ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലുള്ള യുക്തിയും നിഷ്കർഷയും പുതിയ തലങ്ങൾ കരസ്ഥമാക്കുന്നതിനുള്ള അവസരമൊരുക്കും. ചില പ്രത്യേക സാഹചര്യങ്ങളാൽ കുടുംബത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായി വരും.
ഭരണി: ആജ്ഞാനുവർത്തികളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ പലപ്പോഴും യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നതിനാൽ സർവാത്മനാ സ്വീകരിക്കും.
കാർത്തിക: വിഷമ ഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വരുമെങ്കിലും സുപ്രധാനമായ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം മനസ്സമാധാനത്തിന് വഴിയൊരുക്കും.
രോഹിണി: സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. പൗരാണിക സമ്പ്രദായവും ആധുനിക സംവിധാനവും സമന്വയിപ്പിച്ച പ്രവൃത്തികൾക്ക് തുടക്കം കുറിക്കും.
മകയിരം: പ്രതികൂല സാഹചര്യങ്ങൾ പലതും വന്നുചേരുമെങ്കിലും സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാതെ ലക്ഷ്യബോധത്തോടു കൂടിയ പ്രവർത്തനങ്ങളാൽ വിജയിക്കും. ഗുണനിലവാരം മെച്ചപ്പെടുത്തുവാൻ വ്യവസായം നവീകരിക്കുവാൻ തീരുമാനിക്കും.
തിരുവാതിര: വ്യത്യസ്തങ്ങളായ ഭക്ഷണരീതി ആസ്വദിക്കുവാൻ അവസരമുണ്ടാകും. ഗൃഹാതുരത്വം കാരണത്താൽ പട്ടണജീവിതം ഉപേക്ഷിച്ച് ജന്മനാട്ടിൽ മടങ്ങിയെത്തും.
പുണർതം: അപ്രധാനമായ കാര്യങ്ങളിൽ ഇടപെട്ടാൽ അപകീർത്തി ഉണ്ടാകുമെന്നറിഞ്ഞതിനാൽ യുക്തിപൂർവം പിന്മാറും.
പൂയം: നിർത്തിവച്ച കർമമേഖലകൾ പുനരാരംഭിക്കുവാൻ തീരുമാനിക്കും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കുമെങ്കിലും സാമ്പത്തിക ഇടപാടുകളിൽ വളരെ സൂക്ഷിക്കണം.
ആയില്യം: തൊഴിൽപരമായ അനിശ്ചിതാവസ്ഥകൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. യുക്തിയുക്തമായ സമീപനം എതിർപ്പുകളെ അതിജീവിക്കുവാൻ ഉപകരിക്കും.
മകം: പുതിയ സുഹൃത്ബന്ധങ്ങൾ ഉടലെടുക്കും. സ്വയംപര്യാപ്തത ആർജിക്കുവാൻ നിർബന്ധിതനാകും.
പൂരം: വെല്ലുവിളികളെ നേരിടുവാനുള്ള യുക്തിയും ആത്മധൈര്യവും ഉണ്ടാകും. ഉദ്യോഗത്തിൽ നിന്നു വിരമിക്കുമെങ്കിലും പുതിയ അവസരങ്ങൾ വന്നുചേരും.
ഉത്രം : വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും. മുൻകോപമുള്ള മേലധികാരിയുടെ സ്ഥലംമാറ്റത്തിൽ ആശ്വാസം തോന്നും.
അത്തം: അഭയം പ്രാപിച്ചു വരുന്നവർക്കു സാമ്പത്തികസഹായം നൽകുവാനിടവരും. സങ്കീർണമായ വിഷയങ്ങളാണെങ്കിലും സമയോചിതവും യുക്തിപൂർവവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും.
ചിത്തിര: മതസൗഹാർദ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ പ്രവർത്തിക്കും.
ചോതി: സാഹചര്യങ്ങൾക്കനുസൃതമായി സ്വയംപര്യാപ്തത ആർജിക്കുവാൻ തയാറാകും. വൈദ്യുതോപകരണങ്ങളിൽ നിന്നും അഗ്നിഭീതിക്കു സാധ്യതയുണ്ട്.
വിശാഖം: സങ്കീർണമായ പ്രശ്നങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കപ്പെടും. മറ്റുള്ളവർ എന്തു വിചാരിക്കും.
അനിഴം: വിവിധങ്ങളായ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുവാൻ അവസരം വന്നുചേരും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും.
തൃക്കേട്ട: ദിനചര്യയിലുള്ള അപാകതകളാൽ അജീർണമനുഭവപ്പെടും. സഹപ്രവർത്തകർ അവധിയായതിനാൽ പലപ്പോഴും ജോലിഭാരം വർധിക്കും.
മൂലം: കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ വിദഗ്ധനിർദേശം തേടും.
പൂരാടം: കീഴ്ജീവനക്കാരുടെ പിൻബലത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. ബൃഹത്തായ വികസന പദ്ധതി ആസൂത്രണ സംഘത്തിൽ ഉൾപ്പെട്ടതിനാൽ ആത്മാഭിമാനം തോന്നും.
ഉത്രാടം: ഔഷധങ്ങൾ ഉപേക്ഷിച്ചു പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും, അന്തിമമായി സഹപാഠികളോടൊപ്പം ഉപരിപഠനത്തിനു ചേരും.
തിരുവോണം: വിദഗ്ധോപദേശം തേടി സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കും. ഏറ്റെടുത്ത ദൗത്യം മനഃസംതൃപ്തിയോടു കൂടി പൂർത്തീകരിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും.
അവിട്ടം: അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ കൂടുതൽ സമയം പ്രവർത്തിക്കേണ്ടിവരും. ജോലിചെയ്യുന്ന സ്ഥാപനത്തിനു പുരോഗതിയില്ലാത്തതിനാൽ രാജിവച്ചു മറ്റൊരു ഉദ്യോഗത്തിന് ശ്രമിക്കും.
ചതയം: അനൗദ്യോഗികമായി സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവിനങ്ങൾക്കു നിയന്ത്രണം വേണം. മേലധികാരി ചെയ്തുവച്ച അബദ്ധങ്ങൾക്കു വിശദീകരണം നൽകുവാൻ നിർബന്ധിതനാകും.
പൂരുരുട്ടാതി: ഏറ്റെടുത്ത പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ രാത്രിയിലും പ്രവർത്തിക്കേണ്ടതായി വരും. അപര്യാപ്തതകൾക്കനുസരിച്ചു ജീവിക്കുവാൻ തയാറാകും.
ഉത്തൃട്ടാതി: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. അഭിപ്രായഭിന്നത ഒഴിവാക്കുവാൻ സമന്വയ ചർച്ചയ്ക്ക് തയാറാകും.
രേവതി: പരമാധികാര പദവിക്കുള്ള പരീക്ഷയിൽ വിജയിക്കും. സഹപാഠികളോടൊപ്പം ഒത്തുകൂടുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും.