക്കൂറുകാർക്ക് ഈ വാരത്തിൽ, കഠിനാധ്വാനത്താൽ ഫലം കാണാൻ ആകും. ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, സർവകാര്യ വിജയം, സ്ഥാനഭ്രംശം എന്നിവ പ്രതീക്ഷിക്കാം. യാത്രകൾ ഫലപ്രദമാകും. കർമരംഗത്ത് സ്ഥാനമാറ്റം, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവരിൽ നിന്നും നേട്ടങ്ങൾക്കും സാധ്യതയുണ്ട്. പുതിയ പദ്ധതികളുമായി മുന്നോട്ടു പോകാൻ ആകും. ദീർഘകാല ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നതാണ്. വിവാഹ കാര്യങ്ങൾ തീരുമാനം ആകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്കും ഈ വാരം ഗുണപ്രദമാണ്. പ്രണയം വിവാഹം വരെ എത്തിച്ചേരാൻ ഇടയുണ്ട്. വിദ്യാർഥികൾക്കും ഗുണപ്രദമാണ്. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള രേഖകൾ നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. രക്തദൂഷ്യങ്ങൾ ഉണ്ടായേക്കാം.
ശ്രീകൃഷ്ണസ്വാമിക്ക് പാൽപായസം സമർപ്പിക്കുക.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): മകരക്കൂറുകാർക്ക് ഈ വാരത്തിൽ, കഠിനാധ്വാനത്താൽ കാര്യങ്ങൾ ഭേദപ്പെട്ടു വരും. അധിക ധനച്ചെലവുകൾ വന്നു പെടാനും കടങ്ങൾ വർധിക്കുവാനും ഇടയുണ്ട്. വീടുപണി ദുരിതപ്പെടാനും ഇടയുണ്ട്. വാഹനം മാറി വാങ്ങാനും അവസരം ഉണ്ടാകും. കർമരംഗത്ത് യോജിച്ചു പോകാൻ ശ്രദ്ധിക്കണം. ക്ഷമ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. പുതിയ ജോലിക്കായി ശ്രമിക്കുന്നവർ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. കുടുംബത്തും അസ്വാരസ്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്കും അത്ര ഗുണപ്രദം അല്ല. ദാമ്പത്യ സൗഖ്യം കുറയും. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. പ്രതീക്ഷിച്ച ഫലം സുനിശ്ചിതമാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്.
ഗണപതി ഹോമം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കുംഭക്കൂറുകാര്‍ക്ക് ഈ വാരത്തിൽ, കഠിനാധ്വാനത്താൽ ഫലം കാണാനാകും. "ഞാൻ " എന്ന ഭാവം ഉപേക്ഷിക്കുക. മടി മാറ്റിവയ്ക്കുക. വസ്തു സംബന്ധമായ തർക്കങ്ങൾ ഒഴിവാക്കുക. ധനമിടപാടുകൾ ശ്രദ്ധിക്കുക. നിക്ഷേപങ്ങൾ ശ്രദ്ധയോടെ മാത്രം ചെയ്യുക. ബിസിനസിൽ നേട്ടങ്ങൾ കുറയാനാണ് സാധ്യത. ദൂരദേശ യാത്രകൾ വേണ്ടിവന്നേക്കാം. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. പ്രണയിതാക്കൾക്ക് അത്ര ഗുണകരമല്ല. കടുത്ത വാക്കുകൾ മൂലം നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നെഞ്ചേരിച്ചിൽ പോലുള്ള ആസ്വസ്ഥകൾ ഉണ്ടാകാം.
ഹനുമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം, ദേവിക്ക് കുങ്കുമ അർച്ചന എന്നിവ സമർപ്പിച്ച് മുന്നോട്ടുപോവുക.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): മീനക്കൂറുകാർക്ക് ഈ വാരത്തിൽ കഠിനപ്രയത്നം തന്നെ ചെയ്യേണ്ടി വരുന്നതാണ്. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ ശ്രമിക്കുക. മറ്റുള്ളവരെ ഏൽപിക്കരുത്. കുടുംബത്ത് സമാധാന കുറവ് അനുഭവപ്പെടുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. ബിസിനസിൽ നേട്ടങ്ങൾ കുറയാനാണ് സാധ്യത. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. പ്രണയിതാക്കൾക്ക് ഗുണപ്രദമാണ്. ദുർജനസംസർഗം, സുഹൃത്തുക്കൾ മൂലവും, ബന്ധുക്കൾ മൂലവും അസ്വാരസ്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വിദ്യാർഥികൾക്കും ഗുണപ്രദമാണ്. നിത്യവൃത്തിക്ക് ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ശരീരത്തിന് ക്ഷീണം, നേത്രസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാനും ഇടയുണ്ട്.
ആയില്യപൂജ, മഹാദേവനു ധാര, ശാസ്താവിന് എള്ള് പായസം എന്നിവ സമർപ്പിക്കുക.
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
ph :8281560180