സാമ്പത്തിക നേട്ടം, സ്വർണാഭരണ ലാഭം; ഭാഗ്യാനുഭവങ്ങള് ഈ രാശിക്കാർക്ക്,സമ്പൂർണ സൂര്യരാശി ഫലം
Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ചെറിയ യാത്രകൾ ചെയ്യേണ്ടതായി വരും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യത കാണുന്നു. വരുമാനം മെച്ചപ്പെടും. പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരാം. വിദ്യാർഥികൾക്ക് ആഗ്രഹിച്ച പോലെ തുടർ പഠനം സാധ്യമാകും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. അസുഖങ്ങൾ പൂർണമായി വിട്ടു മാറും. നേരത്തേ തീരുമാനിച്ച യാത്ര ചെയ്യാനാകും. കോടതി കാര്യങ്ങൾ നീണ്ടു പോകും. വിവാഹാലോചനയിൽ തീരുമാനം ആകും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റത്തിന് ഇടയുണ്ട്.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. കടം കൊടുത്ത പണം മടക്കി കിട്ടാൻ യോഗമുണ്ട്. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് മെച്ചപ്പെട്ട അവസരം പ്രതീക്ഷിക്കാം. പരിശ്രമത്തിന് അനുസൃതമായ ഫലം ലഭിക്കും. എതിർപ്പുകൾ താനേ ഒഴിവാകും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. അനാവശ്യ ചെലവുകൾ വർധിക്കാൻ ഇടയുണ്ട്.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ഈ ആഴ്ചയുടെ ആരംഭത്തിൽ തന്നെ കാര്യങ്ങൾ അനുകൂലമായി മാറും. ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. ജോലിയിൽ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പങ്കാളിയുടെ ഉയർച്ചയിൽ അഭിമാനിക്കാൻ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം ഗുണകരമാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ദൈവാധീനമുള്ള കാലമായതിനാൽ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നതാണ്.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പല കാര്യങ്ങൾക്കും ഈ ആഴ്ചയുടെ ആരംഭത്തിൽ തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും പിന്നീട് അതൊക്കെ താനെ ഒഴിവാകുന്നതാണ്. ആരോഗ്യ കാര്യത്തിൽ നന്നായി ശ്രദ്ധിക്കുക. ഈശ്വരാധീനം കുറഞ്ഞ കാലമാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പല കാര്യങ്ങൾക്കും വേണ്ടി പല തവണ പരിശ്രമിക്കേണ്ടി വരാം. പങ്കാളികൾ തമ്മിൽ തെറ്റിദ്ധരിക്കപ്പെടാം.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത്. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. അവിവാഹിതന്റെ വിവാഹ കാര്യം തീരുമാനമാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതിമാർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് ഉന്നത സ്ഥാനങ്ങൾ നേടാനാകും. ഈശ്വരാധീനം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയും.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പ്രതീക്ഷിക്കാത്ത യാത്രകൾ ആവശ്യമായി വരും. ഭാഗ്യം കൊണ്ട് ചില സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. ദമ്പതികൾ തമ്മിൽ അകന്നു കഴിയേണ്ടി വരാം. പുതിയ സംരംഭങ്ങൾക്ക് വിഘ്നങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികര മായിരിക്കും. മഴക്കാല രോഗങ്ങൾ പിടിപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): സ്ഥാന കയറ്റം പ്രതീക്ഷിക്കാവുന്ന കാലമാണ്. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഈ വാരത്തിൽ പ്രതീക്ഷിക്കാം. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. തടസ്സങ്ങൾ തരണം ചെയ്യും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത തെളിയും. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കുക.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ധാരാളം യാത്ര ചെയ്യേണ്ടതായി വരും. പുതിയ ബിസിനസ് അവസരങ്ങൾ വന്നു ചേരും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്. വിദേശയാത്രയ്ക്കും സാധ്യത കാണുന്നു. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. അവിവാഹിതരുടെ വിവാഹാലോചന തീരുമാനമാകും. പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കും. എതിരാളികളെ കൊണ്ടു പോലും ചില നേട്ടങ്ങൾ ഉണ്ടാകും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പൊതുവേ എല്ലാ കാര്യത്തിലും ഉത്സാഹം പോകുന്ന കാലമാണിത്. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. പുതിയ ബിസിനസ് ലാഭകരമായി മാറും. തുടർപഠനത്തിന് അവസരങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും അതെല്ലാം തരണം ചെയ്യും. മാധ്യമ പ്രവർത്തകർക്കും സാഹിത്യകാരന്മാർക്കും അവരുടെ മേഖലയിൽ കൂടുതൽ ശോഭിക്കാൻ സാധിക്കും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഉപരിപഠനത്തിന് അവസരം ലഭിക്കും. മൽസരപരീക്ഷയിൽ ഉന്നത വിജയം നേടും. വരുമാനം മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കും. പുതിയ വാഹനത്തിന് സാധ്യത തെളിയും. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. സഹോദര സഹായം ലഭിക്കും
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): വലിയ ഒരുപാട് നേട്ടങ്ങൾ നൽകുന്ന ഒരു വാരമാണിത്. ഔദ്യോഗിക യാത്രകൾ ഗുണകരമായി മാറും സാമ്പത്തിക പുരോഗതി കൈവരിക്കാനും സാധിക്കും. കുടുംബത്തിൽ നിന്നുള്ള പിന്തുണയും പ്രതീക്ഷിക്കാവുന്ന കാലമാണിത്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. വാക്ക് തർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.