ADVERTISEMENT

അശ്വതി: മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആകുലതകൾ വർധിക്കാം. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനുള്ള അവസരം വന്നു ചേരും. ഗൃഹനിർമാണം പുനരാരംഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു. 

ഭരണി: വ്യാപാരവിപണന വിതരണ മേഖലകളിൽ പുതിയ അവസരങ്ങൾ വന്നു ചേരും. വിദേശവാസത്തിന് യോഗം കാണുന്നു. വിനോദയാത്രകൾ മാറ്റി വയ്ക്കേണ്ടി വന്നേക്കാം. ഭയഭക്തിബഹുമാനത്തോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു. 

കാർത്തിക: ഔദ്യോഗിക മേഖലയിൽ വിവിധവും വ്യത്യസ്തങ്ങളുമായിട്ടുള്ള അവസരങ്ങൾ വന്നു ചേരും. വാഹനോപയോഗത്തിൽ വളരെയധികം ശ്രദ്ധ വേണം. വിദേശത്തുള്ളവർക്ക്  സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.  

രോഹിണി: ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. പദ്ധതി സമർപണത്തിൽ ലക്ഷ്യപ്രാപ്തി നേടും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നതു വഴി സൽകീർത്തിയും സജ്ജനപ്രീതിയും വന്നു ചേരുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur June 2024 / Ashwathy, Bharani , Karthika , Rohini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com